വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ

22:33, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)


കാസര്‍ഗോഡ് ജില്ലയില്‍ നീലോശ്വരത്ത് നിന്നും 30 കീ.മീ. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വരക്കാട് ഹൈസ്ക്കൂള്‍. 1976-ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ ഹൈസ്ക്കൂള്‍ വിഭാഗം മാത്രം പ്രവര്‍ത്തിക്കുന്നു. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ ഈ വിദ്യാലയം എളേരിത്തട്ട് നായനാര്‍ മെമ്മോറിയല്‍ കോളേജിന് സമീപം സ്ഥിതി ചെയ്യുന്നു.

വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ
വിലാസം
വരക്കാട്

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
07-02-2017Pmanilpm



ചരിത്രം

പരേതനായ ശ്രീ. വി. കേളുനായര്‍ ആണ് 1976-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജര്‍ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 1983-ല്‍ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ട്രസ്റ്റ് രൂപീകരിച്ച് മകന്‍ ശ്രീ. വി. കെ. കേളുനായര്‍ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാല്‍ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടര്‍ന്ന് നിലവിലുളള മാനേജര്‍ ശ്രീ.പി. കൃഷ്ണന്‍ നായര്‍ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകന്‍ ശ്രീ. ജോസഫ് .പി. അഗസ്റ്റിന്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയന്‍സ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേള്‍സ് ഗൈഡന്‍സ് കൗണ്‍സില്‍ എന്നിവകളും പ്രവര്‍ത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടര്‍ ലാബും, എല്‍.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാര്‍ട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയില്‍ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സര്‍വ്വീസ് ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്.
  • ഗേള്‍സ് ഗൈഡന്‍സ് കൗണ്‍സില്‍
  • ദിനാഘോഷങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3269546,75.3064894 |zoom=13}}