എൽ പി എസ് ഊരത്ത്
................................
എൽ പി എസ് ഊരത്ത് | |
---|---|
വിലാസം | |
ഊരത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Suresh panikker |
ചരിത്രം
ഊരത്ത് എല്‍. പി. സ്കൂള്‍ കുന്നുമ്മല്‍ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളില്‍ ഒന്നാണിത്. 1887 ല്‍ തയ്യില്‍ രാമന്‍ നായര്‍ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എല്‍.പി സ്കൂളായി വളര്‍ന്ന് വന്നത്. തെക്കേ നരികൂട്ടുംചാലില്‍ എന്ന പറമ്പില്‍ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമന്‍ നായര്‍ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദന്‍ നായര്‍ ഈ കുടി പള്ളികൂടം പുതിയോട്ടില്‍ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ല്‍ നടുക്കണ്ടി പറമ്പിലേക്ക് സ്കൂള്‍ വീണ്ടും മാറ്റി.
1898ല്‍ ഒാല ഷെഡ്ഡില്‍ കല്‍തൂണുകള്‍ ഉണ്ടാക്കി. അധ്യാപകര്‍ എഴുത്താശാന്‍മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ പ്രധാനി ഒണക്കന്‍ ഗുരുക്കള്‍ ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള ശ്ലോകങ്ങള്‍ എന്നിവയാണ് മുഖ്യമായും പഠിപ്പിച്ചത്. ചാപ്പന്‍ നായര്‍ ആയിരുന്നു അക്കാലത്തെ മാനേജര്‍. 1914 ല്‍ ഈ വിദ്യാലയത്തിന് മലബാര്‍ ഡിസ്ക്രിറ്റ് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. ഒന്നാം ക്ലാസ്സു മുതല്‍ അഞ്ചാം ക്ലാസ്സു വരെയുള്ള എലിമെന്ററി വിദ്യാലയം ആയിരുന്നു ഇത്. സൗകര്യം കുറഞ്ഞ ഒാലമേഞ്ഞ കെട്ടിടമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 1914 ല്‍ അംഗീകാരം ലഭിക്കുമ്പോള്‍ നെല്ലിയുള്ള പറമ്പത്ത്നിലാതിയില്‍ ചാപ്പന്‍ നായര്‍ ആയിരുന്നു മാനേജര്‍ . എം.കെ കേശവന്‍ നമ്പീശന്‍,മീത്തലെ ഇല്ലത്ത് ഗോവിന്ദന്‍നായര്‍,കല്ലുംപുറത്ത് അനന്തന്‍നായര്‍, പി നാരായണന്‍നായര്‍, ജി.കെ .കുഞ്ഞിരാമന്‍നായര്‍,കളരിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ,നെല്ലിയുള്ള പറമ്പത്ത്നാരായണന്‍ നായര്‍ ,അമ്മച്ചിക്കണ്ടി എന്‍.പി ഗാേപാലന്‍ നായര്‍ ,നൊട്ടിക്കണ്ടിയില്‍ കൃഷ്ണന്‍, അമ്പാളി അച്ചുതന്‍ നായര്‍ , പൂളത്തറ മാതടീച്ചര്‍ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.ഇവരില്‍ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂള്‍ എന്ന നിലയിലാണ് സ്കൂള്‍ അക്കാലത്ത് പ്രവര്‍ത്തിച്ചുവന്നത് .1930 മുതല്‍ നാവത്ത് കുഞ്ഞിരാമന്‍നമ്പ്യാര്‍ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂള്‍ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
1950മുതല്‍ സ്കൂള്‍ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്കൈമാറി.1950ന് ശേഷം എം.സി ഗാര്‍ഗി ടീച്ചര്‍, കച്ചേരിപ്പൊയില്‍കുഞ്ഞിരാമന്‍,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമന്‍ നമ്പ്യാര്‍,എ.അച്ചുതന്‍നായര്‍, കെ.പി. ഗോപാലന്‍ നായര്‍,എം.ചാത്തുനായര്‍, കുമാരപണിക്കര്‍,വടക്കേവീട്ടില്‍ ശങ്കരകുറുപ്പ് എന്നിവര്‍അധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ് മരിച്ചത്.വിദ്യാലയത്തില്‍ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ് നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും ചേര്‍ന്നുള്ള ഈ ആഘോഷം വലിയ ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാട്ടിലുണ്ടായ ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയില്‍ ഈ പ്രദേശത്തെ ബാധിച്ചിരുന്നു.നിര്‍ധന കുുടുംബങ്ങളുടെ വിദ്യാഭ്യാസത്തെ ഇത് സാരമായി ബാധിച്ചു.
എലിമെന്ററി സ്കൂള്‍ L.P സ്കൂളായും ഹയര്‍ എലിമെന്ററി U.P സ്കൂളായുംമാറ്റിയത് 1958 ലെ വിദ്യാഭ്യാസ പരിഷ്കരണത്തെ തുടര്‍ന്നാണ്. L.P സ്കൂളില്‍ നിന്ന്അഞ്ചാം ക്ലാസ്സും U.P സ്കൂളില്‍ നിന്ന് എട്ടാം ക്ലാസ്സും വേര്‍പെടുത്തി. അന്ന് എട്ടാം ക്ലാസ്സ് പരീക്ഷയായ E.S.L.C പാസ്സായവരായിരുന്നു അക്കാലത്തെ ഭൂരിഭാഗം അധ്യാപകരും. അവര്‍ Higher Trained Teachers എന്നായിരുന്നു അറിയപ്പെട്ടത്. സ്കൂള്‍ നിലനിനിന്ന സ്ഥലത്തിന്റെ ഉടമയും മാനേജരും തമ്മിലുള്ള തര്‍ക്കം കോടതിയില്‍ എത്തുകയും സ്കൂള്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ ഉത്തരവാവുകയും ചെയ്തു. കോടതി വിധി നടപ്പിലായപ്പോള്‍ സ്കൂളിന് പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. കുുന്നുമ്മല്‍ കണ്ണന്‍ എന്നവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപ്പെട്ടതോടെയാണ് കെട്ടിടത്തിന് സ്ഥലം ലഭ്യമായത്. ഉദാരമനസ്കനായ വലിയവീട്ടില്‍ കുഞബ്ദുള്ള അദ്ദേഹത്തിന്റെ സ്ഥലം കെട്ടിടം പണിയാനായി വിട്ടുനല്‍കുകയായിരുന്നു.1960ല്‍ വലിയ വീട്ടില്‍ കുനിയില്‍ സ്കൂള്‍ കെട്ടിടം പണിയുകയും ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1973 മുതല്‍ സ്കൂള്‍ മാനേജ് മെന്റ് വീണ്ടും മാറി. അന്നുമുതല്‍ എം.കെ കൃഷ്ണന്‍നായര്‍ ആണ് മാനേജര്‍. അദ്ദേഹം ഇപ്പോഴും മാനേജരായി തുടരുന്നു. 1970ന് ശേഷം ഈ വിദ്യാലയത്തില്‍ ജോലി ചെയ്ത സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ് , ഒ.അമ്മാളു, എന്‍. പത്മനാഭന്‍ നായര്‍, ഓമന, വിലാസിനി, എന്‍.പി. നാരായണന്‍,വി. ജോയ്സന്‍ ജോസ്, ഇ.കെ കുഞ്ഞമ്മത്, ലില്ലിക്കുട്ടി ജോസ്, കെ.പി രാജന്‍, പി.ടി. വിജയന്‍എന്നിവര്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു. ഇവിടെ ജോലി ചെയ്ത പി.കെ. ബാബു, മാനോജ് മാത്യു എന്നിവര്‍ ഗവ: സ്കൂളില്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നു. കുട്ടികള്‍ വര്‍ധിച്ചതു കാരണം 1980 ല്‍ പുതിയ ഒരു ഓട് മേഞ്ഞ കെട്ടിടം കൂടി തൊട്ടടുത്ത പറമ്പില്‍ സ്ഥാപിച്ചു. 2003ല്‍ ആ ഓട് മേഞ്ഞ കെട്ടിടം പൊളിച്ചുമാറ്റി കോണ്‍ക്രീറ്റ് കെട്ടിടമാക്കി. പഴയ Pre-KER കെട്ടിടം ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുകയാണ്. പി.സി. രവീന്ദ്രന്‍, കെ. സുധ, ഇ.കെ. അജിതകുമാരി, എന്‍.പി. ജിസ്ന, പി.സി.ഉബൈദത്ത്എന്നിവരാണ് ഈ വിദ്യാലയത്തില്‍ നിലവില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നത്.പ്രീ-പ്രൈമറി ക്ലാസ്സും ഈ വിദ്യാലയത്തില്‍ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
'സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍
- ഒ കുുഞ്ഞിരാമന്‍ നമ്പ്യാര്‍
- എം .സി ഗാര്‍ഗ്ഗി
- ഒ.അമ്മാളു
- സി.കെ നാരായണി
- എന്‍. പത്മനാഭന്‍ നായര്‍
- ലില്ലിക്കുട്ടി ജോസ്
- കെ.പി രാജന്‍
- പി.ടി വിജയന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}