എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്
തിരുവനന്തപുരം ജില്ലയിൽ തെ.പടിഞ്ഞാറ് ഭാഗമായ നെടുമങ്ങാട് താലൂക്കിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ വലതുവശത്തുള്ള മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ വിദ്യാലയമാണ് ശ്രീ നാരായണ വിലാസനം ഹയർ സെക്കണ്ടറി സ്കൂൾ.
എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട് | |
---|---|
വിലാസം | |
ആനാട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 19 - 5 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | 42001 |
ചരിത്രം
പ്രകൃതിരമണീയവും സാധാരണക്കാരും കർഷകരും ജീവിക്കുന്ന കൊച്ചുഗ്രാമപ്രദേശമാണ് ആനാട്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സാംസ്കാരത്തിന്റെയും കലവറയായ ഈ ഗ്രാമം നന്മകൾകൊണ്ട് സമൃദ്ധിയായ ഒരു കൂട്ടം മനുഷ്യരുടെ ജന്മഭൂമിയാണ്. ഗ്രാമീണ മേഘലയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി എസ്.എൻ.ഡി.പി യോഗം പ്രെസിഡെന്റ്റ് ആയിരുന്ന ശ്രീ കൃഷ്ണൻ അവര്കളാണ് 1950-ൽ പുത്തൻപാലത്തു( എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 6688) യൂ.പി. വിദ്യാലയം ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വിദ്യാലയം ആനാട് മാറ്റി സ്ഥാപിച്ചു. ആദ്യത്തെ അഡ്മിഷൻ ജൂൺ 9, 1950-ലാണ് നടന്നത്. ഈ വിദ്യാലയത്തിൽ ആദ്യമായി അഡ്മിഷൻ ലഭിച്ച 5 പേരും പെണ്‍കുട്ടികളായിരുന്നു. ആറാമത്തേതു ആൺകുട്ടിയും. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ സുബ്രമണ്യ സ്വാമിയും പിന്നീട് ശ്രീ കുഞ്ഞുണ്ണി കൃഷ്ണൻ മാസ്റ്ററും ആയിരുന്നു. 1969 -തിൽ ഹൈ സ്കൂൾ ആയി ഈ സരസ്വതി വിദ്യാലയം പുരോഗമിച്ചു. ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീമാൻ ഗംഗാധരൻ മാസ്റ്റർ ആയിരുന്നു. കേരളത്തിലെ വിദ്യാലയങ്ങളിൽ ആദ്യമായി അസ്സംബ്ലിയും യൂണിഫോമും നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു. ആ കാലഘട്ടത്തിൽ അദ്ധ്യാപകർക്കും യൂണിഫോം ആയിരുന്നു.കുഞ്ഞുണ്ണി മാസ്റ്ററുടെ കാലത്താണ് എസ്.എസ്.എൽ.സി ആദ്യബാച്ച് പരീക്ഷയെഴുതി പുറത്തുവന്നത്. നാല്പതു കുട്ടികൾ എസ്.എസ്.എൽ.സി പഠിച്ചുവെങ്കിലും ഇരുപതു കുട്ടികളാണ് പരീക്ഷയെഴുതിയത്. ഈ പരീക്ഷയിൽ ഉയർന്ന മാർക്കു കരസ്ഥമാക്കിയ ശ്രീമാൻ തങ്കപ്പന് ആനാട് പഞ്ചായത്ത് സ്വർണ പതക്കം നൽകി ആദരിച്ചു. ശേഷം ചന്ദ്രമംഗലം ജയമോഹനഭവനത്തിൽ ശ്രീമാൻ ഗംഗാധര പണിക്കർ വിദ്യാലയത്തിൻെറ മാനേജർ ആയി.
ഇന്ന് ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ തലം വരെ 1285 വിദ്യാർഥി-വിദ്യാർഥിനികൾ പഠിക്കുന്നു. എൻപത്തിൽ പരം അദ്ധ്യാപക-അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ ജനറൽ മാനേജർ ശ്രീമാൻ വെള്ളാപ്പള്ളി നടേശൻ, ലോക്കൽ മാനേജർ ശ്രീമാൻ രാജേഷ്, പ്രിൻസിപ്പൽ Dr.കെ.ആർ.ഷൈജു, ഹെഡ്മിസ്ട്രസ് ശ്രീമതി ശൈല.റ്റി.വി, പി.റ്റി.എ പ്രസിഡന്റ് ശ്രീമാൻ സജി കുമാർ എന്നിവരാണ്.
ഭൗതികസൗകര്യങ്ങള്
- സ്മാർട്ട് ക്ലാസ്.
- സി.സി.റ്റീ.വി ക്യാമറ നിരീക്ഷണത്തിലുള്ള ഹൈ സ്കൂൾ-ഹയർ സെക്കൻഡറി ക്ലാസ്സുകളും വരാന്തയും.
- വിശാലമായ സയൻസ് ഐ.റ്റീ ലാബുകളും കളിസ്ഥലവും.
- വ്യത്യസ്ത കഴിവുള്ള കുട്ടികൾക്ക് റാമ്പ് സൗകര്യം.
- കുടിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി കുഴൽ കിണറിനു പുറമേ മൂന്ന് കിണറുകൾ.
- വിശാലമായ വായനശാല.
- ചുറ്റുമതിലും, ഗേറ്റും, സെക്യൂരിറ്റിയും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്,ആനാട്
- എന്‍.സി.സി,എച്ച്.എസ്.എസ്, ആനാട്
- ജെ.ആർ.സി
- എസ്.പി.സി, എച്ച്.എസ്.എസ്, ആനാട്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
പേര് | പദവി |
---|---|
എൻ.ശക്തൻ, | മുൻ മന്ത്രി, മുൻ സ്പീക്കർ |
ആനാട് സുരേഷ് | ആനാട് പഞ്ചായത്ത് പ്രെസിഡൻഡ് |
ആനാട് ജയചന്ദ്രൻ | ആനാട് മുന്‍ പഞ്ചായത്ത് പ്രെസിഡൻഡ് |
വിജയൻ നായർ | ദേശീയ അവാർഡ് ജേതാവ്, ആനാട് എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപകൻ |
നയൻതാര | സാഹിത്യകാരി, യുവ പത്രപ്രവർത്തക |
ആര്യ | ഐ.ഈ.എസ് ജേതാവ് |
വഴികാട്ടി
{{#multimaps: 8.63194, 77.007294|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|