മുട്ടിൽ എൽ പി സ്ക്കൂൾ
മുട്ടിൽ എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
മുട്ടിൽ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-02-2017 | 13532 |
ചരിത്രം
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി ശ്രീ ഈച്ച കുഞ്ഞപ്പ പ്രസിഡണ്ടയായ പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് . പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സയ് കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ. മത്സകാർഷിക മേഖലകളിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ്
ഭൗതികസൗകര്യങ്ങള്
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്മെന്റ്, എഫ് എഫ് എ പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര. സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യദൂതികരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊള്ളിച്ചു കെട്ടിട നിർമ്മാണം, കളിസ്ഥലം, ചുറ്റുമതിർ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം.
പാഠ്യേതര പ്രവര്ത്തനങ്ങള്
മാനേജ്മെന്റ്
നാട്ടുകാരുടെ കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിനെന്റ് പ്രസിഡണ്ടായ ശ്രീ എം.പി. കുഞ്ഞികണ്ണനാണ് ഇപ്പോഴത്തെ മാനേജർ.