ഗവഃ ജെ ബി എസ്, പൂത്തോട്ട
................................ ഗവ: ജെ .ബി .എസ് പൂത്തോട്ട എറണാകുളം ജില്ലയുടെ തെക്കേയറ്റത്തായി സ്ഥിതി ചെയ്യുന്ന പൂത്തോട്ട എന്ന അനുഗ്രഹീത ഗ്രാമത്തിൽ 1914-ൽ സ്ഥാപിതമായതാണ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം. 2014-15 അധ്യയന വർഷത്തിൽ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയുണ്ടായി. മാനവീകതയുടെ നിത്യ പ്രതീകമായ ശ്രീ നാരായണ ഗുരു പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ അവസരത്തിൽ ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ കൊണ്ട് നിറയും എന്നരുളിച്ചെയ്യുകയുണ്ടായി. ഇതിന്റെ ആദ്യ സാക്ഷാത്കാരമാണ് ഗവ: ജൂനിയർ ബേസിക് സ്കൂൾ. പൂത്തോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ആദ്യ വിദ്യാലയവും ഇത് തന്നെയാണ് .
ഗവഃ ജെ ബി എസ്, പൂത്തോട്ട | |
---|---|
വിലാസം | |
Poothotta | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | Gjbspoothotta |
ഭൗതികം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇന്നും നിരവധി ബാലാരി ഷ്ടതകൾ നേരിടുന്നു ഈ വിദ്യാലയം. ഒരു നല്ല ലൈബ്രറി, ഐ.ടി ലാബ് ഇവയെല്ലാം ഞങ്ങളുടെ വലിയ സ്വപ്നങ്ങളാണ്. കെട്ടിടത്തിന്റെ പോരായ്മ (സ്ഥലപരിമിതി) ഞങ്ങളുടെ ഒരു വലിയ പ്രശ്നം തന്നെയാണ്. പഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികൾ. കലാ-കായിക രംഗങ്ങളിൽ വളരെ മികച്ച പരിശീലനം ഇവിടെ നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി തൃപ്പൂണിത്തുറ സബ് ജില്ലയുടെ പ്രവർത്തി പരിചയ മേളയിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഓവറാൾ ചാമ്പ്യൻഷിപ് ഈ സ്കൂളിനാണ് ലഭിച്ചത്. ഹെൽത്ത്, സയൻസ് ക്ലബുകൾ വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ ബാലസഭയും നന്നായി നടന്നു വരുന്നു. 2015-16 അധ്യയന വർഷത്തിൽ തൃപ്പൂണിത്തുറ ബി. ആർ .സി നടത്തിയ എഡ്യൂഫെസ്റ്–2016-ൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}