സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി

05:01, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23542 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി
വിലാസം
കാടുകുറ്റി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201723542





ചരിത്രം

തൃശ്ശൂര്‍ ജില്ലയുടെ ഏതാണ്ട് തെക്ക് ഭാഗത്തായി കല്ലൂര്‍ വടക്കുമുറി വില്ലേജില്‍ മൂന്നുവശവും ചാലക്കുടിപുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് കാടുകുറ്റി ഗ്രാമം. ഒരു കാലത്ത് ടിപ്പുസുല്‍ത്താന്‍റെ കോട്ടകൊത്തളങ്ങളാല്‍ പരിലസിച്ചിരുന്ന ഈ ഗ്രാമം ഇന്ന് അതെല്ലാം നിരത്തി ആളുകള്‍ വീടുവച്ചിരിക്കുകയാണ്. നാനാജാതിമതസ്ഥര്‍ ഇവിടെ ഒത്തൊരുമയോടെ സസ്നേഹം പാര്‍ക്കുന്നു. 'നാനാത്വത്തില്‍ ഏകത്വം' ഇവിടെ അന്വര്‍ത്ഥമാകുന്നു. തിരുനാളുകളും ഉത്സവങ്ങളും എല്ലാവരും ഒന്നിച്ചാഘോഷിക്കുന്നു. 1895 - ല്‍ ആണ് സ്കൂള്‍ സ്ഥാപിച്ചത്. അതിനുമുന്‍പ് ആശാന്‍ പള്ളിക്കൂട സമ്പ്രദായം തുടങ്ങിയിരുന്നു. ആശാന്‍റെ കീഴില്‍ എല്ലാവര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ സ്കൂള്‍ ആരംഭിച്ചതിനുശേഷം എല്ലാ വിഭാഗകാര്‍ക്കും വിദ്യ അഭ്യസിക്കുവാന്‍ സാധിച്ചു. തോര്‍ത്തുമുണ്ടുടുത്ത് ഓലക്കുടയും ചൂടി കാല്‍നടയായി വളരെ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. തുടക്കത്തില്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ രണ്ടു ഡിവിഷന്‍ വീതവും മൂന്നും നാലും ക്ലാസ്സുകളില്‍ ഓരോ ഡിവിഷന്‍ വീതവും ഉണ്ടായി. പിന്നീട് സ്കൂള്‍ പഠനനിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. തുടര്‍ന്ന് അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ആദ്യം മലയാളം അഞ്ചും പിന്നീട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അഞ്ചാം ക്ലാസ്സും ഉണ്ടായി. പക്ഷേ ഗവണ്‍മെന്‍റ് ഉത്തരവ് പ്രകാരം മലയാളം അഞ്ചാം ക്ലാസ്സ് ഈ വിദ്യാലയത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. ഡ്രോയിങ്ങും തയ്യലും ഇവിടെ അഭ്യസിപ്പിച്ചിരുന്നു. ഈ വിദ്യാലയം കൊരട്ടിപ്പള്ളിയുടെ കീഴിലായിരുന്നതിനാല്‍ അദ്ധ്യാപകരെ നിയമിക്കാനുള്ള അവകാശം കൊരട്ടിപ്പള്ളിക്കായിരുന്നു. അതിനാല്‍ അവിടെ നിന്ന് ഡെപ്യൂട്ടേഷനിലാണ് തയ്യല്‍, ഡ്രോയിങ്ങ് എന്നിവ പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ എത്തിച്ചേര്‍ന്നിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി