G.L.P.S. Valarad

22:44, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18557 (സംവാദം | സംഭാവനകൾ) (''{{Infobox AEOSchool | സ്ഥലപ്പേര്= വളരാ‍‍‍‍ട് | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

'

G.L.P.S. Valarad
വിലാസം
വളരാ‍‍‍‍ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
31-01-201718557





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1956ല്‍ ആണ്.പാണ്ടിക്കാട് പ‍ഞ്ചായത്തില്‍ വളരാട് പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളില്‍ കുുട്ടികള്‍ പഠിക്കുന്നു.നിലവില്‍ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ല്‍ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധന്‍ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുല്‍ അലി , ശ്രീ കെ ചന്ദ്രശേഖരന്‍, ശ്രീ എം എരോമന്‍, ശ്രീ ടിപി പത്മാക്ഷന്‍, ശ്രീ പി.ടി. നാരായണന്‍, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുല്‍ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി പി സുകേശിനി നിലവിലെ പ്രഥമാദ്ധ്യാപികയാണ്.ഇ.എം.കുര്യന്‍, പട്ടണത്ത് മരയ്ക്കാര്, പീച്ചമണ്ണില്‍ മൂസഹാജി, പീച്ചമണ്ണില്‍ കു‍ഞ്ഞുണ്ണി ചെട്ട്യാര് തുടങ്ങിയ വ്യക്തികളുടെ പിന്‍തുണയും സഹായവും ഈ സ്കൂളിന്‍െറ ജനനത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തുടക്കത്തില്‍10നും 15നും ഇടയ്ക്ക് പ്രായക്കാരായ മുപ്പതില്‍ പരം കുട്ടികളായരുന്നു ഒന്നാം ക്ളാസില്‍ പഠനം നടത്തിയിരുന്നത്.വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വളരാട് പ്രദേശത്തിന്‍െറ പുരോഗതിയില്‍ ഈ സ്ക്കൂള്‍ വഹിച്ച പങ്ക് എന്നും സ്മരോണീയമാണ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളും ഒരു ഓഫീസ് മുറിയും ഇപ്പോഴുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‍ലറ്റുകള്‍(ഗേള്‍സ് ടോയ്‍ലറ്റ് അഡാപ്റ്റഡ് ടോയ്‍ലറ്റ്)ഉണ്ട്.എല്ലാ മുറികളിലും വൈദ്യുതി ഫാന്‍ ബള്‍ബ് തുടങ്ങിയവയുണ്ട്കുടിവെള്ള സൗകര്യം,കൈ കഴുകാന്‍ ആവശ്യത്തിന് ടാപ്പുകള്‍ ഉണ്ട്.സ്റ്റോറ്‍ മുറിയോടു കൂടിയ അടുക്കള ,സ്റ്റേജ്,ചുറ്റുമതില്‍,ഓഡിറ്റോറിയം എന്നിവ നേട്ടങ്ങളില്‍പ്പെടുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധ ക്ളബ്ബുകള്‍ സ്കോളറ്‍ഷിപ്പുകള്‍, പഠന യാത്രകള്‍, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങള്‍ തുടങ്ങിയ പ്രവറ്‍ത്തനങ്ങള്‍,ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ പച്ചക്കറിത്തോട്ടം,ഒഴിവു സമയം കുട്ടികള്‍ക്ക് ആസ്വാദ്യകരമാക്കാന്‍ ഊഞാലുകള്‍.

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ് ഇംഗ്ളീഷ് അറബിക്

വഴികാട്ടി

"https://schoolwiki.in/index.php?title=G.L.P.S._Valarad&oldid=312505" എന്ന താളിൽനിന്ന് ശേഖരിച്ചത്