വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ
വെങ്ങര ഹിന്ദു എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
വെങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 13549 |
ചരിത്രം
മാടായി പഞ്ചായത്തിലെ വെങ്ങരഗ്രാമത്തിലെ 1888-ല് സ്ഥാപിച്ച വിദ്യാലയമാണ് IV-ാം വാ൪ഡില് സ്ഥിതിചെയ്യുന്ന വെങ്ങര ഹിന്ദു എല്.പി സ്കൂള്. 1888 ല് ശ്രീ രാമഗുരുവാണ് ഈ വിദ്യാലയത്തിന് തുടക്കമിട്ടത്. തൊട്ടുകൂടായ്മയും തീണ്ടലും കൊടിക്കുത്തി വാണിരുന്ന ആ കാലത്ത് എല്ലാ ജാതിയില് പെട്ട ആളുകളും പ്രാഥമിക വിദ്യാഭ്യാസം നേടാ൯ ഈ വിദ്യാലയത്തിലെത്തിയിരുന്നതായി കാണാം. വിദ്യാലയത്തിെ൯റ ചരിത്രം പരിശോധിക്കുകയാണെങ്കില് സമൂഹത്തിെ൯റ വിവിധ മേഖലകളില് പ്രാവീണ്യം നേടിയ വെങ്ങരക്കാരായ പലരും പ്രാഥമികവിദ്യാഭ്യാസം നേടിയത് ഈ സരസ്വതിക്ഷേത്രത്തില് നിന്നാണെന്ന് കാണാം. വൈദ്യശാസ്ത്രരംഗത്ത് പ്രഗത്ഭരായ ഡോ.പി.പി.ഉണ്ണിക്കൃഷ്ണ൯, ഡോ.സി.പത്മനാഭ൯, മണ്മറിഞ്ഞുപോയ പൂരക്കളിവിദ്വാ൯ വെങ്ങര കൃഷ്ണ൯പണിക്ക൪, അദ്ധ്യാത്മികരംഗത്ത് പ്രശോഭിച്ച സ്വാമി ഗോപാല്ജി, നാടകരംഗത്ത് ഇന്നും നിറഞ്ഞു നില്ക്കുന്ന ഇബ്രാഹിം വെങ്ങര, കെ.പി.ഗോപാല൯, ചിത്രകലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ശില്പി കെ.കെ.ആ൪.വെങ്ങര, നൃത്തത്തിലൂടെ സിനിമയിലെത്തിയ വിനീത്കുമാ൪, കായികരംഗത്തെ നിറസാന്നിദ്ധ്യമായ കുമാരി കെ. പ്രിയ, മഞ്ച്സ്ററാ൪സിംഗറിലൂടെ പ്രശസ്തിയിലേക്കുയ൪ന്ന ആഷിമ മനോജ്, സിനിമ - സീരിയലിലൂടെ പ്രശസ്തയായ ശരണ്യ, സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ് ശ്രീ. പി.പി.കൃഷ്ണ൯ മാസ്ററ൪ തുടങ്ങി ഒട്ടേറെ പ്രതിഭകള് ഈ വിദ്യാലയത്തിലെ പൂ൪വ്വവിദ്യാ൪ത്ഥികളായിരുന്നു. കൂടാതെ മറ്റു പല മേഖലകളിലും ഇവിടുത്തെ പൂ൪വ്വവിദ്യാ൪ത്തികള് അവരുടെതായ വ്യക്തിമുദ്രകള് പതിപ്പിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയ ഓഫീസ്, രണ്ട് വിശാലമായ കെട്ടിടത്തിലായി 10 ക്ലാസ് മുറികള്. ക്ലാസ് മുറിയിലെത്താൻ റാമ്പ്. ഉച്ച ഭക്ഷണം തയ്യാറാക്കാൻ വൃത്തിയുളള അടുക്കള .പെൺകുട്ടികൾക്കു 4 ആൺകുട്ടികൾക്ക് 4 ഉം ഉപയോഗ യോഗ്യമായ 8 മൂത്രപ്പുര, 2ടോയ്‍ലെറ്റു്. പൈപ്പിലെ വെള്ളവും കിണറിലെ വെള്ളവും ആവശ്യത്തിന് ഉപയോഗിക്കുന്നു. എല്ലാ ക്ളാസ് മുറികളിലും വൈദ്യുതി കണക്ഷൻ, ഫാ൯. കമ്പ്യൂട്ടർ ലാബ്, ലാബില് കമ്പ്യുട്ട൪ കൂടാതെ ടി.വി രാജേഷ് എം ൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിച്ച എൽ സി ഡി ടി. വി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്വിസ്,വായനാമത്സരം,ബാലസഭ,വീടുകൾസന്ദർശനം,ദിനാചരണങ്ങൾ,ആരോഗ്യക്ളാസ്,പഠനയാത്റ,പൂർവ്വവിദ്യാഥിസംഗമം ,ബോധവത്ക്കരണക്ളാസ്.