ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി

10:38, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govthskply (സംവാദം | സംഭാവനകൾ)

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ വാഴൂര്‍ ബ്ലോക്കില്‍ ചിറക്കടവ് പഞ്ചായത്തിലെ 7- വാര്‍ഡില്‍ ആണ് ഗവണ്മെന്‍റ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഏകദേശം 5.40 ഏക്കര്‍ സ്ഥലത്ത് വിശാലമായ ഗ്രൗണ്ടും കെട്ടിടങ്ങളും ഈ സ്കൂളിന് ഉണ്ട്. എന്‍.എച്ച്. 220.കുന്നുംഭാഗം ഗവ.ആശുപത്രയില്‍ നിന്നും 600 മീറ്റര്‍ തെക്കോട്ട് ഡൊമിനിക് തൊമ്മന്‌ റോഡിന്‍റെ വലതുവശത്താണ് ഇത്.

ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി
വിലാസം
കാഞ്ഞിരപ്പള്ളി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Govthskply



ചരിത്രം

കാഞ്ഞിരപ്പള്ളി മലഞ്ചരക്ക് ഉല്പന്നങ്ങളുടെ കേന്ദ്രമായിരുന്നു. ഏകദേശം 1900 ആണ്ടില്‍ കാഞ്ഞിരപ്പള്ളിയിലെ ധനികരായ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ശ്രമിക്കുകയും മിസ്റ്റര്‍ ഡൊമിനിക് തൊമ്മന്‍ (വലിവക്കീല്‍) കരിപ്പാപ്പറന്പില്‍ കടമപ്പുഴ പാപ്പച്ചന്‍ തുടങ്ങിയവര്‍ ശ്രമിക്കുകയും 1908 ഗവണ്‍മെന്‍റ് മിഡില്‍ സ്കൂള്‍ ഇടപ്പള്ളി എന്ന സ്ഥാപനം കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചുകൊണ്ുള്ള ഗവ. ഓര്‍ഡര്‍ ഉണ്ടായി.ആദ്യകാലത്ത് തുളപ്പുപാറ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്ത്തിച്ചു. പിന്നീട് കൊല്ലംകുളം കെട്ടിടത്തിലേയ്ക്ക് മാറ്റി 1912 മിസ്റ്റര്‍ ഡൊമിനിക് തൊമ്മന്‍റെയും മറ്റുള്ളവരുടെയും സ്രമഭലമായി 7 മുറിയില്‍ ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ഗവണ്‍മെന്‍റിന് വിട്ടുകൊടുക്കുകയും ചെയ്തു. 1932ഇത് ഹൈസ്കൂളായി മാറി. 15,20 മൈലിനുള്ളില്‍ ആകെ ഉണ്ടായിരുന്ന ഹൈസ്കൂളായിരുന്നു ഇത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള മോഡല്‍ സ്കൂളും ആയിരുന്നു. മൂവായിരത്തില്‍ കൂടുതല്‍ കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ഈ സ്ഥാപനത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു. പ്രൈമറി സ്കൂള്‍ ഈ സ്ഥാപനത്തില്‍ നിന്നും1961 ല്‍ വേര്‍തിരിച്ചു. ഇംഗ്ലീഷ് മീഡിയം പ്രവര്‍ത്തിച്ചിരുന്നു. ഓഫീസ് റൂം, ലാബോറട്ടറി, ലൈബ്രറി, എന്‍.സി.സി., ബുക്ക് ബൈന്‍‍റിങ്ങ്, ടീച്ചേഴ്സ് റൂം എന്നിവ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടം 1985 ജനുവരി മാസത്തില്‍ ഉണ്ടായ വലിയ അഗ്നിബാധയില്‍ കത്തിനശിച്ചു. 1965 ല്‍ ഉണ്ടായിരുന്ന പഴയ കെട്ടിടം പുതുക്കി ഓഫീസ് റൂം, ടീച്ചേഴ്സ് റൂം എന്നിവ ആക്കിത്തന്നത് സഹൃദയരായ നാട്ടുകാരും കരുപ്പാപ്പറന്പ് കുടുബവും ആണ്. വര്‍ഷം തോറും ഈ ഗ്രൗണ്ടില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഗ്രാമപഞ്ചായത്തുകളുടേയും ബ്ലോക്കുകളുടേയും ജില്ലാതല കായിക കലാമേളകള്‍ നടത്തുന്നു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടെ ഏക സ്റ്റേഡിയമാണ്. കാഞ്ഞിരപ്പള്ളി ഗവണ്‍മെ‍ന്റ് ഹൈസ്കൂള്‍ സ്റ്റേഡിയം ഒളുന്പിയ സ്പോട്സ് സ്കീം അനുസരിച്ചുള്ള കോച്ചിംങ്ങ് സെന്‍റര്‍ ആയിരുന്നു. സ്പോര്‍സില്‍ വളരെ പ്രഗല്‍ഭരായ കുട്ടികളേ വാര്‍ത്തെടുക്കുവാന്‍ സ്കൂളിന് സാധിച്ചിട്ടുണ്ട്. എസ്.എസ്. എ യില്‍ നിന്നും ഒരു അഡീഷണല്‍ ക്ലാസ്സ് റൂം 2004 ലഭിച്ചിരുന്നു. ഇതില്‍ ഐ.റ്റി. സ്കൂളിന്‍റെ ടീച്ചേഴ്സ ട്രെയിനിങ്ങ് സെന്‍റര് പ്രവര്‍ത്തിക്കുന്നു. 25 സെന്‍റ് സ്ഥലത്തില്‍ സ്ക്ൗട്ട് ആന്ി‍റ് ഗൈഡിന്‍റെ ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നു. ഈ കോബൗണ്ടില്‍ തന്നെ എസ്.എസ്.എ.യുടെ ബ്ലോക്ക് റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. എം.പി. ഫണ്ടില്‍ നിന്നും കന്പ്യൂട്ടറുകളും ഐ.റ്റി. പ്രജകറ്റില്‍ നിന്നും അഞ്ച് കന്പ്യൂട്ടറുകളും കിട്ടിയിട്ടുണ്ട്. എല്‍.സി.ഡി. പ്രോജക്ടര്‍ എഡ്യൂസാറ്റ് എന്നിവയെല്ലാം കുട്ടികളുടെ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. ജില്ലാ പഞ്ചായത്തില്‍ നിന്നും 2005-06 മെയ്ഡനന്‍സ് ഗ്രാന്‍റ് കൊണ്ട് കെട്ടിടം പുതുക്കി. ഗെയിറ്റ് പിടുപ്പിച്ചു, എസ്.എസ്.എ.യില്‍ നിന്നും ചുറ്റുമതില്‍ എന്നിവ യുടെ നിര്‍മ്മാണം നടത്തി. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വിളങ്ങിനിന്നുരുന്ന ഒട്ടേറെ വ്യക്തികള്‍ക്കും രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും കലാകായിക രംഗത്തെ പ്രഗല്‍ഭര്‍ക്കും വളര്‍ന്നുവരുവന്‍ കളമൊരുക്കിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ഗതകാല പ്രൗഢിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരു തീവൃയത്നം നടത്തേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിദ്യാരംഗം കലാസാഹിത്യ വേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലയാളം അദ്ധ്യാപികയായ സൗദ ബീവി ടീച്ചര്‍ ആണ് ഇതിന്റെ കണ്‍വീനര്‍. കുട്ടികളുടെ സാഹിത്യ അഭിരുചി വര്‍ദ്ധിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്നു. വായനാ വാരം നല്ലരീതിയില്‍ സംഘടിപ്പിക്കുന്നു. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നു. നേച്വര്‍, സയന്‍സ് , സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം, ഐ.റ്റി., ഹെല്‍ത്ത് എന്നിവയാണ് പ്രധാന ക്ലബ്ബുകള്‍.

  • 2016 -17 ലെ കാഞ്ഞിരപ്പള്ളി ഉപ ജില്ല കായികോത്സവത്തില്‍ 8 ാം ക്ളാസിലെ ആസിഫ് മുഹമ്മദ് ഹാഷിം ഹൈ ജംപില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. കോഴിക്കോട് വച്ച് നടന്ന സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുത്തു.
  • 2016 -17 ലെ കാ‍ഞ്ഞിരപ്പള്ളി ഉപ ജില്ല ശാസ്ത്രമേളയില്‍ കുട്ടികള്‍ പങ്കെടുത്തു. ഗ​ണിതശാസ്ത്രത്തിലെ പ്യുര്‍ കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍ 10 ാം ക്ളാസിലെ ആന്ദ്സാബു ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. കോട്ടയത്ത് വച്ച് നടന്ന ജില്ല ശാസ്ത്രമേളയില്‍ ഈ കുട്ടി എ ഗ്രേഡിന് അര്‍ഹനായി. ആര്‍ എം എസ് എ സംഘടിപ്പിച്ച വിനോദയാത്രയില്‍ ആന്ദ്സാബു പങ്കെടുത്തു.
 
പൊതുവിദ്യാഭ്യാസയജ്ഞം
 
പൊതുവിദ്യാഭ്യാസയജ്ഞം

b* പൊതുവിദ്യാഭ്യാസയജ്ഞംb

മാനേജ്മെന്റ്

സര്‍ക്കാര്‍

  • അധ്യപകര്‍
  • വിജയന്‍ കെ -എച്ച് എസ് എ സയന്‍സ്
  • ജയചന്ദ്രന്‍ നായര്‍ പി എന്‍- എച്ച് എസ് എ ഹിന്ദി
  • സൗദാ ബീവി പി എ - എച്ച് എസ് എ മലയാളം
  • മുഹമ്മദ് നിജാസ് കെ എ - എച്ച് എസ് എ സോഷ്യല്‍ സയന്‍സ്
  • ആശ ജി മേനോന്‍- എച്ച് എസ് എ കണക്ക്
  • സീന ജേസഫ് - യു പി എസ് എ
  • മിനി മാത്യു - യു പി എസ് എ
  • രാജി വി ആര്‍ - യു പി എസ് എ
  • ബിന്നി സി ഏലിയാസ് - പി ഇ റ്റി
  • അനധ്യപകര്‍
  • മഞ്ജു എസ് - ഒാഫീസ് അന്റഡ്ന്റ്
  • റജി ജേോര്‍ജ് - ആഫീസ് അന്റഡ്ന്റ്
  • പ്രസന്നകുമാരി എന്‍ പി - എഫ് റ്റി എം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • റ്റി.എന്‍. ശ്രീനിവാസബാബു
  • രാജമ്മ
  • പി.ആര്‍.ശാന്ത
  • വി.എം.മാത്യു
  • റൈഹാനത്ത് ബിന്ദി അഹമ്മദ്
  • സന്തോഷ് കുമാര്‍ സി ആര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. പി.റ്റി.ചാക്കോ
  • ആന്റണി പടിയറ
  • അക്കാമ്മ ചെറിയാന്‍
  • പൊന്‍കുന്നം ദാമോദരന്‍
  • അബ്രഹാം കുര്യന്‍ ഐ.പി.എസ്.
  • ഡി.സി. കിഴക്കേമുറി
  • കെ.റ്റി. തോമസ് എക്സ്. എം.എല്‍.എ.,
  • കെ.ജെ തോമസ് എക്സ്, എം.എല്‍.എ.
  • മുസ്തഫ കമാല്‍ എക്സ് എം.എല്‍.എ
  • റോസമ്മ പുന്നൂസ് എക്സ് എം.എല്‍.എ
  • വി.എം.മുഹമ്മദ് ഇസ്മെയില്‍ ജഡ്ജ്
  • ഹാറുള്‍ റഷീദ് ജഡ്ജ്
  • ഗിരീഷ് എസ്.നായര്‍
  • സബാസ്റ്റ്യന്‍ കുളത്തുങ്കല്‍

വഴികാട്ടി

 
പൊതുവിദ്യാഭ്യസയജ്ഞം