മൂരി അബ്ബ അഥവാ ഓരി അബ്ബ

കബനിനദിയുടെ തീരത്തെ ബൈരംകുപ്പ എന്ന സ്ഥലത്ത് ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ്. കര്‍ണ്ണാടക സംസ്ഥാനത്തിനെ തെക്കേ അതിര്‍ത്തിയിലെ മനോഹരമായ ഒരു ഗ്രാമമാണ് ബൈരകുപ്പ. ഈ മനോഹരമായ ഗ്രാമത്തിലൂടെയാണ് കര്‍ണ്ണാടക സംസ്ഥാനത്തിലെയൂം കേരള സംസ്ഥാനത്തിലെയൂം ജനങ്ങള്‍ കടന്നു പോകുന്നത്. ഈ പ്രദേശത്തെ ജനങ്ങള്‍ കന്നടയും മലയാളവൂം സംസാരിക്കുന്നു.. ബൈരകുപ്പയിലെ കുട്ടികള്‍ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
ബൈരകുപ്പയിലെ ജനങ്ങള് വര്ഷംത്തോറും വളരെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് മൂരിഅബ്ബ..ഹെങ്കൂര്‍ എന്ന് വിളിക്കുന്ന ഒരു പ്രത്യേകവിഭാഗം ജനങ്ങളാണ് ഈ ആഘോഷത്തിന് മുന്‍ കൈ എടുക്കുന്നത്. ഹെങ്കൂര്‍ വിഭാഗം ഗൌഡ വര്‍ഗത്തില്‍പ്പെടുന്നു. തുലാമാസത്തിലെ പൌര്‍ണമിക്ക് ശേഷമാണ ഈ ആഘോഷം നടക്കുന്നത്.ദീപാവലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടാണ് മൂരിഅബ്ബ ആരംഭിക്കുന്നത്. മൂരിഅബ്ബ ആഘോഷം ബൈരകുപ്പയിലെ രണ്ട് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലാണ് നടക്കുന്നത്. ബൈരവേശ്യര ക്ഷേത്രവും ബസവേശ്യര ക്ഷേത്രവും.വിജയ നഗരത്തിന്റെ ആവിര്‍ഭാവകാലത്ത് പ്രജകളായ ഹിന്ദുക്കള്‍ ശൈവമതാവലംബികളും മക്കത്തായികളുമായിരുന്നു.കുതിരക്കോട് ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലെ ശൈവചിഹ്നങ്ങളും യുദ്ധദേവതയായകരിംകാളിയെ ആരാധിക്കുന്നതിക്കുന്നതും ഇന്ന- ത്തെ ഉരുദവന്‍മാരുടെ മുന്‍ഗാമികളുടെ വിശ്വാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.പില്‍ക്കാലത്തെങ്ങോ ഇവര്‍ വൈഷ്ണവ വിശ്വാസി- കളായി തീര്‍ന്നതാവാം.ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്.ഇക്കൂട്ടത്തില്‍ ബാവലിപ്പുഴയ്ക്കക്കരയുള്ള കര്‍ണ്ണാടകത്തി ലെ ബൈരക്കുപ്പയില്‍ താമസിക്കുന്ന ഉരുദവരുടെ അനുഷ്ടാനമായ കാളയോട്ടവും [മൂരിയബ്ബ़]ബസവേശ്വര പൂജയും പരിശോധനാര്‍ഹമാ-ണ്.ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുവാന്‍,തങ്ങളുടെ വസ്തുവകകള്‍ കാളപ്പുറത്ത് കെട്ടിവെച്ച് കാളപ്പുറമേറി ബൈരക്കുപ്പയിലേക്ക് വന്നതിന്റെ സ്മരണ നിലനിര്‍ത്തുവാനാണ് മൂരിയബ്ബ ആഘോഷിക്കു- ന്നതെന്ന ഇവരുടെ ഇപ്പോഴത്തെ വിശ്വാസം ചരിത്ര സത്യങ്ങള്‍ക്ക് വിരുദ്ധമാണ്.ബൈരക്കുപ്പയ്ക്ക് തൊട്ടടുത്തുള്ള കാക്കനം കോട്ടയും, ഹെംകട ദേവന്‍കോട്ടയും ടിപ്പുവിന്റെ പടത്താവളങ്ങളും വയനാടടക്കമുള്ള പ്രദോശങ്ങള്‍ ടിപ്പുവിന്റെ ആധിപത്യത്തിലുമായിരുന്നുയെന്ന സത്യമാണ് ഇവിടെ നിഷേധി- ക്കപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ മദ്യകാലത്ത് ചിത്രദുര്‍ഗ്ഗയില്‍ നിന്ന് തെക്കോട്ട്പ്രവഹിച്ച ഉരുദവന്‍മാര്‍ ചെറിയകാലം മൈസൂരി- ന്റെ പ്രാന്തങ്ങളില്‍ കഴിഞ്ഞശേഷം ക്രമേണ വയനാട്ടിലേക്ക് സംക്ര- മിച്ചിരിക്കണം.ഇതിന് അധികകാലം എടുത്തരിക്കാനിടയില്ല.വയനാട്ടിലേക്കുള്ള ഉരുദവന്‍മാരുടെ കുടിയേ- റ്റവും കുതിരക്കോട് ക്ഷേത്രങ്ങളുടെ പ്രാരംഭ നിര്‍മ്മാണവും ക്രിസ്തു പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടടുത്ത് നടന്നിരിക്കാനാ- ണിട.ക്ഷേത്രഗോപുരത്തിന്റെ നിര്‍മ്മാണം പിന്നീട് സാമ്പത്തിക ഭദ്രത നേടിയതിനുശേഷമായിരിക്കാം ഉരുദവന്‍മാര്‍ നടത്തിയത്. മുഖമണ്ഡപത്തിന്റെ നിര്‍ണത്തിലും ശില്‍പ്പഭംഗിയിലും കാണുന്ന ആര്‍ഭാടം നിര്‍മ്മാതാക്കളുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.

കേരളസിംഹം പഴശ്ശിരാജ

1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . അത് അന്ന് ചെറിയൊരു തുക അല്ല . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലെ ഒരു ധീരൻ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ ടി എച്ച് ബേബരിൻറെ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.




പ്രധാന താളിലേക്ക്