................................ == ചരിത്രം ==പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വര്‍ത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കടമേരി എം. യു. പി. സ്കൂൾ
വിലാസം
കടമേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201716754




                 1909 ലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്.മഠത്തില്‍ കൃ‍ഷ്ണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കുടിപള്ളിക്കൂടവും ചെറുകുന്നുമ്മല്‍ പര്യയി മുസല്യാര്‍ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടവും അക്കാലത്ത് കടമേരിയില്‍ പ്രവര്‍ത്തിച്ചിരുന്നു.  പുതുശ്ശേരിക്കണ്ടി കൃഷ്ണക്കുറുപ്പിന്റെയും പര്യയി മുസല്യാരുടെയും താല്പര്യപ്രകാരം ഈ രണ്ട് സ്ഥാപനങ്ങളും ചെറുവത്ത് താഴ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 12 മണി വരെ മത പഠനവും ബാക്കി സമയത്ത് മലയാളവും കണക്കുമായിരുന്നു പഠിപ്പിച്ചിരുന്നത്.പിന്നീട് ഇവരുടെ നേതൃത്വത്തില്‍ 1909 ല്‍ ഇതൊരു എലിമെന്ററി സ്ക്കൂളായി രൂപം കൊണ്ടു. ആദ്യ പ്രധാന അധ്യാപകന്‍ പി.കെ കൃഷ്ണക്കുറുപ്പ് ആയിരുന്നു. 1941 മുതല്‍ പി.എന്‍ രാമക്കുറുപ്പ് പ്രധാനധ്യാപകനായി.
                  ആദ്യ കാലത്ത് മുസ്ലിം വിദ്യാര്‍ത്ഥികളായിരുന്നു സ്ഥാപനത്തില്‍ കൂടുതലും. 1952 ആയതോടെ ജാതി മത ഭേദമന്യേ ഇതൊരു പൊതു വിദ്യാലയമായിട്ടുയര്‍ന്നു.1964 മുതല്‍ യു.പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പ്രധാനധ്യാപകന്‍ വി.കെ ബാലന്‍ നമ്പ്യാര്‍ ഉള്‍പ്പെടെ 12 അധ്യാപകരാണ് അന്നുണ്ടായിരുന്നത്. 1972 വരെ പി.കെ കൃഷ്ണക്കുറുപ്പായിരുന്നു മാനേജര്‍. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നു ഒ.പി കുഞ്ഞിക്കാവയമ്മ മാനേജറായി മാറി. 1988 ആഗസ്റ്റ് 3ന് സ്ക്കൂള്‍ മാനേജ്മെന്റ് ടി.കെ ഇബ്രാഹിം ഹാജി പ്രസിഡണ്ടായ കടമേരി മിഫ്താഹുല്‍ ഉലൂം സെക്കണ്ടറി മദ്റസ കമ്മറ്റിയുടെ കീഴില്‍ വന്നു. ഇബ്രാഹിം ഹാജി നിലവിലും മാനേജരായി തുടരുന്നു. 2-5-1997 മുതല്‍ സ്ക്കൂളിന് ന്യൂനപക്ഷ പദവിയുള്ള വിദ്യാലയമായി അംഗീകാരം കിട്ടിയിട്ടുണ്ട്.
                 യു.പി സ്കൂളായത് മുതല്‍ 1988 വരെ വി.കെ ബാലന്‍ നമ്പ്യാരായിരുന്നു പ്രധാന അധ്യാപകന്‍. ശേഷം പി.കെ അമ്പുജാക്ഷിയമ്മയും പി.കെ അച്യുതന്‍ മാസ്റ്റരും കെ.എം വിജയന്‍ മാസ്റ്റരും ഹെ‍ഡ് മാസ്റ്റര്‍മാരായി. 2003 മെയ് 1 മുതല്‍ എന്‍.പി ഇബ്രാഹിം മാസ്റ്റരാണ് ഹെ‍ഡ്മാസ്റ്റര്‍.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനധ്യാപകര്‍'

  1. പി. കെ കൃ‍ഷ്ണക്കുറുപ്പ്
  2. പി.ന്‍ രാമക്കുറുപ്പ്
  3. വി.കെ ബാലന്‍ നമ്പ്യാര്‍
  4. പി.കെ അംബുജാക്ഷിയമ്മ
  5. പി.കെ അച്യുതന്‍
  6. കെ.എം വിജയന്‍

മുന്‍ അധ്യാപകര്‍

  1. പി. കെ രാമന്‍ നായര്‍
  2. വെണ്ണിലാട്ട് കുഞ്ഞിക്കണ്ണന്‍നമ്പ്യാര്‍
  3. കെ. അപ്പുക്കുറുപ്പ്
  4. പി. രാമന്‍ നായര്‍
  5. ടി കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍
  6. എം ഗോപാലന്‍ നായര്‍
  7. എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍
  8. കെ.പി രാമര്‍ ഗുരുക്കള്‍
  9. ടി.കെ മൊയ്തു
  10. കെ. ജാനകി
  11. കോച്ചേരി ശ്രീധരക്കുറുപ്പ്
  12. എ.കെ ദാമോദരക്കുറുപ്പ്
  13. ആയാടത്തില്‍ കുഞ്ഞബ്ദുള്ള
  14. പി. വി കുമാരന്‍
  15. എം.എം സൈനു
  16. കെ. പാറു
  17. കെ. ചീരു
  18. കെ. അപ്പുക്കുട്ടക്കുറുപ്പ്
  19. എന്‍,എം രവീന്ദ്രന്‍
  20. വി.കെ മൊയ്തു
  21. എന്‍.കെ പത്മാവതി
  22. പിലാച്ചേരി രാഘവന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selecto r="no" controls="large"}}

"https://schoolwiki.in/index.php?title=കടമേരി_എം._യു._പി._സ്കൂൾ&oldid=298112" എന്ന താളിൽനിന്ന് ശേഖരിച്ചത്