എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |
വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. വിവിധ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബുകൾ നേതൃത്വം നൽകുന്നു. വിവിധ ദിനാചരണങ്ങളും നടത്തപ്പെടുന്നു.
ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ
| ക്ലബ്ബ് | പ്രവർത്തനങ്ങൾ |
|---|---|
| വിദ്യാരംഗം കലാസാഹിത്യവേദി | വായനദിനം, കലാമത്സരങ്ങൾ, യുവജനോത്സവം ആദിയായവയിലേക്ക് കുട്ടികളെ ഒരുക്കുക, പ്രോത്സാഹിപ്പിക്കുക. |
| ഗണിതശാസ്ത്ര ക്ലബ്ബ് | നൂതന ഗണിത തന്ത്രങ്ങൾ രൂപീകരിക്കുക, കുട്ടികളെ വിവിധ മത്സരങ്ങൾക്കായി ഒരുക്കുക |
| ശാസ്ത്രരംഗം ക്ലബ്ബ് | ചാന്ദ്രദിനം, ഓസോൺ ദിനം, ലോകബഹിരാകാശ വാരാചരണം, ശാസ്ത്രരംഗം മത്സരങ്ങളിലേക്ക് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക |
| നല്ലപാഠം | |
| ഇക്കോ ക്ലബ്ബ് | |
| സോഷ്യൽ സയൻസ് ക്ലബ്ബ് | |
| ഹെൽത്ത് ക്ലബ്ബ് | |
| സോഷ്യൽ സർവ്വീസ് ലീഗ് | |
| സഹകരണസംഘം | |
| ലൈബ്രറി | |
| കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ | |
| ലഹരിവിരുദ്ധ ക്ലബ്ബ് | |
| ടൂറിസം ക്ലബ്ബ് | |
| ലിറ്റിൽ കൈറ്റ്സ് | ഐ ടി പഠനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഹൈ സ്കൂൾ വിഭാഗത്തിൽ മൂന്നു ബാച്ചിലെ കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തിക്കുന്നു. ലിജി സൂസൻ തോമസ്, ഡീന മേരി ലൂക്ക് എന്നിവർ മെന്റർമാരായി പ്രവർത്തിക്കുന്നു |
| ജൂനിയർ റെഡ് ക്രോസ് | |
| സ്കൂൾ വിക്കി |
ദിനാചരണങ്ങൾ
പ്രവേശനോത്സവം
കുന്നം മാർത്തോമാ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കൾ rev ജോൺ കെ ഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പൽ റോബിൻ ജി അലക്സ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സജി കൊട്ടാരത്തിൽ ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് സിറിയക് തോമസ് പഠനോപകരണങ്ങൾ വിതരണം ചെയ്തു .അദ്ധ്യാപിക ഷീജ ഫിലിപ്പ് കൃതജ്ഞത അറിയിച്ചു .
പരിസ്ഥിതി ദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനാചരണം പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്കു വൃക്ഷതൈകൾ വിതരണം ചെയ്തു .സീനിയർ അസിസ്റ്റന്റ് ബെറ്റി ജോയ് ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി .
എക്കോ ക്ലബ് ഉദ്‌ഘാടനം
ജൂലൈ 10 നു പ്രഥമാദ്ധ്യാപിക സിമ്മി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. വെച്ചൂച്ചിറ കൃഷി ഭവനിൽ നിന്ന് ലഭിച്ച പച്ചക്കറി തൈകൾ സ്കൂൾ കൃഷിത്തോട്ടത്തിൽ നട്ടു. കുട്ടികൾ നിലമൊരുക്കുകയും വളം ഇടുകയും ചെയ്ത് കൃഷി പരിപാലിക്കുന്നു