ജി.എൽ.പി.എസ് വടപുറം/ചരിത്രം

13:07, 14 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8547480050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസയിലെ നിലമ്പൂർ ഉപ ജില്ലയിലെ മമ്പാട് പഞ്ചായത്ത് 3-ാം വാർഡിൽ വടപുറത്ത് നിലമ്പൂർ - കോഴിക്കോട് സംസ്ഥാന പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വടപുറം ജി.എം.എൽ.പി സ്കൂൾ 1927 ലാണ് സ്ഥാപിപ്പിച്ചത്.

1 മുതൽ 3 കൂടിയ ക്ലാസ്സുകളും ഒരു അധ്യാപകനുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1927-28 ൽ ഏക അധ്യാപകൻ മാത്രമുണ്ടായിരുന്ന സമയത്ത്, ഒരു കുട്ടി പോലും വരാത്ത സാഹചര്യമുണ്ടായിരുന്നു. വൈക്കോൽ മേഞ്ഞ സ്കൂൾ കെട്ടിടം ജീർണ്ണാവസ്ഥയിലാവുകയും ഒരിക്കൽ അഗ്നിബാധയ്ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക പന്തലിലും മരത്തണലിലുമൊക്കെ ക്ലാസ് നടത്തേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ. അബ്ദുള്ള മൗലവി സ്കൂളിന്റെ പ്രധാനാധ്യാപകനായി എത്തുന്നത്. അദ്ദേഹം നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു സ്കൂൾ സംരക്ഷണത്തിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ്‌ എം. മോയിൻകുട്ടി ഹാജിയും സെക്രട്ടറി കെ. അബ്ദുള്ള മൗലവിയുമായിരുന്നു.പ്രസ്തുത കമ്മിറ്റിയുടെ ശ്രമ ഫലമായി 60 കുട്ടികൾക്ക് പഠിക്കുവാൻ സൗകര്യമുള്ള ഒരു കെട്ടിടമുണ്ടാക്കി. 1952-55 കാല ഘട്ടത്തിൽ ഏകദേശം 120 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.

1997 ലാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന 14.5 സെന്റ് സ്ഥലം അന്നത്തെ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങുകയും കെട്ടിടം നിർമ്മിക്കുകയും സ്കൂളിന്റെ പ്രവർത്തനം അതിലേക്ക് മാറ്റുകയും ചെയ്തത്. 2012 ൽ പ്രീ പ്രൈമറി ആരംഭിച്ചു. 2014-15 ൽ മുസ്ലീം കലണ്ടറിൽ നിന്ന് ജനറൽ കലണ്ടറിലേക്ക് മാറി.