സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍

14:59, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47085 (സംവാദം | സംഭാവനകൾ)

കോഴിക്കോട് നഗരത്തില്‍ നിന്നും 38 കി. മീ അകലെ പുല്ലുരാംപാറ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ്' ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1976 ല്‍ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.

സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍
വിലാസം
പുല്ലുരാംപാറ

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരീ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201747085




ചരിത്രം

കുടിയേറ്റത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുല്ലുരാംപാറയില്‍ തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേണ്ടി എളിയരീതിയില്‍ ഒരു കുടിപ്പള്ളിക്കൂടമായി സെന്റ്. ജോസഫ്‍സ് യു.പി. സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഉപരിoനത്തിനുള്ള സൗകര്യം ലഭ്യമാകുവാന്‍ ഈ ജനതക്ക് കുറെക്കാലംകൂടി കാത്തിരിക്കേണ്ടി വന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ. ആയിരുന്ന പി. സിറിയക് ജോണിന്റേയും അന്നത്തെ വികാരി ആയിരുന്ന ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലിന്റേയും ശ്രമഫലമായി 1976 ലാണ്‌ പുല്ലുരാമ്പാറയില്‍ ഹൈസ്കൂള്‍ അനുവദിക്കുന്നത്. 1976 ഫെബ്രുവരി 16-ആം തിയ്യതി സെന്റ്. ജോസഫ്‍സ് ഹൈസ്ക്കൂളിന്റെ ഔപചാരിക ഉദ്ഘാടനം തലശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നിര്‍വഹിച്ചു.‍

1976 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ശ്രീ.പി.ടി. ജോര്‍ജ്ജ് പ്രധാനാദ്ധ്യാപകന്റെ ചാര്‍ജ്ജ് വഹിച്ചു.

എം,സി. ചിന്നമ്മ,പി.എ. ജോര്‍ജ്ജ്,എ.ടി. ത്രേസ്സ്യാമ്മ, ടോമി സിറിയക്, എ. ജോര്‍ജ്ജ്കുട്ടി, അന്നക്കുട്ടി ജോസ്, ബേബി മാത്യു എന്നിവര്‍ അദ്ധ്യാപകരായും എം.ടി. കൊച്ചാപ്പു, പി.വി. മറിയാമ്മ എന്നിവര്‍ അനദ്ധ്യാപകരായും ജോലിയില്‍ പ്രവേശിച്ചു. എട്ടാം ക്ലാസ്സില്‍ നാലു ഡിവിഷനുകളിലായി 172 കുട്ടികളുമായാ‌ണ് സ്കൂള്‍ ആരംഭിച്ചത് . ആദ്യമായി അഡ്മിഷന്‍ നേടിയത് സി.കെ. ഗോപകുമാര്‍ എന്ന കുട്ടിയാണ്‌.1979 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 86 കുട്ടികളില്‍ 84 പേരും വിജയിച്ച് 98 ശതമാനം വിജയം നേടാന്‍ ഈ വിദ്ധ്യാലയത്തിനു കഴിഞ്ഞു. 2008-2009 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നപ്പോള്‍ 194 കുട്ടികളില്‍ 194 പേരും വിജയിച്ച് 100 ശതമാനം വിജയം ‍ ഈ വിദ്യാലയം കരസ്ഥമാക്കി.2009-10 വര്‍ഷത്തിലും പരീക്ഷക്കിരുന്ന 194 പേരും വിജയിച്ച് 100 ശതമാനം വിജയം ആവര്‍ത്തിക്കാന്‍ സ്കൂളിനു കഴിഞ്ഞു.2010-11 വര്‍ഷത്തില്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി ആയി ഉയര്‍ത്തി. നിലവില്‍ സയന്‍സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 12 അധ്യാപകരുടെ മേല്‍നോട്ടത്തില്‍ 72 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

പുല്ലുരാമ്പാറ സെന്റ്. ജോസഫ്സ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കര്‍ സ്ഥലത്ത് 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരമായ കെട്ടിടത്തിലാണ്‌ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച 14 ക്ലാസ്സ് മുറികളും ഏഴു ക്ലാസ്സുകള്‍നടത്തുവാന്‍ സൗകര്യമുള്ള വലിയ ഹാളും സ്കൂളിനുണട്. രണടായിരത്തോളം പുസ്തകങ്ങളും ധാരാളം റഫറന്‍സ് ഗ്രന്ഥങ്ങളും ഉള്‍ക്കൊള്ളുന്ന ഉന്നതനിലവാരം പുലര്‍ത്തുന്ന ലൈബ്രറി സ്കൂളിന്റെ നേട്ടമാണ്‌. ഇരുപതോളം കമ്പ്യൂട്ടറുകളോടുകൂടി ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പ്യൂട്ടര്‍ ലാബും ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണട്. 200 മീറ്റര്‍ ട്രാക്ക് സൗകര്യമുള്ള മൈതാനവും , വിസ്ത്രുതമായ മുറ്റവും , വോളീബോള്‍ കോര്‍ട്ടും സ്കൂളിന്‌ സ്വന്തമായുണട്. 20 കമ്പ്യൂട്ടരുകള്‍‍ ഉള്ള കമ്പ്യൂട്ടര്‍ ലാബ് സ്കൂളിനുണ്ട് . ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കേന്ദ്ര ഗവണ്മെണ്ടില്‍ നിന്ന് കമ്പ്യൂട്ടറുകളും അതിന്‍റെ അനുബന്ധ ഉപകരണങളും ലഭിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ള സ്മാര്‍ട്ട് റൂം സ്കൂളില്‍ ഉണ്ട്. ഈ സ്മാര്‍ട്ട് ക്ലാസ്സുകളില്‍ ഓരോ വിഷയങ്ങളും ദ്യശ്യ മധ്യമങ്ങളുടെ സഹായത്തൊടെ പഠിപ്പിക്കുന്നു.

ഐ. ടി ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍

2016-17 വര്‍ഷത്തെ മുക്കം ഐ. ടി മേള,യില്‍ ഓവറോള്‍ ചാമ്പ്യ‍ന്‍മാരാണ്.

സോഷ്യല്‍ സയന്‍സ് മേളയില്‍ Working Model വിഭാഗത്തില്‍ സ്റ്റേ‍റ്റ് തലത്തില്‍ First A Grade ലഭിച്ചു. 2016-17 വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയില്‍ Working Model സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ അപര്‍ണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത് ഈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയായ ശ്രീമതി. ഷെറീന വര്‍ഗീസ് ആണ്.


  • സ്പോര്‍ട്സ് :- 2016-17 വര്‍ഷത്തെ മുക്കം ഉപജില്ല സ്പോര്‍ട്സ് മീറ്റിലും കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് മീറ്റിലും
    ഒവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂളിന്‌ ലഭിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി  :- പ്രശസ്ത ഗായകനും, ഈ സ്കൂളിലെ മലയാളം അധ്യാപകനുമായ Sri. N. Unnikrishnan ന്റെ മേല്‍നോട്ടത്തില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  :- പരിസ്ഥിതി ക്ലബ്ബ് , ഹെല്‍ത്ത് ക്ലബ്ബ് , സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , ഗണിത ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, ഐ.ടി. ക്ലബ്ബ് തുടങ്ങിയവ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു.
  • Band Set ശ്രീ. ബിനു ജോസ്, ശ്രീമതി. ലിസിക്കുട്ടി പി.എം എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്കൂളില്‍ ബാന്‍ഡ് ക്ലബ്ബ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

2016-17 വര്‍ഷത്തെ മുക്കം സബ്‍ജില്ലാ ഐ ടി, സോഷ്യല്‍ സയന്‍സ് മേളയില്‍ ചാമ്പ്യന്‍ സ്കൂളാണ്.

2016-17 വര്‍ഷത്തെ ദക്ഷിണേന്ത്യന്‍ സയന്‍സ് മേളയില്‍ Working Model സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ അപര്‍ണ്ണ പ്രകാശിനു Second A Grade ലഭിച്ചു. ഇതിനുവേണ്ട സഹായങ്ങള്‍ ചെയ്തത് ഈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികയായ ശ്രീമതി. ഷെറീന വര്‍ഗീസ് ആണ്.

മാനേജ്മെന്റ്

താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60 ഓളം വിദ്യാലയങ്ങള്‍ ഈ മാനേജ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ റെമജിയൂസ് ഇഞ്ചനാനി രക്ഷാധികാരിയായും റവ. ഫാ. സെബാസ്റ്റ‍്യന്‍ പുരയിടത്തില്‍ കോര്‍പ്പറേറ്റ് മാനേജരായും , റവ .ഫാ. ജോണ്‍ കളരിപ്പറമ്പില്‍ സ്കൂള്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു.

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം-2017 ജനുവരി 27


രാവിലെ 10.30 ന് നടത്തുകയുണ്ടായി. നൂറ്റന്‍പതോളം രക്ഷിതാക്കള്‍ പങ്കെടുത്തു. തദവസരത്തില്‍ പി.ടി. എ പ്രസിഡന്റ് ശ്രീ. ബെന്നി തറപ്പേലിന്ടെ നേതൃത്ത്വത്തില്‍ സംരക്ഷണ പ്രതിജ്ഞ എടുക്കുകയുണ്ടായി.

SJHSPULLURAMPARA
പ്രമാണം:SJHS
SJHS

മുന്‍ സാരഥികള്‍

  • 1979 - 1981  : ശ്രീ. എന്‍.എ. ജോര്‍ജ്ജ്.
  • 1981 - 1984  : ശ്രീ. ജോസഫ് കുറവിലങ്ങാട്.
  • 1984 - 1994  : ശ്രീ. പി.ടി.ജോര്‍ജ്ജ്.
  • 1994 - 1998  : ശ്രീ.വി.ജെ. അഗസ്റ്റിന്‍.
  • 1998 - 2000  : ശ്രീമതി. വി.എസ്. അന്നക്കുട്ടി.
  • 2000 - 2005  : ശ്രീമതി. എ.ജെ.ജെസ്സിയമ്മ.
  • 2005 - 2008  : ശ്രീ. കെ.പി. ജോസ്.
  • 2008 - 2010  : ശ്രീ.ജോര്‍ജ്ജുകുട്ടി ജോസഫ്.
  • 2010 -2013  : ശ്രീ.സ്കറിയ മാത്യു.ടി.
  • 2013-2015  : ശ്രീമതി. കെ.പി. മേഴ്‍സി.
  • 2015 മുതല്‍  : ശ്രീമതി. മേരി തോമസ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1 . ലിസ്‍ബത്ത് കരോളിന്‍ ജോസഫ് (ദേശീയ കായികതാരം ) .

വഴികാട്ടി

*കോഴിക്കോട്ട് നിന്ന് 38 കിലോ മീറ്റര്‍ കിഴക്ക് തിരുവമ്പാടി - ആനക്കാംപൊയില്‍ റോഡില്‍
പുല്ലുരാംപാറ പള്ളിപ്പടിയില്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.
  • മുക്കത്തു നിന്ന് 10 കിലോ മീറ്റര്‍ അകലം.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 58 കി.മി. അകലം.
  • അരിപ്പാറ, തുഷാരഗിരി വിനോദസഞ്ചാരകേന്ദ്രത്തിന് സമീപം.
  • കോഴിക്കോട് ---മുക്കം---തിരുവമ്പാടി---പുല്ലൂരാംപാറ
  • കോഴിക്കോട് KSRTC സ്റ്റാന്റില്‍ നിന്നും ആനക്കാംപൊയില്‍ ബസില്‍ കയറിയാല്‍ നേരിട്ട് സ്കൂ‍ള്‍ മുറ്റത്ത് എത്താം

|} https://www.google.co.in/maps/place/Pullurampara,+Kerala+673603/@11.399732,76.0324876,743m/data=!3m1!1e3!4m5!3m4!1s0x3ba66aff4ce7dab1:0xd3140cc945bdf13a!8m2!3d11.4057947!4d76.039628

PICTURE GALLERY

വിക്കികണ്ണി