കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '

ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം
വിലാസം
ആഴ്ചവട്ടം

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201717005



ചരിത്രം

ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിന്‍െറ ഉടമയായിരുന്ന സാമൂതിരി മന്നന്‍െറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്യമറിയാന്‍ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നില്‍ നിന്നെത്തിയ വള ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്. 1917 – ല്‍ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയില്‍ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പല്‍ എലമെന്‍െററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജന്‍ തമ്പുരാനായിരുന്നു എലമെന്‍െററി സ്കൂളിന്‍െറ സ്ഥാപകന്‍. തുടക്കത്തില്‍ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകള്‍ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ല്‍ അവ നിര്‍ത്തി. 5 വര്‍ഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍. മൊത്തം കുട്ടികള്‍ 200. 1930 കളില്‍ തന്നെ ഹരിജന്‍ വിഭാഗത്തില്‍ പെട്ട കുട്ടികളും ഈ സ്കൂളില്‍ പഠിച്ചിരുന്നു. 1957 – ല്‍ സ്കൂള്‍ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കര്‍ സര്‍ക്കാരില്‍ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളില്‍ ഒരാളായിരുന്ന കെ മാധവ മേനോന്‍ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാന്‍ നിസ്തുല പങ്ക് വഹിച്ചു. 1962-ല്‍ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ മാങ്കാവ് സ്കൂള്‍ എന്നത് കിണാശ്ശേരി സ്കൂള്‍ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ല്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ ആണ് നമ്മുടെ എല്‍ പി സ്കൂളിനെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി വേര്‍പെടുത്തിയത്. 2004 – ല്‍ ആണ് ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയന്‍സ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകള്‍. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ല്‍ ആയിരുന്നു സ്കൂള്‍ നവതി ആഘോഷം. തന്‍െറ സ്കൂളിന്‍െറ ഇല്ലായ്മ തീര്‍ക്കാന്‍ മോയിന്‍ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വര്‍ഷത്തിലെ പ്രവേശനോല്‍സവത്തിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ ആയിരുന്നു. അത് പ്രദേശത്തിന്‍െറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ല്‍ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .

ഹൈസ്കൂള്‍, യു പി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു രാവിലെ 11 മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. 

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രന്‍
1998 - 1999 ശശിധരന്‍
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജന്‍
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോര്‍ജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എല്‍സി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എന്‍
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2017 അബ്ദുല്‍ ലത്തീഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മന്തന്‍പാട്ട് വാസു
  • Dr.സി കെ എന്‍ പണിക്കര്‍
  • Dr. ജയറാം പണിക്കര്‍
  • ഹംസ മൗലവി
  • എന്‍ സി മോയിന്‍കുട്ടി

വഴികാട്ടി

{{#multimaps:11.071469, 76.077017|width=400px | zoom=13}}