ജി എൽ പി എസ് എടപ്പെട്ടി/വാർത്ത

13:16, 20 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15307 (സംവാദം | സംഭാവനകൾ) ('===മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി=== ലഘുചിത്രം|മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി

 
മുട്ടിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ്

എടപ്പെട്ടി: 2020-25 വർഷക്കാലയളവിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിൻറെ വികസനപ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഉൾപ്പടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ അധ്യാപകരക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സുൽത്താൻബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ജെ ഷിജിത ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. പി ടി എ പ്രസിഡൻ്‌റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് ശ്രീദേവി ബാബു, സ്റ്റാൻ്‌റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നിഷ സുധാകരൻ, ബിന്ദു മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എം സന്തോഷ്കുമാർ, ആയിഷ കാര്യങ്ങൽ, മേരി സിറിയക്, ലീന സി നായർ, കെ എം ആലി, ബി മുഹമ്മദ് ബഷീർ, സി രാജി, ഇ കെ വിജയലക്ഷ്മി, കെ എസ് സുമ, പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എൻ പി ജിനേഷ്കുമാർ, ജെയിൻ ആസ്‌റണി, മോളി ജോർജ്, കെ ജി ദാക്ഷായണി, എം എച്ച് ഹഫീസ് റഹ്മാൻ, സി വി ശശികുമാർ, സാബു സി വയനാട്, അമൃത വിജയൻ, വനജ സുരേഷ്, കെ സുപ്രിയ, വിജി ജിജിത്ത്, ജിസ്സജോഷി, അമൃത മോഹൻ, ജിൻസി അനു, വൽസല രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.