ഒളശ്ശ ഗവ എൽപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒളശ്ശ ഗവ എൽപിഎസ് | |
---|---|
വിലാസം | |
ഒളശ്ശ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 33248 |
ചരിത്രം
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ .1902 ൽ ഏകാദ്യാപക വിദ്യാലയമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ടു ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു
കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ 114 വര്ഷം പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരെയും വാർത്തെടുത്തിരിക്കുന്നു .. അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ് ,സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി ,പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ ,ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ ,ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ... സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2006 മുതൽ ഹെഡ്മാസ്റ്റർ ഷാജി വി.സിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു .....2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ..........
ഭൗതികസൗകര്യങ്ങള്‍
- കുട്ടികളുടെ പാർക്ക്
- കംപ്യൂട്ടർ ലാബ്
- പ്രൊജക്ടർ
- ഉദ്യാനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പാഠ്യേതര പ്രവർത്തനങ്ങൾ
- പച്ചക്കറി കൃഷി
- പ്രവർത്തിപരിചയ പരിശീലനം
- സംഗീത പരിശീലനം
- നൃത്ത പരിശീലനം
- ചിത്രരചന
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.