ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ദേശീയ വായനാദിനവും, സ്‍കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സമുചിതമായി ആഘോഷിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ വൈശാഖൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയകൃഷ്‍ണൻ കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതവും, പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി ടീച്ചർ നന്ദിയും രേഖപ്പെടുത്തി.10ഇ ക്ലാസിലെ പ്രണീത് അശ്വമേധം എന്ന കവിത ആലപിച്ചു. 10 സി ക്ലാസിലെ അധിഷ്ട ആസ്വാദനകുറിപ്പ് അവതരിപ്പിച്ചു. പുസ്‍തക പ്രദർശനവും, വിവിധ മത്സരങ്ങളും നടത്തി.


ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി എം വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും , വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.


