ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്

09:00, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nizarvk (സംവാദം | സംഭാവനകൾ)
ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്
വിലാസം
എടവനക്കാട്

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ENGLISH
അവസാനം തിരുത്തിയത്
26-01-2017Nizarvk




ആമുഖം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു മതപഠനശാലയില്‍ തുടങ്ങി, ഇന്ന് മൂവ്വായിരത്തോളം കുട്ടികളും നൂറ്റമ്പതോളം അധ്യാപകരുമുള്ള ഒരു ഹയര്‍ സെക്കന്ററി സ്കൂളായി എടവനക്കാട് ഗ്രാമത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

വൈപ്പിന്‍ ദ്വീപില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. 1920 ജൂണ്‍ മാസത്തില്‍ 3 ഡിവിഷനുകളും 120 വിദ്യാര്‍ഥികളുമായി എല്‍.പി. സ്കൂളായി ആരംഭിച്ച ഈ മഹത്സ്ഥാപനം,1965 ല്‍ യു.പി. സ്കൂളായും, 1979 ല്‍ ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. അങ്ങനെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ഈ സ്ഥാപനം, എടവനക്കാട് ദേശത്തിന്റെ അഭിമാനമായി പരിലസിക്കുന്നു.

ജനാബ് വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജിയായിരുന്നു സ്ഥാപക മാനേജര്‍.തുടര്‍ന്ന് വടക്കേവീട്ടില്‍ കാദിരുണ്ണി ഹാജി മാനേജറായി. 1965 ല്‍ വടക്കേവീട്ടില്‍ കൊച്ചുണ്ണി ഹാജി മുഹമ്മദ് എന്ന കൊച്ചുസാഹിബിന്റെ കാലത്ത് ഇര്‍ശാദുല്‍ മുസ്ലിമീന്‍ സഭ, സ്കൂള്‍ ഏറ്റെടുത്തു. 1984 വരെ കിഴക്കെ വീട്ടില്‍ ജനാബ് കെ.കെ. കുഞ്ഞുമുഹമ്മദ് ഹാജി മാനേജര്‍ സ്ഥാനം അലങ്കരിച്ചു. ജനാബുമാര്‍ കൊല്ലിയില്‍ കെ.എം. മൊയ്തീന്‍ ഹാജി, പള്ളിക്കവലിയ വീട്ടില്‍ പി.കെ. അബ്ദുല്‍ കരീം, വടക്കെവീട്ടില്‍ വി.കെ. മീരാന്‍, കിഴക്കെ വീട്ടില്‍ കെ.കെ. അബൂബക്കര്‍, വടക്കേവീട്ടില്‍ വി.എം. അബ്ദുല്‍റഹ്​മാന്‍, കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം, കൊല്ലിയില്‍ കെ.കെ. കുഞ്ഞുമീരാന്‍, വടക്കേവീട്ടില്‍ വി.കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കിഴക്കെ വീട്ടില്‍ അബ്ദുല്‍ ശക്കൂര്‍ കക്കാട്ട് കെ.യു. അബ്ദുല്‍ ഖയ്യൂം സാഹിബ്, പ്രൊഫസര്‍ പി അബ്ദുല്‍ അസീസ്, കെ കെ അബ്ദുല്‍ ജമാല്‍, കെ കെ അബ്ദുല്‍ ശക്കര്‍ തുടങ്ങിയവര്‍ മാനേജര്‍മാരായി. ഇപ്പോഴത്തെ മാനേജര്‍ വീണ്ടും ജ. കെ കെ അബ്ദുല്‍ ജമാല്‍ സാഹിബാണ്.

സ്കൂള്‍ പ്രിന്‍സിപ്പലായി കെ.ഐ. ആബിദയും, ഹെഡ്​മാസ്റ്ററായി വി എ സാജിതയുമാണ് ഇപ്പോള്‍ സ്ഥാപനം നയിക്കുന്നത്.

പ്രശസ്ത സാഹിത്യ, ചരിത്രകാരനായിരുന്ന സി.കെ കരീം, ജസ്റ്റിസ്. കെ.ഐ. അബ്ദുല്‍ ഗഫുര്‍, സിനിമാനടന്‍ സിദ്ധീഖ്...തുടങ്ങി ചലച്ചിത്ര പിന്നണി ഗായികയായി പ്രശോഭിക്കുന്ന കെ.ആര്‍. രൂപ വരെ ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും വൈപ്പിന്‍ ഉപജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ വിജയത്തില്‍ ഒന്നാം സ്ഥാനത്തുതുടരുന്ന സ്ഥാപനം യുവജനോത്സവം, കായികം,ശാസ്ത്ര മേളകള്‍ എന്നുവേണ്ടാ, എല്ലാരംഗങ്ങളിലും അദ്വിദീയ സ്ഥാനം വഹിക്കുന്നു. അധ്യയനത്തിനും, അച്ചടക്കത്തിനും കീര്‍ത്തികേട്ട ഈ വിദ്യാലയത്തിലേക്ക് വിദൂരപ്രദേശങ്ങളില്‍ നിന്നുപോലും കുട്ടികളെത്തിച്ചേരുന്നുവെന്നത്, ജനഹൃദയങ്ങളില്‍ ഈ സ്ഥാപനത്തിന്റെ അംഗീകാരത്തിനുള്ള തെളിവാണ്.

നേട്ടങ്ങള്‍

ഹരിത വിദ്യാലയം പരിപാടിയുടെ ഫൈനല്‍ റൗണ്ടിലേക്ക് സെലക്ഷന്‍ ലഭിക്കുകയും, 91.6 മാര്‍ക്ക് നേടി ജില്ലയില്‍ തന്നെ ഹൈസ്കൂളുകളില്‍ ഒന്നാമതാകുകയും ചെയ്ത വര്‍ഷം, സ്കൂളിനെ സംബന്ധിച്ച് അഭിമാനകരമായ ഒന്നായിരുന്നു.

http://www.schoolwiki.in/index.php/%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82:Hihsedvanakadu.jpg#file

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂള്‍ എടവനക്കാട് പിഒ എടവനക്കാട് എറണാകുളം ജില്ല പിന്‍ 682502 ഇമെയില്‍ : hihsschool@gmail.com Ph. 0484 2505170