Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പുതിയൊരു അധ്യയന വർഷം കൂടി വന്നെത്തിയിരിക്കുകയാണ് കുരുന്നുകളെ വരവേൽക്കാൻ ഞങ്ങളുടെ വിദ്യാലയവും ഒരുങ്ങിക്കഴിഞ്ഞു

ഇതൊരു ആഘോഷമാണ്

ഈ ആഘോഷത്തിലേക്ക് എല്ലാവർക്കും സ്വാഗതം

മഴമേഘങ്ങൾ പന്തലൊരുക്കിയ

പുതുവഷത്തിൻ പൂന്തോപ്പിൽ

കളിമേളങ്ങൾ വണ്ണം വിതറിയൊ-

രവധിക്കാലം മായുന്നു.

പ്രവേശനോത്സവം 2025

 

പ്രവേശനോത്സവം 2025 ജൂൺ രണ്ടിന് സ്കൂൾ ഹാളിൽ നടന്നു പുതിയ ഒരു അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം വാദ്യമേളങ്ങളോടെ വലിയ ആഘോഷമായി നടത്തി.

ഉദ്ഘാടനം

 

പഞ്ചായത്ത് തലത്തിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ രാജേന്ദ്രപ്രസാദ് അവർകളാണ്.

മുഖ്യപ്രഭാഷണം

മുഖ്യപ്രഭാഷണം നടത്തിയത് കവിയും ഗാനരചയിതാവുമായ ശ്രീ കോന്നിയൂർ ബാലചന്ദ്രൻ സാറാണ്.

വാർഡ് മെമ്പർ ശ്രീ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിന്ധുജി നായർ സ്വാഗതം പറഞ്ഞു. കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. സ്കൂൾ മാനേജർ സോയ ടീച്ചർ പി ടി പ്രസിഡൻറ് രാജി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു ഹെഡ്മിസ്ട്രസ് പ്രീത റാണി നന്ദി പ്രകാശനം നടത്തി.

മനസ്സിനെ കുളിർമയേകി ആവണിയുടെ കവിത എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു

സ്കൂൾ മികവിന്റെ വീഡിയോ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തു . കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം ഡോക്യുമെന്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു .

പരിസ്ഥിതി ദിനാഘോഷം

 


പരിസ്ഥിതി ദിന ആഘോഷം 2025 ജൂൺ 5 ന് സംഘടിപ്പിച്ചു.

സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചു

ഉദ്ഘാടനം

ജൂൺ 5 പരിസ്ഥിതി ദിനം അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീ സന്തോഷ് സാർ ഉദ്ഘാടനം ചെയ്തു വൃക്ഷത്തൈ നട്ടുകൊണ്ട് സന്തോഷ് സാർ ഈ പരിപാടി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു നൽകുകയും ചെയ്തു .

 

പ്രതിജ്ഞ (സ്പെഷ്യൽ അസംബ്ലി )

ആ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രതിജ്ഞ സന്തോഷ്സർ ചൊല്ലി ക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു ..ഹെഡ്മിസ്ട്രസ് പ്രീത റാണിയുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ പരിസ്ഥിതി ക്ലബ് കൺവീനർ ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, പോസ്റ്റർ രചന മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തി ,

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും ഡോക്യുമെന്റേഷൻ നടത്തി.

കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകൾ

03/06/2025 മുതൽ 13/06/2025 വരെ സ്‌കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ.

സമഗ്ര ഗുണമേന്മ പദ്ധതി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെക്കുറിച്ച് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദീകരണം

ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി മൂന്ന് 6 20025 മുതൽ 13 6 20025 വരെയാണ് ഈ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടപ്പിലാക്കിയത് സ്കൂൾ മൊഡ്യൂളുകൾ വികസിപ്പിക്കുകയും ക്ലാസ് എടുക്കേണ്ടതിന്റെ ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തിരുന്നു

കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അവർക്ക് ആവശ്യമായ പഠന പിന്തുണ നൽകുക എന്നത് സമഗ്ര ഗുണമേനോൻ അനിവാര്യ ഘടകമാണ് ഒരു ദിവസം ഒരു മണിക്കൂർ ഈ പ്രവർത്തനങ്ങൾക്ക് നീക്കി വയ്ക്കുകയും ചെയ്തു.

3- 6 -2025 മയക്കുമരുന്ന് ,ലഹരി ഉപയോഗിക്കുന്നതിനെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ്

 

എസ് വി എച്ച് എസ് പൊങ്ങlലടി സ്കൂളിൽ ബോധവൽക്കരണം ക്ലാസിന് തുടക്കം കുറിച്ചുക്രൈം ബ്രാഞ്ച് എസ് ഐ ശ്രീമതി ധന്യ ആണ് ക്ലാസ് നയിച്ചത്

സിവിൽ പോലീസ് ഓഫീസർ ശ്രീ ഡിക്രൂസ് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

സെൽഫ് ഡിഫൻസ് ടീമിൻറെ മോക് ഡ്രിൽ ഇതോടൊപ്പം ഉണ്ടായിരുന്നു.

 

അജ്ഞാതനായ ഒരു വ്യക്തി ആക്രമിക്കാൻ വന്നാൽഎന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് ആ സെൽഫ് ഡിഫൻസ് ടീം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .കുട്ടികൾ വളരെ ആവശ്യത്തോടെയാണ് ഈ ഒരു ക്ലാസിൽ പങ്കെടുത്തത്.

കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ ശിക്ഷയും, ലൈംഗികാതിക്രമം രൂക്ഷമായ കേസുകളിൽ വധശിക്ഷയും, പിഴയും തടവും കൂടാതെ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തടയുന്നതിന് കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, അല്ലെങ്കിൽ പോക്സോആക്ടിനെ കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു ,

ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ലഹരി ഉപയോഗിക്കില്ല എന്നുള്ള പ്രതിഞ്ഞ ചൊല്ലുകയും ചെയ്തു.

04-06-2025(സുരക്ഷിത യാത്ര )

 

റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകിയത് little kites വിദ്യാർഥികളാണ് ,ട്രാഫിക് നിയമങ്ങൾ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ,സ്കൂൾ വാഹന സഞ്ചാരം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ,തുടങ്ങിയവയെല്ലാം കുട്ടികൾ മറ്റു കുട്ടികൾക്ക് വിവരിച്ചു നൽകി.

പ്രധാന ലക്ഷ്യം

ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടത്തിലേക്ക് നയിക്കുന്നു.ദിനംപ്രതി റോഡ് അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഒരു സമൂഹം എന്ന നിലയ്ക്ക് ഗതാഗത സുരക്ഷ എന്ന വിഷയത്തെ നാം ഗൗരവമായി കാണണം .

കുട്ടികൾക്ക് സുരക്ഷയെ സംബന്ധിച്ച് ബോധവൽക്കരണം നൽകിയാൽ അത് അവരുടെ ഭവനങ്ങളിലേക്കും അങ്ങനെ പൊതു സമൂഹത്തിലേക്കും കൈമാറ്റം ചെയ്യപ്പെടും അതുകൊണ്ടാണ് സുരക്ഷാ ബോധവൽക്കരണം കുട്ടികളിലൂടെ നടത്താൻ തീരുമാനിച്ചത് .ചെറുപ്പകാലം മുതൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനേയും ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിലെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കുട്ടികൾക്ക് കഴിയണം

5- 6 -20025(വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് )

 

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,ഹരിത ക്യാമ്പസ് സ്കൂൾ സൗന്ദര്യവൽക്കരണം ,എന്നിവയെക്കുറിച്ച് ഹെഡ്മിസ്ട്രസ്പ്രീത റാണി കുട്ടികൾക്ക് ക്ലാസ് എടുത്തു,

പ്രധാന ലക്ഷ്യം

നമ്മുടെ കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കാൻ സ്വയം വൃത്തിയായി സൂക്ഷിക്കണം നല്ല വ്യക്തി സുചിത്രത്തെക്കുറിച്ച് പഠിക്കുന്നത് അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കാനും ജീവിത നൈപുണ്യം പഠിപ്പിക്കാനും സഹായിക്കും

വ്യക്തി ശുചിത്വത്തിന് ഒപ്പം പരിസര ശുചിത്വവും കുട്ടികൾക്ക് പകർന്നു നൽകണം വീടും വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ അവരെ പഠിപ്പിക്കണം ഇതുവഴി രോഗങ്ങളെ അകറ്റിനിർത്താനും ആരോഗ്യകരമായ ജീവിതശൈലി വളർത്താനും സാധിക്കും

9- 6- 2018(ആരോഗ്യം വ്യായാമം കായിക ക്ഷമത)

ആരോഗ്യം വ്യായാമം കായിക ക്ഷമത എന്നിവയെ കുറിച്ച് ഹെൽത്ത് സെൻററിൽ നിന്നുള്ള ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ ആണ് ക്ലാസ് എടുത്തത് .

പ്രധാന ലക്ഷ്യം

ആരോഗ്യം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക വഴി ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നേടാൻ സാധിക്കും

ആരോഗ്യം നിലനിർത്താൻ:

സമീകൃതാഹാരം കഴിക്കുക.

പതിവായി വ്യായാമം ചെയ്യുക.

മാനസിക സമ്മർദ്ദം കുറയ്ക്കുക.

നല്ല ഉറക്കം ഉറപ്പുവരുത്തുക.

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക.

രോഗങ്ങൾ വരാതെ ശ്രദ്ധിക്കുകയും ചികിത്സ തേടുകയും ചെയ്യുക.

10 -6 -2018(ഡിജിറ്റൽ അച്ചടക്കം)

ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്കൂൾ ഐ ടി കോർഡിനേറ്റർ ജയശ്രീ ടീച്ചർ ആയിരുന്നു സൈബർ ഗ്രൂമിങ് സൈബർ ബുള്ളി യി ങ്ങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

പ്രധാന ലക്ഷ്യം

ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം തിരിച്ചറിയുന്നതിനും സോഷ്യൽ മീഡിയയുടെ ഗുണങ്ങളും ദോഷങ്ങളെ കുറിച്ചും സൈബർ കുറ്റകൃത്യങ്ങൾ പരാതിപ്പെടേണ്ട വിവിധ ഏജൻസികളെ കുറിച്ചും ക്ലാസ് എടുത്തു

സൈബർ ഗ്രൂമിങ് എന്നാൽ ലൈംഗിക ചൂഷണത്തിനായി കുട്ടികളുമായി കൗമാരക്കാരുമായോ സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയോ വൈകാരിക ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രക്രിയയാണ്

വിവരസാങ്കേതികവിദ്യ ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തികളെ ഭീഷണിപ്പെടുത്തുകയോ ബുദ്ധിമുട്ടിക്കുകയും ചെയ്യുക എന്നതാണ് സൈബർ ബുള്ളിയിഗ്

11 -6 -2018(പൊതുമുതൽ സംരക്ഷിക്കുക)

പൊതുമുതൽ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തത് സ്റ്റാഫ് സെക്രട്ടറി സിന്ധു നായർ ആയിരുന്നു

പ്രധാന ലക്ഷ്യം

പൊതുമുതൽ സംരക്ഷിക്കുക എന്നത് ഓരോ പൗരൻ്റെയും കടമയാണ്. പൊതുമുതൽ എന്നാൽ റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, പാർക്കുകൾ, പൊതുഗതാഗത സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ചതാണ്, അതിനാൽ ഇവയുടെ സംരക്ഷണം ഓരോ പൗരൻ്റെയും ധാർമികമായ ഉത്തരവാദിത്തമാണ്.

12- 6- 25(പരസ്പര സഹകരണം ).

 

പരസ്പര സഹകരണത്തെക്കുറിച്ച് ക്ലാസ് എടുത്തത് അധ്യാപികയായ റാണിടീച്ചർ ആയിരുന്നു

പ്രധാന ലക്ഷ്യം

പഠനം എന്നത് അന്തർലീനമായി തന്നെ വ്യക്തിഗതമായ ഒരു പ്രക്രിയയാണ്, അതിൽ വിദ്യാർത്ഥികൾ ആശയങ്ങളും വിഷയങ്ങളും സ്വന്തം ഗ്രാഹ്യത്തിനനുസരിച്ച് മനസ്സിലാക്കുകയും മനസ്സിലാക്കുകയും വേണം. അധ്യാപകർ വഹിക്കുന്ന പങ്ക് വിദ്യാർത്ഥികളെ മുഴുവൻ പഠന പ്രക്രിയയിലൂടെയും നയിക്കുക എന്നതാണ്.

വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ വളർച്ചയ്ക്കും വികാസത്തിനും ആശയവിനിമയം താക്കോലാണ്. മനുഷ്യബന്ധത്തിനും സഹകരണത്തിനും അത്യന്താപേക്ഷിതമായ എല്ലാ വാക്കാലുള്ള, വാക്കേതര, ഡിജിറ്റൽ ആശയവിനിമയങ്ങളും ആശയവിനിമയത്തിൽ ഉൾപ്പെടുന്നു. ആശയവിനിമയം എന്നത് നമ്മൾ സ്വയം പ്രകടിപ്പിക്കുന്ന രീതി മാത്രമല്ല, സംഭാഷണങ്ങൾ നമ്മൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതുമാണ്

13-06-2025(ക്രോഡീകരണം )

ഇതുവരെ നടന്ന ബോധവൽക്കരണ ക്ലസ്സുകളുടെ ഒരു വിലയിരുത്തൽ നടത്തിയത് ഹെഡ്മിസ്ട്രസ് പ്രീതരാനി ജി ആണ് .ഇവിടെ നിന്നും പഠിച്ച പടങ്ങൾ ജീവിതത്തിൽ പ്രയോഗികമാക്കണമെന്നു ടീച്ചർ കുട്ടികളോട് പറഞ്ഞു .

വായനമാസാചരണം

മനോഹരമായ ഒരു വാചകം മനസ്സിൽ കുറിച്ചുകൊണ്ട് നമുക്ക് തുടങ്ങാം

 

വായന എന്ന ലഹരി.

വായനാ വരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ് വി എച്ച് എസ് പൊങ്ങലടി

വായനയുടെ ചിറകിലേറി അറിവിന്റെ ലോകത്തേക്ക് പറക്കാൻ വീണ്ടും ഒരു വായന ദിനം കൂടി വന്നിരിക്കുകയാണ് ,2025 ജൂൺ 19ന് സ്കൂളിലെ വായനാദിനം സമുചിതമായി ആഘോഷിച്ചു .സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് ഈ ദിനാഘോഷം നടത്തിയത്

ഉദ്ഘാടനം

വായനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് യുവകവി കാശിനാഥൻ ആണ്.യുവ കവി ശ്രീ കാശിനാഥൻ ഉത്ഘാടന കർമ്മം നിർവഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.സ്റ്റാഫ്‌ സെക്രട്ടറി സിന്ധു നായർ സ്വാഗതം പറയുകയും ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു

വായനദിന പ്രതിജ്ഞ

വായനാദിനത്തിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ലാവണ്യ ആണ് കുട്ടികളിൽ വായനയോടുള്ള താൽപര്യം ജനിപ്പിക്കുന്നതിൽ ഇങ്ങനെയുള്ള പരിപാടികൾ ക്ക് ഏറെ പ്രസക്തിയുണ്ട്

 

അഭിമുഖം

വായന മാസ്ചരണത്തിന്റെ ഭാഗമായി എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023 26 കുട്ടികൾ യുവകവി കാശിനാഥനുമായി അഭിമുഖം നടത്തി കവിയുടെ ജീവിത അനുഭവങ്ങളിലൂടെയുള്ള ഒരു യാത്ര കുട്ടികളിൽ അത്ഭുതവും ആകാംക്ഷയും വളർത്തി കഥകളും കവിതകളും മേനയാൽ അവർക്ക് ഇത് പ്രചോദനമായി കവികൾ വാക്കുകളിലൂടെ ലോകത്തെ നോക്കി കാണുന്നവരാണ് അവരുമായി സമ്മതിക്കുമ്പോൾ കുട്ടികൾക്ക് പുതിയ ചിന്താഗതികളും കാഴ്ചപ്പാടും ലഭിക്കുന്നു

ഓഡിയോ ബുക്കുകൾ

 

ഓരോ പുസ്തകവും അറിവിൻറെ അത്ഭുതലോകമാണ് ആ ലോകത്തേക്ക് എത്തിച്ചേരാനുള്ള വഴിയാണ് വായന വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും ഈ വായനാദിനത്തിൽ കൊച്ചു കുട്ടികൾക്കായിട്ട് ഒരുക്കിയ ഓഡിയോ ബുക്കുകൾ ഏറെ അത്ഭുതവും ആകാംക്ഷയം നിറഞ്ഞതായിരുന്നു പ്രോത്സാഹിപ്പിക്കാനും പഠനത്തെ സഹായിക്കാനും എളുപ്പവഴി എന്ന നിലയിലാണ് ഓഡിയോ ബുക്കുകൾ അവർ പരിചയപ്പെടുത്തിയത് വായിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും നിൽക്കുന്നവർക്കും ഇത് ഒരു പഠന പിന്തുണ പ്രവർത്തനം കൂടിയാണ്

ഡിജിറ്റൽ പോസ്റ്റർ

കൂടാതെ ലിറ്റിൽ കൈറ്റ് കാരുടെ നേതൃത്വത്തിൽ വായനാദിന ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയും ഇതിലൂടെ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മറ്റു കുട്ടികളിലേക്ക് എത്തിക്കാനും സാധിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലഹരിയുടെ ചതിക്കുഴികൾ ഇല്ലാത്ത അക്രമങ്ങൾ ഇല്ലാത്ത മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും കണ്ണുനീർ കരത്ത ഒരു നല്ല നാളയെ വാർത്തെടുക്കാൻ ഞങ്ങൾക്ക് കഴിയും അറിവും തിരിച്ചറിവും വിവേകവും സ്നേഹവും കൂട്ടായ്മയും ഒത്തുചേരുന്ന നവകേരളമാകട്ടെ നമ്മുടെ ലക്ഷ്യം ഇതിനായി ഈ ലഹരി വിരുദ്ധ ദിനത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം.

പ്രത്യേക അസംബ്ലി

രാവിലെ പ്രത്യേക അസംബ്ലി കൂടുകയും ലഹരി ഉപയോഗിക്കുന്നതിനു എതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു

ലഹരിവിരുദ്ധ സന്ദേശം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു .

വിമുക്തി ക്ലബ്ബ്

തുടർന്ന് സ്കൂൾതലത്തിൽ ലഹരി വിമുക്ത ക്ലബ്ബ് രൂപീകരിച്ചു വിമുക്തി എന്ന പേരിലുള്ള ക്ലബ്ബിൻറെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പ്രീത റാണി നിർവഹിച്ചു

 

സൂമ്പ ഡാൻസ്

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലഘു വ്യായാമങ്ങൾ ലോക ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ വിദ്യാർഥികൾ ചേർന്ന് നടത്തി ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ഒറ്റക്കെട്ടായി ആരംഭിച്ച ക്യാമ്പയിൻ ഞങ്ങൾ ഏറ്റെടുത്തു ലഹരി കുരുക്കിൽ പെട്ടുപോയവരെയും ലഹരി ഉപയോഗമൂലം സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെയും മാറ്റിനിർത്താതെ ചേർത്തുനിർത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഞങ്ങൾ മുന്നോട്ടു കൊണ്ടുപോകും കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന കുട്ടികളാണ് ലഹരിക്ക് അടിമപ്പെടുന്നത് സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായിട്ടാണ് സ്കൂൾതലത്തിൽ സൂമ്പ ഡാൻസ് പോലുള്ള എന്റർടൈൻമെന്റ് നടപ്പിലാക്കുന്നത്.

സന്ദേശ വൃക്ഷം

LITTLE KITES കുട്ടികൾ സ്കൂളിൽ സന്ദേശ വൃക്ഷം ഒരുക്കി ലഹരി ഉപയോഗിക്കുന്നതിന്റെ ആപത്ത് മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായിട്ടാണ് ഈ സന്ദേശ വൃക്ഷം രൂപീകരിച്ചത്,

 

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിന് ഒരു സന്ദേശ വൃക്ഷം മികച്ച ഒരു ആശയമാണ്. ഇത് സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാനും വിദ്യാർത്ഥികളെ ഈ വിപത്തിൽ നിന്ന് അകറ്റി നിർത്താനും സഹായിക്കും.

വിദ്യാർത്ഥികൾ ഒരുമിച്ച് ചേർന്ന് ഒരു ലഹരി വിരുദ്ധ സന്ദേശം തയ്യാറാക്കുമ്പോൾ, അവർക്കിടയിൽ ഒരു കൂട്ടായ മനോഭാവവും ഉത്തരവാദിത്തബോധവും വളരുന്നു. ഇത് ലഹരിക്ക് എതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിക്കും പങ്കുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.ലഹരിയുടെ പിടിയിൽ അകപ്പെടാതെ സ്വയം പ്രതിരോധിക്കാൻ ഓരോ വിദ്യാർത്ഥിക്കും കഴിയണം എന്ന സന്ദേശം ഈ വൃക്ഷം നൽകുന്നു. ലഹരിയിലേക്ക് വഴുതിവീഴാൻ സാധ്യതയുള്ളവരെ തിരിച്ചറിയാനും അവർക്ക് പിന്തുണ നൽകാനും ഇത് പ്രേരിപ്പിക്കുന്നു. ലഹരി രഹിതമായ ഒരു ജീവിതം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണെന്ന് ഈ സന്ദേശ വൃക്ഷം ഓർമ്മിപ്പിക്കുന്നു.

 

പേവിഷബാധ ബോധവൽക്കരണം

 

എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിൽ 2025 ജൂൺ 30 തിങ്കളാഴ്ച പ്രത്യേക അസംബ്ലി കൂടുകയും പേ വിഷബാധയ്ക്ക് കാരണമാകുന്ന വൈറസിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്

ഹെഡ്മിസ്ട്രസ് പ്രീത റാണി ജി സ്വാഗതം പറഞ്ഞു. ഹെൽത്ത് ക്ലബ്ബിന്റെ ചാർജ് വഹിക്കുന്ന ഹനീഷ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

സ്പെഷ്യൽ അസംബ്ലി

 

പേ വിഷബാധ അതീവ മാരകമായ രോഗമായതിനാൽ രോഗപ്രതിരോധത്തെക്കുറിച്ച് കടിയേറ്റാൽ ഉടൻ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും റാബിസ് വാക്സിനേഷനെക്കുറിച്ചുള്ള അറിവ് കുട്ടികളിലേക്ക് പകർന്നു നൽകുന്നതിന് ഇന്നത്തെ ഈ ബോധവൽക്കരണ ക്ലാസിലൂടെ സാധിച്ചു

കടിയേറ്റ് ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തിൽ സോപ്പുപതപ്പിച്ചു നന്നായി കഴുകുക പൈപ്പിൽ നിന്ന് വെള്ളം നേരിട്ട് തുറന്നു വിട്ടു കഴുകുന്നതാണ് ഉത്തമം

പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും വേഗം ആശുപത്രിയിൽ എത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സിൻ എടുക്കണമെന്നും നിർദ്ദേശിച്ചു

പ്രതിജ്ഞ.

പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുചൊല്ലുകയും ചെയ്തു

ഓണത്തിന് അത്തപ്പൂക്കളം ഒരുങ്ങാൻ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു

 

2025 ജൂൺ 30 തിങ്കളാഴ്ച അസിസ്റ്റന്റ് കൃഷി ഓഫീസർ സന്തോഷ് സാർ ചെണ്ടുമല്ലി നട്ടു കൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് പ്രീതാ റാണി ജി സ്വാഗതം പറഞ്ഞു ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള അധ്യാപിക ജയശ്രീ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

ചെണ്ടുമല്ലി കൃഷിയിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ

 

സ്കൂളിൽ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത് കുട്ടികൾക്ക് പല തരത്തിലുള്ള നേട്ടങ്ങൾ നൽകും.

ചെണ്ടുമല്ലി കൃഷിയിലൂടെ അവർക്ക് പ്രകൃതിയെയും സസ്യങ്ങളെയും അടുത്തറിയാനും അവയോട് സ്നേഹം വളർത്താനും സാധിക്കും. വിത്ത് പാകുന്നത് മുതൽ ചെടി വളരുന്നത് വരെയുള്ള ഘട്ടങ്ങൾ നേരിൽ കാണുന്നത് അവർക്ക് പുതിയ അനുഭവമായിരിക്കും.

ഒരു ചെടിയെ പരിപാലിക്കുമ്പോൾ അത് തന്റെ ഉത്തരവാദിത്തമാണെന്ന ബോധം കുട്ടികളിൽ വളരും. ദിവസവും ചെടിക്ക് വെള്ളം ഒഴിക്കുക, അതിന്റെ വളർച്ച നിരീക്ഷിക്കുക എന്നിവയെല്ലാം കുട്ടികളിൽ അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിക്കും.ഒരുമിച്ച് കൃഷി ചെയ്യുമ്പോൾ കുട്ടികൾക്ക് പരസ്പരം സഹകരിക്കാനും ആശയവിനിമയം നടത്താനും സാധിക്കും. ഇത് അവരുടെ സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും.ചെണ്ടുമല്ലിയുടെ ഭംഗി കുട്ടികളിൽ സൗന്ദര്യബോധം വളർത്താൻ സഹായിക്കും. പൂക്കൾ വിരിയുന്നത് അവർക്ക് ഏറെ സന്തോഷം നൽകുന്ന കാഴ്ചയായിരിക്കും.

ബഷീർ അനുസ്മരണം

 

ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച്, ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യ പ്രതിഭ, വൈക്കം മുഹമ്മദ്‌ ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്ന് വരെ മലയാള സാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് അക്ഷരങ്ങളുടെ സുൽത്താൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക.

ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ വിവിധ പ്രവർത്തനങ്ങൾ ഇതിനോടനുബന്ധിച്ച് നടത്തുകയുണ്ടായി

ബഷീറിന്റെ കൃതികളെ അടിസ്ഥാനമാക്കി വായനക്കുറിപ്പ് മത്സരം നടത്തി എട്ടാം ക്ലാസിലെ ലാവണ്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തി

ബഷീറിന്റെ ലേഖനങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഒന്നാം സ്ഥാനം ശ്രീലാൽ

രണ്ടാംസ്ഥാനം കാർത്തിക്,


വാങ്മയം - ഭാഷാ പ്രതിഭാ പരീക്ഷ 2025

കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവമാണ് വാങ്മയം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തലം ജൂലൈ 17  ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തി .

സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം

പഠിക്കാനും പഠിപ്പിക്കാനും 'സമഗ്ര'......

സുരക്ഷിതമായും സൗജന്യമായും എല്ലാ വിഷയവും പഠിക്കാൻ സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്....സംസ്ഥാസർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴിൽ കൈറ്റ് വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠന പ്ലാറ്റ്ഫോമാണ് സമഗ്ര ഇ-റിസോഴ്സ് പോർട്ടൽ.......

അധ്യാപകർക്ക് സമഗ്ര പ്ലസ്സുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തത് സ്കൂൾ എസ് ഐ ടി സി ആയ ജയശ്രീ ടീച്ചർ ആണ് ,ആക്ടിവിറ്റി പ്രസന്റേഷൻ വഴി എങ്ങനെ ടീച്ചിങ് മാനുവൽ ക്രീയേറ്റ് ചെയ്യാം ,എസ് ആർ ജി മിനിറ്റ്സ് സമഗ്ര പ്ലസിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം ലേണിംഗ് റൂം വഴി പാഠഭാഗങ്ങൾ ക്ലാസ് റൂമിൽ എങ്ങനെ വിനിമയം ചെയ്യാം തുടങ്ങിയ മേഖലകളിലാണ് അധ്യാപകർക്ക് വിശദമായ അവ ബോധം നൽകിയത്

2025 ജൂലൈ 12ആം തീയതി സ്കൂൾ ഐടി ലാബിൽ വെച്ചാണ് ഈ ഒരു പരിശീലനം സംഘടിപ്പിച്ചത്.

എച്ച് എം ലോഗിൻ ഉപയോഗിച്ച് ക്ലാസുകൾ നിരീക്ഷിക്കുന്ന രീതിയും വിശദീകരിച്ചു

പഠന വിഭവങ്ങൾ ഡൗൺലോഡ് ചെയ്ത് ക്ലാസുകളിൽ ഉപയോഗിക്കുന്ന രീതിയും പരിചയപ്പെടുത്തി

എഴുത്തു പരീക്ഷയും ക്വിസ് മത്സരവും

വായനാ മാസംചാരണത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ക്വിസ്മത്സരവും എഴുത്തു പരീക്ഷയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ രാജേന്ദ്ര പ്രസാദ് ഈ പ്രോഗ്രാം ഉൽഘടനം ചെയ്തു

സ്കൂൾ ലൈബ്രറി കൺവീനർ സിന്ധു നായർ സ്വാഗതം പറഞ്ഞു

വിദ്യാരംഗം കൺവീനർ ഹേമ എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് പ്രീതറാണി ജി. ആശംസ അറിയിച്ചു

വിജയികൾക്ക് മൊമെന്റോ നൽകി അഭിനന്ദിച്ചു.

വിജയികൾ

first Sreelal

second Athira

third. Karthik

കരുതലാകാം  കരുത്തോടെ (രക്ഷാകർതൃ ശാക്തീകരണ പരിപാടി )

 

പത്തനംത്തിട്ട ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയായ കരുതലാകാം കരുത്തോടെ സമ്പൂർണ്ണ രക്ഷാകർതൃ ശാക്തീകരണപരിപാടി സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീമതി വീണ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപിക പ്രീത റാണി ജി സ്വാഗതം ആശംസിച്ചു. Mpta പ്രസിഡന്റ്‌ സുനി. Mpta വൈസ് പ്രസിഡന്റ്‌ രേഖ എന്നിവർ ആശംസ അറിയിച്ചു. SRG കാൺവീനർ ജയശ്രീ പി കെ ആണ് ക്ലാസ്സ്‌ നയിച്ചത്

ഇന്നത്തെ ആധുനിക ലോകത്ത് കൗമാരക്കാർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അത് ശാസ്ത്രീയമായ പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് കരുതലാകാം കരുത്തോടെ എന്നത്. സ്നേഹം കൊടുക്കുന്ന മക്കളെ ചേർത്തുപിടിക്കുന്ന രക്ഷാകർത്തക്കളായി എല്ലാവരും മാറണം അങ്ങനെ ചെയ്താൽ നമ്മുടെ കുട്ടികൾ വഴി തെറ്റില്ല .

ആദ്യ വിളവെടുപ്പ്

ഓർമ്മകൾ ഇരമ്പി (ഹൃദയഭൂമി വിതുമ്പി )

മുണ്ടക്കൈയിലെയുംചൂരൽമല യിലെയും ഉരുൾപൊട്ടൽ ദുരന്തത്തിന് വാർഷികദിനത്തിൽ പ്രാർത്ഥനകളോടെ കുട്ടികൾ ,ജീവിതങ്ങൾ തുടച്ചുനീക്കിയ മഹാ ദുരന്തത്തിന് വാർഷികദിനത്തിൽ ഓർമ്മകൾ കണ്ണീരായി ,

2024 ജൂലൈ മുപ്പതിന് വയനാട് ജില്ലയിലെ ചൂരൽമല മുണ്ട് കയ്യിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികളാണ് മരണപ്പെട്ടു ഈ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായി സ്കൂൾ അസംബ്ലി ഒരു മിനിറ്റ് മൗനം ആചരിക്കുകയും അനുശോചന അർപ്പിക്കുകയും ചെയ്തു.