ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രൈമറി/2025-26
| Home | 2025-26 |
പ്രീ പ്രൈമറി വിഭാഗം
ഉന്നത വിദ്യാഭ്യാസം എത്ര കണ്ട് പ്രാധാന്യമർഹിക്കുന്നുവോ അത്ര തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രീ-സ്കൂൾ, പ്രീ-പ്രൈമറി വിദ്യാഭ്യാസവും. മസ്തിഷ്കം വികസിക്കാനും മസിലുകൾ ദൃഢീകരിക്കാനും ജ്ഞാനേന്ദ്രിയങ്ങൾ സക്രിയമാകാനും തുടങ്ങുന്ന കാലമാണ് കുട്ടികളുടെ പ്രീ-സ്കൂൾ പ്രായം. കൊച്ചു പ്രായത്തിൽ ഇവ മൂന്നിന്റെയും ക്രമപ്രവൃദ്ധമായ വളർച്ചയും സമതുലിതമായ ഏകോപനവും പ്രാധാന്യമർഹിക്കുന്നതാണ്.ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വളർച്ച ഉറപ്പാക്കുന്ന അനുഭവങ്ങൾ ഇക്കാലത്ത് കുട്ടികൾക്കു കിട്ടിയിരിക്കണം. 'പ്രവർത്തിച്ചു പഠിക്കുക' എന്നതിനേക്കാൾ 'കളിച്ചുകൊണ്ട് പഠിക്കുക' എന്നതാണ് ഇവർക്കു അഭികാമ്യം.അത്തരത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാണ് കോടോത്ത് സ്കൂളിലെ പ്രീ പ്രൈമറി അധ്യാപകരും ആയമാരും.
-
പ്രീ-പ്രൈമറി അധ്യാപകരും ആയമാരും
| ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക/വിഷയം |
|---|---|---|
| 1 | സുജാത ടി | ടീച്ചർ |
| 2 | ജയശ്രീ പി | ടീച്ചർ |
| 3 | സുനിത കെ എ | ടീച്ചർ |
| 4 | അനിത എ | ടീച്ചർ |
| 5 | നിർമ്മല ടി ജി | ആയ |
| 6 | പ്രീതി ടി | ആയ |