ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36064 |
| യൂണിറ്റ് നമ്പർ | LK/2018/36064 |
| അംഗങ്ങളുടെ എണ്ണം | 22 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ലീഡർ | VEDHA RAJESH |
| ഡെപ്യൂട്ടി ലീഡർ | VAISHNAV ASHOK |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUDHA DEVI R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREELETHA S L |
| അവസാനം തിരുത്തിയത് | |
| 05-07-2025 | 36064 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 1981 | SREE NANDA A |
| 2 | 1991 | JEEVA JAYAKUMAR |
| 3 | 1994 | ABHISHEK S |
| 4 | 2002 | VEDHA RAJESH |
| 5 | 2005 | ARYA AJAYAN |
| 6 | 2014 | ANUPAMA ANISH |
| 7 | 2015 | ARJUN RAJ |
| 8 | 2024 | ANANDHU SUBASH |
| 9 | 2056 | ANAMIKA L |
| 10 | 2066 | SREEJIN SREENIVASAN |
| 11 | 2096 | ASHIK P DEV |
| 12 | 2115 | KASINATH K M |
| 13 | 2117 | PRATHEESH P PRASAD |
| 14 | 2144 | KEERTHANA A K |
| 15 | 2145 | ANJALY OMANAKUTTAN |
| 16 | 2216 | VAISHNAV ASHOK |
| 17 | 2220 | RUHAMA K R |
| 18 | 2240 | NIDIN STANLY |
| 19 | 2307 | GINNY M P |
| 20 | 2308 | APARNA AJEESH A |
| 21 | 2315 | BINCYMOL MONCY |
| 22 | 2319 | DEVIKA A |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
യൂണിറ്റ് ക്യാമ്പ്
ഒമ്പതാം ക്ലാസുകാരുടെ യൂണിറ്റ് ക്യാമ്പ് 2024 ഒക്ടോബർ 9 ന് സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ എസ് ഐ ടി സി യും കൈമാസ്റ്ററുമായ ശ്രീമതി സുധദേവി ടീച്ചറും SVHS കാരക്കാട് സ്കൂളിലെ ബിന്ദു ടീച്ചറും കൂടിയാണ് ക്യാമ്പിൽ ക്ലാസ് നയിച്ചത്.
ആനിമേഷൻ, സ്ക്രാച്ച് 3. ഇവയുടെ ക്ലാസുകൾ കുട്ടികൾക്കായി എടുത്തു.വളരെ മികച്ച രീതിയിൽ നടത്തിയ ക്ലാസുകളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
യൂണിറ്റ് ക്യാമ്പിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിലെ അനുപമ,അഞ്ജലി, വേദ,വൈഷ്ണവ് എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.
കലോത്സവം ഷൂട്ടിംഗ്
[[file:
]] 2024 25 അധ്യായന വർഷത്തെ ഉപജില്ലാ കലോത്സവം എൻഷൂട്ടിംഗ് എസ്എസ് എച്ച് എസ് എസ് മാന്നാർ വച്ചാണ് നടന്നത്. 2024 നവംബർ 6ൽ വേദി നാലിലെ നമ്മുടെ സ്കൂളിലെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ kites അംഗങ്ങളാണ് ചെയ്തത്. രണ്ട് ഗ്രൂപ്പായി രണ്ട് ക്യാമറ ഉപയോഗിച്ച് ഒരേസമയം വേദിയിൽ പ്രോഗ്രാം ഷൂട്ട് ചെയ്തു. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി. മെമ്മറി കാർഡ് ബാറ്ററി ഇവയുടെ മൗണ്ടിംഗ് മൗണ്ടിംഗ് മെമ്മറി ഫുൾ ആകുമ്പോൾ ഡേറ്റ ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുന്ന വിധം ഇതെല്ലാം കുട്ടികൾ തന്നെ ചെയ്തു.
യുപി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം
[[file:
]]
2024 നവംബർ 20 ന് ഒമ്പതാം ക്ലാസിലെ LK members നമ്മുടെ സ്കൂളിലെ ഏഴാം ക്ലാസിലെ സ്റ്റുഡൻസിനായി ക്ലാസ് എടുത്തു.സ്ക്രാച്ച് പ്രോഗ്രാമിംഗ്, അനിമേഷൻഎന്നീ വിഭാഗങ്ങളിൽ കുട്ടികൾ ക്ലാസ് നയിച്ചു. Scratch ഉപയോഗിച്ച് ഗെയിമുകൾ എങ്ങനെ തയ്യാറാക്കാം എന്ന് വിശദീകരിച്ച് കുട്ടികളെ കൊണ്ട് തന്നെ ഗെയിമുകൾ നിർമ്മിപ്പിച്ചു. ആനിമേഷൻ സോഫ്റ്റ്വെയർ ആയ tupitube പരിചയപ്പെടുത്തി.
റോബോട്ടിക് ഫെസ്റ്റ്
[[file:
]] സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു.
ACADEMIC YEAR 2025-2026
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം
2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും ഏവരെയും രസിപ്പിക്കുകയും ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.
പ്ലസ് വൺ പ്രവേശനോത്സവം
2025 ജൂൺ 18 ബുധനാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു.SMC ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ കൗൺസിലർ ശ്രീമതി ലിവിന ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു
വായന ദിനം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ചു കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുതുടർന്ന് കുട്ടികൾക്കായി ചിത്രരചന കഥ പറച്ചിൽ കവിതാരചന കവിത ചൊല്ലൽ ഉപന്യാസരചന പുസ്തക പരിചയം കടങ്കഥ എന്നീ മത്സരങ്ങൾ നടത്തി.
ഷോർട്ട് ഫിലിം
വായന ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ LP യിലെ കുരുന്നു മക്കൾ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കുട്ടികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
ഏകദിന ശില്പശാല
ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു.
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു.
ജൂൺ 25 ന് രാവിലെ പത്തരയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്കായി സൂംബാ പരിശീലനം നൽകി.
ലഹരി വിരുദ്ധ ദിനത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരിക്കെതിരെ കൈകോർക്കാം എന്ന പരിപാടിയുടെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കുട്ടികൾക്കായി പോസ്റ്റർ മേക്കിങ്, പെൻസിൽ ഡ്രോയിങ്, ക്വിസ് മത്സരങ്ങൾ നടത്തി.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലക്ഷ്യ ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു കുട്ടികൾ ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അവ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ചെങ്ങന്നൂർ എക്സ്ചേഞ്ച് റേഞ്ച് ഓഫീസ് പ്രിവന്റി ഓഫീസർ ശ്രീ അബ്ദുൽ റഫീഖ് കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.