സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു.

വായനദിനം ജൂൺ 19

2025 - 2026 അധ്യയന വർഷത്തെ വായനദിനം ജൂൺ 19 വ്യാഴാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. പ്രാർത്ഥന ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സ്വാഗതപ്രസംഗം നടത്തി. പി.ടി.എ. പ്രസിഡന്റ് മീനു സുകുമാരൻ അധ്യക്ഷ പദം അലങ്കരിച്ചു. പരിപാടിയുടെ ഉദ്ഘാടനം അധ്യാപികയും ആറാം ക്ലാസ് കേരളപാഠാവലിയിലെ ഒരു പാഠഭാഗം എഴുതുകയും ചെയ്ത ബീഹാർ സ്വദേശി 'ദറക്സ പർവീൺ' നിർവ്വഹിച്ചു. എഴുത്തുകാരനും അധ്യാപകനുമായ വിനോദ് പി ആചാരി മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹം എഴുതിയ 'ആകാശമേ ' എന്ന പുസ്തകം സ്കൂൾ ലൈബ്രറിക്കു വേണ്ടി പ്രധാന അധ്യാപിക ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഔപചാരികമായി നിർവ്വഹിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർ അമ്യത ദിലീപ്, വിദ്യാർത്ഥി പ്രതിനിധി വൈഗ മോൾ എന്നിവർ ആശംസകൾ അറിയിച്ചു. വിശിഷ്ടാതിഥികൾക്ക് സ്കൂളിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാഭിരുചി വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. എസ്.ആർ.ജി കൺവീനർ സംഗീത ടീച്ചർ കൃതജ്‌ഞത അറിയിച്ചു