മാസ്മരികം ഈ മാസം

 
മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്

ഓരോ മാസവും വ്യത്യസ്ത അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നൽകാൻ "മാസ്മരികം ഈ മാസം" എന്ന പേരിൽ പുതിയൊരു പദ്ധതി സ്കൂളിൽ ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനവും ജൂൺ മാസത്തിലെ ആദ്യ പ്രവർത്തനവും ജൂൺ മാസം 25 നു സ്കൂളിൽ നടന്നു. പദ്ധതിയുടെ ഔപചാരിച്ച ഉത്ഘാടനം ബഹു. പ്രധാന അധ്യാപകൻ രാജീവ്‌ മാഷ് നിർവഹിച്ചു. യു പി വിഭാഗം ക്ലാസ്സുകളികെ കുട്ടികൾക്കായി 'മഴക്കാല രോഗങ്ങളെ' സംബന്ധിച്ച് തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. റോണി നയിച്ച ബോധവത്കരണ ക്ലാസ്സായിരുന്നു ആദ്യ പ്രവർത്തനം. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കുകയും മനസ്സിലായ വിവരങ്ങൾ തിരികെ സ്വന്തം ക്ലാസ്സിൽ എത്തി മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു.

വായനാവാരാഘോഷ പരിപാടികൾ

അറബിക് ക്ലബ്ബ്

 
പ്രധാനാധ്യാപകൻ ശ്രീ രാജീവ് മാസ്റ്റർ വായനാപതിപ്പ്  പ്രകാശനം ചെയ്യുന്നു

വായനാവാരാഘോഷങ്ങളുടെ ഭാഗമായ്, യുപി വിഭാഗത്തിലെ അറബി വിഭാഗം കുട്ടികൾ വായനയുടെ മഹത്വം സമൂഹത്തിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യമിട്ട് കുട്ടികൾ തന്നെ തയ്യാറാക്കിയ വായനാദിന സന്ദേശങ്ങൾ, പോസ്റ്ററുകൾ, അറബിക് കാലിഗ്രാഫി എന്നിവ ചേർത്തുകൊണ്ട് ആവിഷ്കരിച്ച ഒരു മനോഹരമായ വായനാപതിപ്പാണ് "إقرأ"

സ്കൂളിന്റെ പ്രധാനാധ്യാപകൻ ശ്രീ. രാജീവ് മാസ്റ്റർ ഈ വായനാപതിപ്പ് ഔപചാരികമായി  പ്രകാശന കർമ്മം നിർവഹിച്ചു. തുടർന്ന് സ്കൂൾ ഗ്രൂപ്പുകളിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു

സ്കൗട്ട് ആൻഡ് ഗൈഡ്സ്

 
വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ

സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ ആഭിമുഖ്യത്തിൽ വായന വാരം ആചാരിച്ചു. പുസ്‌ത കാസ്വാദനകുറിപ്പ് മത്സരം, വായിക്കാനും എഴുതാനും ഒരു കൈത്താങ്ങ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ പ്രവർത്തനങ്ങൾ മറ്റു വായന ദിനപ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു.