കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പരേതനായ പരിയാരത്ത് കുഞ്ഞാലന്‍ ഹാജി ഇന്നത്തെ ചിറയ്ക്കല്‍കുണ്ട് പളളിയാല്‍ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂള്‍ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയില്‍ 80 വയസിന് മുകളിലുളളവര്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി 1946 ല്‍ സര്‍ക്കാറിന്റെ കീഴില്‍ ഈ വിദ്യാലയം പുല്‍വെട്ടയില്‍ ഒരു വാടക കെട്ടിടത്തില്‍ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീന്‍ മാസ്റ്റര്‍ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകന്‍. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടന്‍ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തില്‍ ആയിരുന്നു സ്കൂള്‍ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലന്‍ മാഷ് ഹെഡ് മാസ്റ്റര്‍ ആയിരുന്നപ്പോള്‍ നാട്ടുകാരോടൊപ്പം ചേര്‍ന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിര്‍മാണം തുടങ്ങി. 2005 ഓടെ പൂര്‍ണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുകയായിരുന്നു.

ജി.എൽ.പി.എസ് പുൽവെട്ട
വിലാസം
പുല്‍വെട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201748531




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങള്‍ == 1. ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥല വിസ് തൃതിയുളള വിദ്യാലയങ്ങളില്‍ ഒന്ന്. 2. വിശാലമായ കളിസ്ഥലം. 3. പ്രത്യേക കമ്പ്യൂട്ടര്‍ ലാബ്. 4. പഠന പിന്നോക്കാവസ്ഥയുളളവര്‍ക്ക് പരിശീലനവും ക്യാമ്പുകളും. 5. വ്യക്തിഗത പോര്‍ട്ട് ഫോളിയോ. 6. കുട്ടികളുടെ സര്‍ഗ ശേഷിയെ പരിപോഷിപ്പിക്കുവാന്‍ 'കനല്‍ ' പ്രൊജക്ട്. 7. കൃത്യമായ എസ്.ആര്‍.ജി 8. കലാശാസ്ത്ര പ്രവര്‍ത്തി പരിജയ മേളകളില്‍ തുടര്‍ച്ചയായ ഓവറോള്‍ കിരീടങ്ങള്‍. 9. 20 ലധികം വിളകള്‍ വിളയിച്ച മാതൃകാ ജൈവ പച്ചക്കറി തോട്ടം. 10. ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുകള്‍. 11. ചില്‍ഡ്രന്‍സ് പാര്‍ക്ക്. 12. വാട്ടര്‍ പ്യൂരിഫയര്‍ & കൂളര്‍ സംവിധാനം. 13. പ്രത്യേക വായന മുറി. 14. മുഴുവന്‍ ക്ലാസിലും ശബ്ദ സംവിധാനം.


അധ്യാപകര്‍

നിലവില്‍ ഹെഡ് മാസ്റ്റര്‍ ഉള്‍പ്പെടെ 11 സ്ഥിര അധ്യാപകരും 3 പ്രീ-പ്രൈമറി ടീച്ചര്‍മാരും ഒരു കമ്പ്യൂട്ടര്‍ ടീച്ചറും 4 അധ്യാപകേതര ജീവനക്കാരുമടക്കം 19 ജീവനക്കാരാണ് ഇവിടെ ഉളളത്. ഇതില്‍ 8 ഓളം പേര്‍ തദ്ദേശീയരാണ് എന്ന് പ്രത്യേകം എടുത്ത് പറയുന്നു.

കുട്ടികളുടെ കലാകായിക പ്രവര്‍ത്തി പരിചയ മേഖലകളില്‍ പരിശീലനം നല്‍കുന്നത് ഈ അധ്യാപകരാണ്.എല്ലാവര്‍ഷങ്ങളിലും നടത്തി വരാറുളള വര്‍ണാഭമായ വാര്‍ഷികാഘോഷങ്ങളില്‍ കുട്ടികളുടെ പരിശീലിപ്പിക്കുന്നതും ഇവര്‍ തന്നെ.





ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മികവുകള്‍:2016-17 1. എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ശേഷി. 2. പ്രതിഭാ ശാലികള്‍ക്കായി പ്രത്യേക പരിശീലനം - സഹവാസ ക്യാമ്പ്. 3. ഗണിത ലാബ് സജ്ജീകരണം. 4. കനല്‍ പ്രൊജക്ട്. 5. ദിവസവും പത്ര വായന , ആഴ്ചയില്‍ ഒരു പത്ര ക്വിസ്. 6. ഇംഗ്ലീഷ് എസ്.ആര്‍.ജി. 7. ഗൃഹ സന്ദര്‍ശന പരിപാടി. 8. പ്രീ-പ്രൈമറി വാര്‍ഷികം. 9. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ്. 10. വിശേഷ ദിവസങ്ങളില്‍ പ്രത്യേക പരിപാടികള്‍. 11. ജൈവ പച്ചക്കറി തോട്ട വികസനം.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : ശ്രീ . ഗോപാലന്‍ മാഷ് , കുഞ്ഞുട്ടി മാഷ് , ജി.സി.കാരയ്ക്കല്‍ , ടി.പി. മുഹമ്മദ് , ജോര്‍ജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോണ്‍സണ്‍.

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോ: അബ് ദു സമദ് , പ്രൊ. പി.അബ് ദുല്‍ ഹമീദ് , അഡ്വ.ജമാല്‍ , അഡ്വ.സുരേഷ് കുമാര്‍ , കിറ്റിക്കാടന്‍ അബുഹാജി ,

വഴികാട്ടി

{{#multimaps:11.1137,76.3 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുൽവെട്ട&oldid=269497" എന്ന താളിൽനിന്ന് ശേഖരിച്ചത്