ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ | |
---|---|
വിലാസം | |
ചെറിയഴീക്കല്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | Ranjithsiji |
ചരിത്രം
കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് SSLC എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16 ലും തുടർച്ചയായി SSLC ക്കു 100 % വിജയം കൈ വരിച്ചു.
ഭൗതികസൗകര്യങ്ങള്
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ് സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യവേദി
- ജൂനിയർ റെഡ് ക്രോസ്സ്
ക്ലബ് പ്രവർത്തനങ്ങൾ
- നന്മ ക്ലബ്
- സീഡ് ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
മുന്‍ സാരഥികള്‍
- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സേവനകാലം | പേര് |
---|---|
1994-1996 | പ്രസന്ന |
1996-2000 | ശാന്തകുമാരി |
2000-2001 | സരസ്വതി |
2002-2004 | ലീലാമണി |
2004-2005 | ജയശ്രീ |
2005-2007 | ലതിക |
2007-2010 | ജോസ് പീറ്റർ |
2010-2014 | വിജയകുമാരി .എൻ |
2014-2015 | കലാധരൻ പിള്ള |
2015-2016 | മിനി.എൽ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.വേലുക്കുട്ടി അരയൻ
- ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ )
- ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ )
- ശ്രീ. എം.എസ്.രുദ്രൻ(കവി)
- ഡോ.സത്യദേവൻ
- ഡോ .വിമല (ഗൈനക്കോളജിസ്റ് )
- ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
- ഡോ.കുമുദേശൻ
- ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
- ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
- അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
- ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )
വഴികാട്ടി
- കരുനാഗപ്പള്ളി NH 47 ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു.
- ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.051482,76.502821|width=800px|zoom=12}}