ജി.എച്ച്.എസ്. വടശ്ശേരി/എന്റെ ഗ്രാമം
വടശ്ശേരി
വടശ്ശേരി , കേരളത്തിലെ മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്തുള്ള ഒരു ചെറിയ പ്രദേശമാണ് .ചാലിയാർ നദിയുടെ തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ബ്രിട്ടീഷ് ആധിപത്യ കാലത് ഇത് മലബാർ ജില്ലയിലെ ഭാഗമായിരുന്നു .1921 -ലെ മലബാർ കലാപം പോലുള്ള ചരിത്ര പ്രാധാന്യമുള്ള നിരവധി സംഭവങ്ങൾക്ക് ഈ പ്രദേശം സാക്ഷിയായിട്ടുണ്ട് .1954 ൽ സ്ഥാപിതമായ വടശ്ശേരി ഗവണ്മെന്റ് ഹൈസ്കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു .ഇതിൽ ഒന്നാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ പഠിക്കുന്നു .
ലൊക്കേഷൻ
- അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി എത്തിച്ചേരാം
- നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ
- എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ
പ്രഥാന സ്ഥാപനങ്ങൾ
- ജി. .എഛ്. എസ്. വടശ്ശേരി
- സയൻസ് അക്കാദമി
- ട്രെൻഡ് പ്രീ സ്‌കൂൾ
- ബട്ടർഫ്‌ളൈ പ്രീ സ്കൂൾ
- അംഗൻ വാടി
- സ്പോർട്സ് സിറ്റി ഇന്റോർ സ്‌റ്റേഡിയം
- സ്പോർട്സ് സിറ്റി ജിം
- വടശ്ശേരി ജുമാമസ്ജിദ്