ഓത്ത് പള്ളിയില്‍ നിന്നും ഹൈ ടെക് വിദ്യാലയാത്തിലേക്ക്

എ.എം.യു.പി.എസ്. ചേലക്കാട്
വിലാസം
കട്ടുപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇന്‍ഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201718745





ചരിത്രം

  ജനാബ് മാരാപറമ്പില്‍ കുഞ്ഞാലന്‍ മൊല്ല ഓത്തു നടത്തിയിരുന്ന ഓത്തു പള്ളിയെ ചിറക്കല്‍ ചെക്കുണ്ണി എഴുത്തച്ഛന്‍റെ സഹായത്തോടെ 1907-ല്‍ ഒരു ലോവര്‍ എലിമെന്‍ററി സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്.
  1938-ല്‍ ജനാബ് കുഞ്ഞാലന്‍മൊല്ലയില്‍ നിന്നും ചിറക്കല്‍ കുഞ്ചു എഴുത്തച്ഛന്‍ മാനേജ്മെന്‍റ് ഏറ്റടുത്തു.അദ്ദേഹത്തിന്‍റെ കീഴില്‍ ഇത് ഒരു അഞ്ചാംതരം വരെയുള്ള എല്‍.പി സ്കൂളായി തുടര്‍ന്ന് പോന്നു. അദ്ദേഹത്തിന്ന്‍ സ്കൂള്‍ യു.പി ആയി അപ്ഗ്രേഡ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പുതിയ കെട്ടിടങ്ങളും കളിസ്ഥലവും ഉണ്ടാകുന്നതിന്ന്‍ സാമ്പത്തിക ബാധ്യത വരുമെന്നത്കൊണ്ടും,സ്കൂളിന്‍റെ തൊട്ടടുത്ത സ്ഥലത്തിന്‍റെ ഉടമയായ ഇറക്കടവത്ത് കുഞ്ഞമ്മത് ഹാജിക്ക് സ്കൂള്‍ കൈമാറുന്ന പക്ഷം യു.പി സ്കൂള്‍ ആക്കി മാറ്റാന്‍ കഴിയുമെന്നും മനസ്സില്ലാക്കിയ നാട്ടുകാരുടെ ഇടപെടല്‍ നിമിത്തവും 1963-ല്‍ ശ്രീ . കുഞ്ചു എഴുത്തച്ഛന്‍ സ്കൂള്‍ മാനേജ്മെന്‍റ് ഇപ്പോഴത്തെ മാനേജരായ ഇ.എസ് കുഞ്ഞമ്മത് ഹാജിക്ക് കൈമാറി.പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകായും കളിസ്ഥലം വര്‍ദ്ധിപ്പിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ 1964-ല്‍ ഇതിന്ന്‍ യു.പി സ്കൂളിന്‍റെ അംഗീകാരം കിട്ടി.

ഭൗതികസൗകര്യങ്ങള്‍

    ഇന്ന്‍ ഈ വിദ്യാലയത്തില്‍ 24 ക്ലാസ് റൂമുകള്‍,ഒരു ഓഫിസ്‌റൂം,സ്റ്റാഫ്‌റൂം,20 കമ്പ്യൂട്ടര്‍ അടങ്ങിയ ഒരു കമ്പ്യൂട്ടര്‍ ലാബ്‌,5000 പുസ്തകങ്ങള്‍ അടങ്ങിയ റീഡിങ്ങ് റൂമോടു കൂടിയ ലൈബ്രറി,വിശാലമായ അടുക്കള,പ്രീ പ്രൈമറി ക്ലാസ്സുകള്‍,ഹരിത മനോഹരമായ ചുറ്റുപ്പാട് എന്നിവയെല്ലാംമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബി

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്._ചേലക്കാട്&oldid=264703" എന്ന താളിൽനിന്ന് ശേഖരിച്ചത്