ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

എഡ്യൂസാപ്പ്
കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് പുതിയ അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന് തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ അറ്റന്റൻസ് മുതലുള്ള ദൈനംദിന കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്മെന്റ് സോഫ്റ്റ് വെയർ
കമ്പ്യൂട്ടർ ലാബ്
വിദ്യാർത്ഥികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പരീശീലനം നൽകുന്നതിന് വേണ്ടി സ്കൂളിൽ ഐ സി ടി ലാബുകൾ ഉണ്ട്. .2009 ൽ മാനേജ്മെന്റിന്റെയും പിടിഎയുടെയും സഹായത്തോടെ 11 കമ്പ്യൂട്ടറുകളോടെ ഐസിടി ലാബ് ആരംഭിച്ചു.2016 ൽ KERALA INFRASTRUCTURE AND TECHNOLOGY FOR EDUCATION ന്റെ സഹായത്തോടെ 16 ലഭിക്കുകയും ചെയ്തു.ഇപ്പോൾ 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്.