ജി.എച്ച്. എസ്.എസ്.ബളാന്തോട്/എന്റെ ഗ്രാമം
പനത്തടി
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പനത്തടി
കാഞ്ഞങ്ങാട് - മടിക്കേരി അന്തർ സംസ്ഥാന പാതയിൽ കിഴക്ക് ചെമ്പേരിക്കും പടിഞ്ഞാറ് മാലക്കല്ലിനും വടക്ക് ബന്തടുക്കയ്‌ക്കും തെക്ക് റാണിപുരം മലനിരകൾക്കും ഇടയിലാണ് പനത്തടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്.