ജി.എച്ച്. എസ്.എസ്.ബളാന്തോട്/എന്റെ ഗ്രാമം
ദൃശ്യരൂപം
പനത്തടി
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് പനത്തടി
കാഞ്ഞങ്ങാട് - മടിക്കേരി അന്തർ സംസ്ഥാന പാതയിൽ കിഴക്ക് ചെമ്പേരിക്കും പടിഞ്ഞാറ് മാലക്കല്ലിനും വടക്ക് ബന്തടുക്കയ്‌ക്കും തെക്ക് റാണിപുരം മലനിരകൾക്കും ഇടയിലാണ് പനത്തടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഗ്രാമീണ മേഖലയിൽ ഉൾപ്പെടുന്ന പനത്തടിയിൽ ഭൂരിഭാഗവും കർഷകരാണ് .പനത്തടിയിൽ നിന്നും 9 കിലോമീറ്റർ അകലെയാണ് കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം സ്ഥിതി ചെയ്യുന്നത്.കേരള - കർണാടക അതിർത്തിയായ പാണത്തൂരിലേക്ക് 8 കിലോമീറ്റർ ദൂരമേ ഉള്ളു .സമീപത്തുള്ള മുൻസിപ്പാലിറ്റി ആയ കാഞ്ഞങ്ങാട് 36 കിലോമീറ്റർ അകലെയാണ്
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് ബളാന്തോട്
- ഗവഃ ആയുർവേദ ഡിസ്‌പെൻസറി
- പോസ്റ്റ് ഓഫീസ്
- പനത്തടി സർവീസ് സഹകരണ ബാങ്ക്
- വയോജന പകൽ വിശ്രമ കേന്ദ്രം
- കെ എസ് ഇ ബി ഓഫീസ്
- എഫ് എച്ച് സി പാണത്തുർ
- പനത്തടി ഗ്രാമപ്പഞ്ചായത് ഓഫീസ്
ആരാധനാലയങ്ങൾ
- മായത്തി അമ്പലം
- ശ്രീ ധർമ്മശാസ്താക്ഷേത്രം ബളാംതോട്
- പെരുതടി ശിവക്ഷേത്രം
- സെന്റ് ജോസഫ് ഫൊറോനാ തീർത്ഥാടന ദൈവാലയം
- അരിപ്രോട് ദേവി ക്ഷേത്രം പാണത്തൂർ