പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച് ജില്ലാ ക്യാമ്പ്
(
സഹായം
)
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ഗവ. എൽ.പി.എസ്. പൂവത്തൂർ/പ്രവർത്തനങ്ങൾ/2024-25
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ഗവ. എൽ.പി.എസ്. പൂവത്തൂർ
|
പ്രവർത്തനങ്ങൾ
11:04, 21 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
42522
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ഗവ. എൽ. പി. എസ് പൂവത്തൂർ: മില്ലറ്റ് ദിനാചരണം ഗവ.എൽ.പി സ് പൂവത്തൂരിൽ 2024 ഡിസംബർ പത്തൊൻപതാം തീയതി അന്താരാഷ്ട്ര മില്ലറ്റ് ദിനത്തിൽ ഇന്നത്തെ ജീവിതരീതിയിൽ മിലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശനം നടത്തുകയും മില്ലറ്റായ മണിച്ചോളതൈകൾ നടുകയും റാഗി വിത്ത് വിതയ്ക്കുകയും ചെയ്തു.
ശിശുദിനം...
ഗവൺമെന്റ് എൽപിഎസ് പൂവത്തൂർ. മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഹരിത സഭ രൂപീകരിച്ചു. അതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഗ്രീൻ സ്റ്റുഡന്റിനെ തിരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ ഒക്ടോബർ 2ന് നമ്മുടെ സ്കൂളിൽ സേവനവാരം ആചരിച്ചു. സ്കൂളും പരിസരവും വൃത്തിയാക്കി. നമ്മുടെ സ്കൂൾ ഹരിത ചട്ട പ്രകാരം പ്രവർത്തിക്കുന്നതിന്റെ ആദ്യ നടപടി എന്ന നിലയിൽ സ്കൂളിൽ പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കൾ നിരോധിക്കാൻ തീരുമാനിച്ചു. എല്ലാ കുട്ടികളും സ്റ്റീൽ കുപ്പികളിൽ മാത്രം വെള്ളം കൊണ്ടുവരാൻ നിർദേശിച്ചു.തുടർന്ന് ക്ലാസ് റൂമുകളിലുള്ള മാലിന്യങ്ങൾ ജൈവമാലിന്യം അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ച് ഇടുന്നതിനുള്ള നിർദ്ദേശവും നൽകി.ഇതിന് വേണ്ടി മുൻസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് ഗ്രീൻ വോളണ്ടിയർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.രണ്ടാഴ്ചയിൽ ഒരിക്കൽ സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുകയും, ആഴ്ചയിൽ ഒരിക്കൽ എല്ലാ കുട്ടികളും അവരവരുടെ വീടും പരിസരവും രക്ഷിതാക്കളുടെ സഹായത്തോടെ നിരീക്ഷിക്കുകയും മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നില്ല എന്ന് ഉറപ്പുവരുത്തി ഡ്രൈ ഡേ ആയി ആചരിക്കുകയും ചെയ്യുന്നു.
ഭരണഭാഷാ വാരാഘോഷം :
നവംബർ 1 കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് എസ് ജെ ഷൈലടീച്ചറിന്റെ അധ്യക്ഷതയിൽ ശ്രീമതി താരാജയകുമാർ (കൗൺസിലർ)ഉദ്ഘാടനം നിർവഹിക്കുകയും കേരളപ്പിറവി ദിന സന്ദേശം നൽകുകയും ചെയ്തു.അതിനുശേഷം പിടിഎ അംഗം രഞ്ജുനാഥ്,പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി അഞ്ചു എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.അതിനുശേഷം അധ്യാപകരും കുട്ടികളും ചേർന്ന് ഭരണഭാഷ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.അതിനുശേഷം പ്രീ പ്രൈമറിയിലെ കുട്ടികൾ തിരുവാതിര അവതരിപ്പിക്കുകയും ചെയ്തു.ഒന്നാം ക്ലാസിലെ കൂട്ടുകാർ കേരള പിറവിയുമായി ബന്ധപ്പെട്ട നൃത്തം അവതരിപ്പിച്ചു.മൂന്നാം ക്ലാസിലെ കൂട്ടുകാർഡാൻസ് അവതരിപ്പിച്ചു.ജില്ലകളെപ്പറ്റി വിശദമാക്കുന്ന കവിത നാലാം ക്ലാസിലെ കൂട്ടുകാർ അവതരിപ്പിച്ചു.ഭരണഭാഷ വാരാഘോഷമായി ബന്ധപ്പെട്ടുള്ള അക്ഷരക്കാഴ്ച എന്ന പരിപാടി സംഘടിപ്പിച്ചു.കൂടാതെ ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെ ഭരണഭാഷ വാരാഘോഷവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് വാക്കിന് സമാനമായ മലയാള പദങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു.ഭരണഭാഷാ വാരാഘോഷ സമാപനദിവസമായ ഏഴാം തീയതി ഭാഷയുമായി ബന്ധപ്പെട്ടുള്ള കവിത കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കുട്ടികളുടെ നേതൃത്വത്തിലുള്ള റീഡേഴ്സ് തിയറ്റർ എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷം
...
ഹിരോഷിമ ദിനം
ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എപിജെ. അബ്ദുൾ കലാമിന്റെ ഓർമ്മദിനം ജൂലൈ27 ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുൾ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേർന്ന പ്രതിഭാധനരായ അപൂർവം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവർത്തനങ്ങളും ജീവിതവും. നമ്മുടെ സ്കൂളിന്റെ മുമ്പിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ കുട്ടികളുടെ പുഷ്പാർച്ചന...
നവംബറിൽ നടക്കുന്ന സ്കൂൾ ഒളിമ്പിക്സിൻ്റെ പ്രചരണാർത്ഥം നമ്മുടെ സ്കൂളിൽ ദീപശിഖ തെളിയിച്ചപ്പോൾ...
ലൈബ്രറി സന്ദർശനം
ബഷീർ ദിനം
പുസ്തകപ്പുര ഒരുക്കി ഗവ എൽ പി എസ് പൂവത്തൂർ :
പൂവത്തൂർ ഗവ: എൽ പി സ്കൂളിൻ്റെ വായനദിന - മാസാചരണത്തിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി താരജയകുമാർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈല എസ്. ജെ അധ്യക്ഷയായ ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് ശ്രീമതി സനൂജ സ്വാഗതം പറഞ്ഞു. സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്ഥാപിച്ച പുസ്തകപ്പുരയുടെ ഉദ്ഘാടനം പൂവത്തൂർ ഒബറോൺ ബാങ്ക് മാനേജർ ശ്രീ അജയകുമാർ 30 പുസ്തകങ്ങൾ സംഭാവന നൽകി നിർവ്വഹിച്ചു. മുഖ്യാതിഥിയായി എത്തിയ റിട്ട ഹെഡ്മാസ്റ്റർ ശ്രീ ജയചന്ദ്രൻ, ഭാഷാ - വിദ്യാരംഗം ക്ലബുകൾ ഉദ്ഘാടനം ചെയ്തു. പുസ്തകപ്പുരയിലേക്ക് പുസ്തകങ്ങൾ നൽകി വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സ്കൂൾ ലൈബ്രേറിയൻമാരായ ഹിതിൻ ഹരി, ആരതി കൃഷ്ണ എന്നിവർക്ക് പുസ്തകങ്ങൾ നൽകി കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി എസ്. ജെ ഷൈല ക്ലാസ്സ് ലൈബ്രറിയുടെ ഉദ്ഘാടനം നടത്തി. പി. റ്റി. എ അംഗം ശ്രീ രഞ്ചുനാഥ് , എസ്. ആർ. ജി കൺവീനർ ശ്രീമതി സൗമ്യ എന്നിവർ ചടങ്ങിന് ആശംസ നൽകുകയും സ്റ്റാഫ് സെക്രട്ടറി ഹിതിൻ ഹരി നന്ദി അറിയിക്കുകയും ചെയ്തു. തുടർന്ന് വിവിധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായന ദിനാഘോഷം നടന്നു.