പ്രവേശനോത്സവം  ജൂൺ 3 ,2024

 
പ്രവേശനോത്സവം  ജൂൺ 3 ,2024

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ  പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി.പ്രസീത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .പ്രശസ്ത കവിയായ ശ്രീ.ഭുവനേന്ദ്രൻ സർ, കരവാരം ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുഷ എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ്ഖാൻ  രക്ഷാകർത്താക്കൾക്കും നവാഗതരായ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി .

 
പ്രവേശനോത്സവം  




പരിസ്ഥിതി ദിനം -ജൂൺ 5 ,2024

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു  പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം ,പരിസ്ഥിതി ദിന ക്വിസ് എന്നിവ ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .

 
കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു ഹെഡ്മിസ്ട്രസ് ശ്രീമതി .റീമ ടീച്ചർ നടുന്നു
 
പരിസ്ഥിതിദിന റാലി
 
പരിസ്ഥിതി ദിനം -ജൂൺ 5 ,2024 -സ്പെഷ്യൽ അസംബ്ലി
 
പരിസ്ഥിതി ദിനം
 
ചിത്രരചന മത്സരത്തിൽ കരവാരംവൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ ശിവജയ (10-ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി

ചിത്രരചന മത്സരം -ഒന്നാം സ്ഥാനം 

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേoസ് ഇക്കോ സൊല്യൂഷൻസ് ,ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ ,ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശിവജയ (10 ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി .

 
ചിത്രരചന മത്സരം -ഒന്നാംസ്ഥാനം  നേടിയ ചിത്രം

വായന ദിനം -ജൂൺ 19

പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി .

 
പുസ്തക പ്രദർശനം

ലൈബ്രറി ക്ലബ് കൺവീനർ ശ്രീ.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനം ചെയ്തു .

 
പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനംചെയ്യുന്നു
 
വായന ദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു
 
വായന വാരത്തോട് അനുബന്ധിച്ചു നടന്ന പുസ്തക പ്രദർശനം









ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടി

BLOOMING ENGLISH

 
പ്രൊജക്റ്റ് "ഉത്‌ഘാടനം ജൂലൈ 25 ,2024
 
ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടി

ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കാൻ തീരുമാനിച്ച പ്രൊജക്റ്റ് "BLOOMING ENGLISH"ഉത്‌ഘാടനം ജൂലൈ 25 ,2024 ഉച്ചക്ക്  .ഹെഡ് മിസ്ട്രസ് ശ്രീമതി റീമടീച്ചർ, ബി. ആർ. സി കോർഡിനേറ്റർ ഷീല ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി .വൽസല നിർവഹിച്ചു.റീമ ടീച്ചർ പ്രോജക്ടിനെ കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അവബോധം നൽകി ."BLOOMING ENGLISH"എന്ന പ്രോജക്ടിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തന ആസൂത്രണം എന്നിവയെക്കുറിച്ചും വിവരിച്ചു.

 
BLOOMIMG ENGLISH ഉത്‌ഘാടനം

സ്കൂൾ പാർലമെന്റ്

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്ററ് 16 നു നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇ-വോട്ടിംഗ് സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തിയത് .വി .എച്ച്‌ .എസ് .എസ് വിഭാഗത്തിലെ ആദി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.

 
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
 
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപരമായും അച്ചടക്കത്തോടെയും നടത്തുന്നതിനുള്ള ഉത്തരവാദിത്തം എൻ.സി.സി.കേഡറ്റ്സ് നിർവഹിച്ചു . [[പ്രമാണം:42050 school parliament 3.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് റിസൾട്ട് അനൗൺസ്‌മെന്റ്

 
സ്കൂൾ പാർലമെന്റ് -ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലീഡേഴ്‌സ്



സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള

 
ഗണിത ശാസ്‌ത്ര മേള
 
സാമൂഹ്യ ശാസ്ത്ര മേള

സ്കൂൾ തല ശാസ്ത്ര ,ഗണിത ശാസ്‌ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ആഗസ്റ്റ് 30 ,വെള്ളിയാഴ്ച ഉച്ചക്ക് 1 .30 മുതൽ സ്കൂളിൽ നടന്നു .ഗണിത ശാസ്ത്രത്തിൽ നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ ,തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു .സയൻസ് -സോഷ്യൽ സയൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട മോഡലുകൾ നിർമ്മിക്കുകയും വിജയികളെ തീരുമാനിക്കുകയും ചെയ്തു.

 
നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട്
 
സോഷ്യൽ സയൻസ് മോഡൽ -വയനാട്
 
സ്കൂൾ തല മേള
 
സയൻസ് മോഡൽ




ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .എൻ. സി .സി കേഡറ്റ്സ്ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് മധുരം വിളമ്പി .

 
ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കാനറ ബാങ്ക് എട്ട് ,ഒൻപത് പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി .

 
ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം
 
ആര്യ -10 ബി കാനറാ ബാങ്ക് മാനേജറിൽ നിന്നും  സ്കോളർഷിപ് ഏറ്റു  വാങ്ങുന്നു
 
മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും  സ്കോളർഷിപ് ഏറ്റു  വാങ്ങുന്നു

മനോമി -9എ കാനറാ ബാങ്ക് മാനേജറിൽ നിന്നും  സ്കോളർഷിപ് ഏറ്റു  വാങ്ങുന്നു









ഗാന്ധി ജയന്തി ദിനാചരണം

ഗാന്ധി ജയന്തി ദിനാചരണത്തോടു അനുബന്ധിച്ചു സ്കൂളിൽ രാവിലെ 9 മണിക്ക് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി . പ്രാർത്ഥന ,ഗാന്ധി ഗാനാഞ്ജലി എന്നിവ സംഘടിപ്പിച്ചു .ഒക്ടോബർ 2 മുതൽ 8 വരെ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സ്കൂളിലും  പരിസരത്തും ശുചീകരണ പ്രവർത്തങ്ങൾ നടത്തി .

സബ് ജില്ലാതല ശാസ്ത്ര- ഗണിതശാസ്ത്ര -സാമൂഹ്യശാസ്ത്ര -പ്രവൃത്തിപരിചയ മേള

2024 -25 അധ്യയന വർഷത്തെ സബ് ജില്ലാ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഒക്ടോബർ 14 ,15 തീയതികളിൽ നടന്നു .

ഗണിതശാസ്ത്ര മേള-ഒക്ടോബർ 14

ഗണിത ശാസ്ത്രത്തിൽ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ,പസിൽ ,നമ്പർ ചാർട്ട് ,ജോമെട്രിക്കൽ ചാർട്ട് ,മാത്‍സ് ക്വിസ് ,ഗണിത മാഗസിൻ തുടങ്ങി മത്സരങ്ങളിൽ പങ്കെടുത്തു .

ഗണിത മാഗസിൻ കിളിമാനൂർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി .

അക്ഷയ് അശോക് -10 എ -പസിൽ എ ഗ്രേഡ് നേടി .നമ്പർ ചാർട്ട് -മാളവിക മനോജ്,ജോമെട്രിക്കൽ ചാർട്ട് -അശ്വിൻ.എസ് .നായർ ,സ്റ്റിൽ മോഡൽ -ബിജിത്ത് 9 A ,വർക്കിങ് മോഡൽ -അശിൻ -9 A എന്നിവർ ബി ഗ്രേഡ് നേടി .

 
ഗണിത മാഗസിൻ 2024
 
സബ്ജില്ല തലത്തിൽ ഒന്നാം  സ്ഥാനം നേടിയ ഗണിത മാഗസിൻ  
 
സ്റ്റിൽ മോഡൽ -ബിജിത്ത് 9 A
 
വർക്കിങ് മോഡൽ -അശിൻ -9 A ബി ഗ്രേഡ്

അശ്വിൻ എസ് .നായർ ,10 എ -ജോമെട്രിക്കൽ ചാർട്ട് -ബി ഗ്രേഡ് </gallery>

 
അശ്വിൻ എസ് .നായർ ,10 എ -ജോമെട്രിക്കൽ ചാർട്ട് -ബി ഗ്രേഡ്
 
മാളവിക മനോജ് -10 എ -നമ്പർ ചാർട്ട് -ബി ഗ്രേഡ്

സാമൂഹ്യ ശാസ്ത്രമേള-ഒക്ടോബർ 15

സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിനു അഭിജിത്‌ .വി .എം ,ആഷിക് സജി എന്നിവർ സബ്ജില്ല തല മത്സരത്തിൽ പങ്കെടുക്കുകയും പരിസ്ഥിതി അന്നും എന്നും എന്ന വിഷയത്തിൽ ഊന്നിയുള്ള സ്റ്റിൽ മോഡലിന് ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു.

 
സോഷ്യൽ സയൻസ് മേളയിൽ ബി ഗ്രേഡ് ലഭിച്ച സ്റ്റിൽ മോഡൽ


ശാസ്ത്രമേള-ഒക്ടോബർ 14

 
സ്റ്റിൽ മോഡൽ മത്സരത്തിൽ സബ്ജില്ല തലത്തിൽ എ ഗ്രേഡ് കിട്ടിയ മോഡൽ

ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ മത്സരത്തിൽ 10 ബി ക്ലാസ്സിൽ നിന്നും ദേവജിത് ,ആദി എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.വർക്കിംഗ് മോഡലിൽ 9 സി ക്ലാസ്സിൽ നിന്നും ആകാശ് .എസ് .നായർ ,ദീപക്.ഡി എന്നിവർ ബി ഗ്രേഡ് നേടി .

 
ക്ലേ മോഡലിംഗ് -രഞ്ജിത് .R,9എ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി .

പ്രവൃത്തി പരിചയമേള-ഒക്ടോബർ 15

പ്രവൃത്തിപരിചയ മേളയിൽ ക്ലേമോഡലിംഗ് -രഞ്ജിത് .R(9എ )ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി .

മുത്തുമാല നിർമാണം -ശ്രീനിധി .ജെ ബി -9 എ -എ ഗ്രേഡ് .

അഗർബത്തി മേക്കിങ് -കൃഷ്ണജ കെ പി -9 ബി -എ ഗ്രേഡ് .

പേപ്പർ ക്രാഫ്റ്റ് -അതുൽ കൃഷ്ണ .എസ് .ഡി -9 സി എ ഗ്രേഡ് .

ജില്ലാതല മേള

ഗണിത ശാസ്ത്ര മേള- ഗണിത മാഗസിൻ' -എ ഗ്രേഡ്

പ്രവൃത്തി പരിചയ മേള -രഞ്ജിത് .ആർ -എ ഗ്രേഡ് .

കിളിമാനൂർ സബ് ജില്ലാ കലോത്സവം 2024

കിളിമാനൂർ സബ് ജില്ല കലോത്സവത്തിൽ സ്കൂളിൽ നിന്നു കുട്ടികൾ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ജില്ലയിലേക്ക് തിരരഞ്ഞെടുക്കപ്പെടുകയും ചെയ്തു . സംസ്‌കൃത കലോത്സവത്തിൽ സ്കൂൾ ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ

  • ഗാനാലാപനം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • പാഠകം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • കാർട്ടൂൺ -ശിവജയ .എസ് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • സംഭാഷണം (അറബിക് )-ഇഹ്‌സാൻ പാലോളി ,മുഹമ്മദ് മാസിൻ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • ഉപന്യാസം (അറബിക്) -ഇഹ്‌സാൻ പാലോളി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • ഗാനാലാപനം,പാഠകം -ദേവജിത്

 
പാഠകം,ഗാനാലാപനം -ദേവജിത് .ജെ ഒന്നാം സ്ഥാനം എ ഗ്രേഡ്
 
പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി -ഒന്നാം സ്ഥാനം എ ഗ്രേഡ്
 
 

എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾ

  • അഷ്ടപദി കൃഷ്ണജ .കെ .പി
  • ഗാനാലാപനം കൃഷ്ണജ .കെ.പി (മൂന്നാം സ്ഥാനം )
  • പദ്യം ചൊല്ലൽ (സംസ്‌കൃതം ) ശ്രീറാം (മൂന്നാം സ്ഥാനം )
  • കവിത രചന (സംസ്‌കൃതം) ശിവജയ.എസ് ജെ
  • സമസ്യാപൂരണം ആരതി .ആർ.എസ്
  • ഖുർ ആൻ പാരായണം മുഹമ്മദ് അജ്മൽ .എം (രണ്ടാം സ്ഥാനം )
  • പദ്യം ചൊല്ലൽ (ഉറുദു ) മുഹമ്മദ് അജ്മൽ .എം
  • പ്രസംഗം (അറബിക്) മുഹമ്മദ് മാസിന് .വി വി (മൂന്നാം സ്ഥാനം )
  • ഉപന്യാസം (ഇംഗ്ലീഷ്) മുഹമ്മദ് മാസിൻ ,വി. വി
  • നിഘണ്ടു നിർമ്മാണം മുഹമ്മദ് മാസിൻ .വി.വി
  • പോസ്റ്റർ നിർമാണം (അറബിക്) മുഹമ്മദ് അജ്മൽ .എസ്
  • ലളിതഗാനം ആദിൽ മുഹമ്മദ്
  • മാപ്പിളപ്പാട്ടു ആദിൽ മുഹമ്മദ്
  • പദ്യം ചൊല്ലൽ (മലയാളം) ആദിൽ മുഹമ്മദ്
  • വിവർത്തനം  ( ഇംഗ്ലീഷ് ) ഇഹ്‌സാൻ പാലോളി
  • ഉപന്യാസം (അറബിക്) ഇഹ്‌സാൻ പാലോളി
  • കഥാരചന (അറബിക്) ഇഹ്‌സാൻ പാലോളി
  • സംഘഗാനം ഉണ്ണിമായ ആൻഡ് ടീം
  • വന്ദേമാതരം ഉണ്ണിമായ ആൻഡ് ടീം

പഠനയാത്ര 2024-25

 
മൊട്ടക്കുന്ന്
 
പഠനയാത്ര
 
പൈൻ മരക്കാടുകൾ

ഈ വർഷത്തെ പഠന യാത്ര നവംബർ 29 ,30 ,ഡിസംബർ 1 തീയതികളിലായി നടന്നു .നവംബർ 29 വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് യാത്ര തിരിച്ചു .ആദ്യത്തെ ലക്‌ഷ്യം വാഗമൺ ആയിരുന്നു .ഉച്ചയോടുക്കൂടി വാഗമൺ എത്തുകയും മൊട്ടക്കുന്നു ,തങ്ങൾ പാറ ,റ്റി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ചു .ഭക്ഷണത്തിനു ശേഷം പൈൻ മരക്കാടുകൾ ,അടിമാലി എന്നിവിടങ്ങളിലേക്കാണ് പോയത് .അടിമാലിയിൽ അന്നത്തെ രാത്രി സ്റ്റേ ചെയ്യുകയും പിറ്റേന്ന് രാവിലെ മൂന്നാറിലേക്ക് തിരിക്കുകയും ചെയ്തു .പതിനൊന്നു മണിയോടെ മൂന്നാറിൽ എത്തിച്ചേർന്നു .മൂന്നാർ എക്കോ പോയിന്റ് ,ടോപ്പ് വ്യൂ പോയിന്റ് ,മാട്ടുപ്പെട്ടി ടാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി .

 
തങ്ങൾ പാറ
 
റ്റീ എസ്റ്റേറ്റ്