ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

14:10, 4 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16012-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്റ്റുഡന്റെ് പോലീസ് കേഡറ്റ് പദ്ധതി

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക
  • എന്നിവയാണ് Student police Cadet പദ്ധതിയുടെ ലക്ഷ്യങ്ങൾ.

2021 മാർച്ചിലാണ് നമ്മുടെ സ്കൂളിൽ .SPC യൂണിറ്റ് അനുവദിച്ചത്.44 കുട്ടികളടങ്ങുന്ന രണ്ട് ബാച്ചുകളാണ് നിലവിൽ ഉള്ളത്. 2021 ജൂലായ് 26 ന് ബഹു. ചോമ്പാല SHO യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന തലത്തിൽ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളും യൂണിറ്റിന്റെ തനതു പ്രവർത്തനങ്ങളും സംയോജിപ്പിച്ചു കൊണ്ടാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

എസ്.പി.സി ചെയർമാൻ - കെ.പി. ധനേഷ്( വൈസ് പ്രിൻസിപ്പൽ)

കൺവീനർ  സന്തോഷ് കുമാർ.ടി.എൻ, (SHO,ചോമ്പാല)

സി.പി. ഒ അനിത വി കെ & രാജു.എസ്.

വൈജ.പി P(senior CPO)

വിജേഷ് കുമാർ (CPO)

പ്രവർത്തനങ്ങൾ

അന്താരാഷ്ട യോഗദിനാചരണം

ചൈൽഡ് ഫ്രണ്ട്‍ലി പോലീസ് സ്റ്റേഷൻ ചോമ്പാല, ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (എസ്.പി.സി, കായിക വിഭാഗം) എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട യോഗദിനാചരണം അഡീഷണൽ എസ്.പി ശ്രീ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ധനേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചോമ്പാല SHO ശ്രീ സന്തോഷ് കുമാർ ടി.എൻ, റിസർവ്വ് സബ്ബ് ഇൻസ്പെക്ടർ ഗഫൂർ. സി, കോസ്റ്റൽ പോലീസ് എ.എസ്.ഐ സജീവൻ, ചൈൽഡ് ഫ്രണ്ട് ലി പോലീസ് ഓഫീസർ ഷീന, എന്നിവർ ആശംസകൾ നേർന്നു. സി.പി. ഒ അനിത വി.കെ സ്വാഗതവും കായികാധ്യാപകൻ ഷിജു.പി.പി നന്ദിയും പറഞ്ഞ ചടങ്ങിൽ സി.പി. ഒ രാജു എസ്, ജിഷ..എം, മിനി. ഇ എം, സൗമ്യ എൻ.എം,. ദീപ ചേനോത്ത്, ബിനീഷ് എന്നിവർ പങ്കെടുത്തു


regtegtegtety