പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2024-25

06:06, 8 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

June 3 പ്രവേശനോത്സവം വളരെ വിപുലമായി നടത്തി.സ്കൂളും പരിസരവും കുടിവെള്ളം കൊണ്ട് അലങ്കരിച്ചു.കുസുമം ക്ലബ്ബ്,സാമൂഹ്യവിദ്യാ കേന്ദ്രം ക്ലബ്ബിന്റെ വകയായി LKG , UKG  ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്ലേറ്റ്, ക്രയോൺസ് ,നോട്ടുബുക്ക്, കളറിംഗ് ബുക്ക് എന്നിവ സ്പോൺസർ ചെയ്തു.പ്രതിജ  ബസ് ഓണറുടെ വകയായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ബാഗ് നൽകി.മാനേജരുടെ വകയായി മധുര പലഹാര വിതരണം നടത്തി.

രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി റീന ടീച്ചർ സ്വാഗത ഭാഷണവും പിടിഎ പ്രസിഡൻറ് ശ്രീ സജേഷ് അധ്യക്ഷപദവും അലങ്കരിച്ചു.പിണറായി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി വേണുഗോപാൽ പ്രവേശനോത്സവം ഉദ്ഘാടനം നടത്തി.പിണറായി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ വിനോദ് സാർ ഉപഹാര വിതരണം നടത്തി.മദർ പീടിക പ്രസിഡൻറ് ശ്രീ നീതു സജേഷ് ,മാനേജർ ശ്രീകാന്ത് എസ് എസ് ടി കമ്മിറ്റി അംഗം എം ആണ്ടി എന്നിവർ ആശംസ പ്രസംഗം നടത്തി.ശ്രീമതി ദീപപ്രഭ ടീച്ചർ നന്ദി പ്രകടനം നടത്തി.തുടർന്ന് എസ് എസ് സി കൺവീനർ ശ്രീമതി അനിതകുമാരി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പായസം അടക്കമുള്ള സദ്യ നൽകി.

ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം…..

*മാലിന്യമുക്തം നവകേരളം*

*സന്ദേശ വാഹകരാകാൻ ഞങ്ങൾ കുട്ടികൾ കൈകോർക്കുന്നു*

ഞങ്ങൾ പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിലെ വിദ്യാർഥികൾ. മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെയാകെ ബോധവാന്മാരാക്കാൻ *1000 മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ* നിർമ്മിച്ച് സമൂഹത്തിലേക്ക് ഇറങ്ങുകയാണ് നമ്മൾ. *മാലിന്യങ്ങൾ വലിച്ചെറിയരുത്* എന്നും മാലിന്യങ്ങൾ ശേഖരിക്കുന്നത് ജൈവ അജൈവ വേർതിരിവുകളോടെ ആയിരിക്കണം എന്നുമുള്ള മാലിന്യ സംസ്കരണ ശീലങ്ങൾ കുട്ടികളിൽ വളർത്തുന്നതിനും അതോടൊപ്പം സമൂഹത്തിന് ഈ സന്ദേശം പകരാനും ആണ് ഞങ്ങൾ ശ്രമിക്കുന്നത്.     

ഇതിനായി കടകളിൽ നിന്നും ലഭിക്കുന്ന പഴയ കാർഡ് ബോർഡ് പെട്ടികൾ ശേഖരിച്ച് മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ നിർമ്മിച്ചിരിക്കുകയാണ്. ഇതിനു വേണ്ടി സ്കൂൾതലത്തിൽ രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ഒരു ശില്പശാല നടത്തിയിരുന്നു . ഈ ശില്പശാലയിലും കുട്ടികളുടെ വീടുകളിലുമായി നിർമ്മിച്ച 1000 ബാസ്കറ്റുകൾ ജൈവ അജൈവ മാലിന്യങ്ങൾ എന്ന രീതിയിൽ പോസ്റ്റർ ആലേഖനം ചെയ്തു സ്കൂളിലെ 250 കുട്ടികളുടെ വീട്ടിലും രണ്ടു വീതം മനോഹരമായ മാലിന്യ നിക്ഷേപ ബാസ്കറ്റുകൾ നൽകുകയാണ്. അതോടൊപ്പം സ്കൂളിൻ്റെ ചുറ്റുപാടുമുള്ള 200 വീടുകളിലും പിണറായി പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളിലും ഇത്തരത്തിൽ 500 ബാസ്കറ്റുകൾ നിർമ്മിച്ചു നൽകും.

    വീടുകളിലെ സ്വീകരണ മുറിയിൽ സ്ഥാപിക്കാനാണ് ഈ മാലിന്യ നിക്ഷേപ ബാസ്ക്കറ്റുകൾ നൽകുന്നത് . വലിയ രീതിയിൽ മാലിന്യങ്ങൾ ശേഖരിക്കുക എന്നതിലപ്പുറം മാലിന്യ സംസ്കരണ ശീലങ്ങൾ കുട്ടികളിലും പൊതുസമൂഹത്തിലും എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. വീട്ടുകാരോടൊപ്പം വീട്ടിൽ എത്തുന്ന അതിഥികളിലും സ്വീകരണ മുറിയിലെ ഈ മനോഹരമായ മാലിന്യ നിക്ഷേപ ബാസ്ക്കറ്റ് മാലിന്യ സംസ്കരണ ശീലങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

    ഇത് ഞങ്ങളുടെ ഒരു എളിയ ശ്രമമാണ്. കുട്ടികളിൽ, സമൂഹത്തിൽ ശരിയായ മാലിന്യ സംസ്കരണ ശീലം വളർത്താൻ ......  പരിസ്ഥിതി ബോധമുള്ള തലമുറയെ വളർത്താൻ........  അങ്ങനെ മാലിന്യ സംസ്കരണത്തിന്റെ *പാഠം* നമ്മുടെ സമൂഹത്തെയാകെ *പഠിപ്പിക്കാൻ* ഒരുങ്ങുകയാണ് നാം.

നമുക്ക് കൈകോർക്കാം .......

മാലിന്യമുക്തം നവ കേരളത്തിനായി.......