ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2023-24

14:06, 3 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47064 (സംവാദം | സംഭാവനകൾ) ('==പ്രവർത്തനങ്ങൾ/2023-24== അഞ്ചാം വർഷത്തിൽ എത്തിയ എസ്.പി.സി പ്രോജക്ടിൽ നൂറ്റിമുപ്പതോളം കേഡറ്റുകൾ ആണ് ഉള്ളത്. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവർത്തനങ്ങൾ/2023-24

അഞ്ചാം വർഷത്തിൽ എത്തിയ എസ്.പി.സി പ്രോജക്ടിൽ നൂറ്റിമുപ്പതോളം കേഡറ്റുകൾ ആണ് ഉള്ളത്. ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾക്ക് പുറമെ ഓണം ക്രിസ്മസ് മധ്യ വേനൽ അവധിക്കാല ക്യാമ്പുകൾ നടത്തിവരുന്നു. എക്സൈസ്, ഫോറസ്റ്റ് മോട്ടോർ വാഹന വകുപ്പ്, ഫയർ ആൻഡ് സേഫ്റ്റി എന്നീ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇൻഡോർ ക്ലാസുകളും നൽകിവരുന്നു. കൂടാതെ ഔട്ട്ഡോർ ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റ്, കൾച്ചറൽ ആക്ടിവിറ്റീസ് എന്നിവയും നൽകുന്നു. സ്കൂളിലെ അക്കാദമിക- അക്കാദമികേതര പ്രവർത്തനങ്ങളിൽ എസ് പി സി കേഡറ്റുകൾ മികവോടെ പങ്കാളികളാകുന്നു. അതോടൊപ്പം വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ്, റാലി, ബോധവൽക്കരണ ക്ലാസുകൾ, ഒപ്പ് ശേഖരണം തുടങ്ങിയവയും നടത്തിവരുന്നു. അക്കാദമിക രംഗത്തും കേഡറ്റുകൾ മികവ് പുലർത്തുന്നു. കഴിഞ്ഞ വർഷം 16 കേഡറ്റുകൾ ഫുൾ എ പ്ലസ് നേടി എസ്.എസ്.എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന്റെ അഭിമാനമുയർത്തുന്നതിൽ പങ്കാളികളായി. ഓരോ വർഷവും എസ്പിസി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾ മികവ് പുലർത്താറുണ്ട്. കഴിഞ്ഞ വർഷം അത്താണിയിലെ നിലാരംഭരായ അന്തേവാസികളെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. എല്ലാ ബുധനാഴ്ചകളിലും നടക്കുന്ന റൂട്ടീൻ ക്ലാസുകൾ കൂടാതെ ലിറ്റിൽ കൈറ്റ്സ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി എല്ലാ മാസവസാനവും മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പത്രങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.ഓരോ മാസത്തേയും പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വാർത്ത അവതരണം തയ്യാറാക്കുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ തയ്യാറാക്കുകയും പരിപാടികളുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്യുന്നു.

ക്ലബ്ബിന്റെ നേതൃത്വത്തിൽ യുപി വിഭാഗത്തിൽ കൈറ്റസ് കുട്ടിക്കൂട്ടം എന്ന പേരിൽ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മ രൂപീകരിക്കുകയും അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകുകയും ചെയ്യുന്നു. വൈ ഐപി പ്രോജക്ട് അവതരണ മത്സരത്തിൽ ക്ലബ് അംഗങ്ങൾ സംസ്ഥാനതല വിജയികളായി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ റേഡിയോ പരിപാടികളും നടന്നുവരുന്നു.  ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇപ്പോൾ യുവജനോത്സവ പരിപാടികൾ യൂട്യൂബ് ചാനലിൽ ലൈവായി പ്രദർശിപ്പിച്ചു. ഐടി മേളകൾ നടത്തുകയും സബ്ജില്ലാ ജില്ലാ മേളകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ  ഐടി സംശയ നിവാരണത്തിനായി ഈ കോർണർ  പരിപാടി നടത്തുന്നു.