പന്നിപ്പാറ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ എടവണ്ണ പഞ്ചായത്തിലാണ് പന്നിപ്പാറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പണ്ടത്തെ കാലത്ത് വേട്ടയാടൽ നടത്തിയിരുന്നെല്ലോ. വേട്ടയ്ക്ക് പോയി കിട്ടുന്ന പന്നിയെ കശാപ്പ് ചെയ്ത് അതിൽ പങ്കെടുത്തിരുന്നവർക്ക് വിഹിതം വച്ചിരുന്നത് ഒരു പാറപ്പുറത്ത് വച്ചായിരുന്നു.അങ്ങനെയാണ് പന്നിപ്പാറ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു .മലബാർ കലാപകാലത്ത് അതിൽ പങ്കെടുത്ത ഒരു പാട് ആളുകൾ ഈ പ്രദേശത്തുണ്ട്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പന്നിപ്പാറയിലെ ഒരു പാട് ബന്ധുക്കൾ ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു. വിവിധ മതവിഭാഗങ്ങളിൽ പെടുന്ന തികച്ചും പച്ചയായ മനുഷ്യരുടെ നാടാണ് പന്നിപ്പാറ. സഹായ മനസ്ക്കരായ ഒരു പറ്റം ആളുകളുടെ സേവനമാണ് നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം.കൃഷി ഉപജീവനമാക്കിയിരുന്ന ഒരു തലമുറ സേവനമേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സവിശേഷതയാണ് ഇപ്പോൾ നമുക്ക് ദർശിക്കാനാവുക. തുവ്വക്കാട്, പള്ളിമുക്ക് , പാലപ്പെറ്റ , പാവണ്ണ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികൾ എത്തുന്നത്.

ചരിത്രം

മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും ഇന്ന് ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന ഒരു മഹത് വിദ്യാലയമായി മാറുകയും ചെയ്ത പന്നിപ്പാറ ഗവർമെന്റ് ഹൈസ്കൂളിന്റെ ഒരു ഹ്രസ്വ ചരിത്രം .

 
ജി.എച്ച്.എസ്. പന്നിപ്പാറ

ബ്രിട്ടീഷ് കാലഘട്ടത്തിൽ മുസ്ലിം വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മാപ്പിള സ്കൂളുകൾ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാലഘട്ടത്തിൽ തന്നെയാണ് ഈ വിദ്യാലയത്തിന്റെ തുടക്കവും.ജനറൽ സ്കൂളുകൾ അക്കാലത്ത് മാപ്പിളമാർ ചേരാത്ത സ്കൂളുകളായിരുന്നു. ബ്രിട്ടീഷ്കാരുടെ ഭിന്നിച്ച് ഭരിക്കുക എന്ന നയത്തിന്റെ പ്രതിഫലനം എന്നോണം ഈ പ്രദേശത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് സ്കൂളിൽ പോകാൻ തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അതിന്റെ ബാക്കിപത്രമെന്നോണമെന്ന് മലബാർ ഡിസ്ട്രിക്క ബോർഡിന് കീഴിൽ ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ എന്ന പേര് 1924 വാണിയമ്പലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു അതായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം.

ഈ എലമെന്ററി സ്കൂൾ താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. തുടർന്ന് 1932 അന്നത്തെ പ്രമുഖനായിരുന്ന പരേതനായ പി വി അഹ്മദ് കുട്ടി ഹാജിയുടെ ശ്രമഫലമായി തൂവ്വക്കാട് ബോർഡ് എലമെന്ററി സ്കൂൾ എന്ന പേരിൽ പന്നിപ്പാറയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ പി വി കുഞ്ഞുമുഹമ്മദ് എന്ന കുട്ടിക്ക് പ്രവേശനം നൽകി കൊണ്ടാണ് സ്കൂളിന് തുടക്കം കുറിച്ചത്.

ബോർഡുകളുടെ കീഴിലുള്ള സ്കൂളുകൾ ഗവർമെന്റ് ഏറ്റെടുത്തതോടെ, ഗവർമെന്റ് മാപ്പിള സ്കൂൾ തുവ്വക്കാടായിഈ സ്ഥാപനം മാറി. സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1967 കുഞ്ഞാലൻകുട്ടി മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു .പിന്നീട് സ്കൂൾ പ്രവർത്തനം ദാറുൽ ഉലൂം മദ്രസയിലേക്ക് മാറി.

വെൽഫെയർ കമ്മിറ്റിയുടെ ശ്രമഫലമായി പികെ മമ്മദ് ഹാജിയിൽ നിന്നും പ്രതിഫലമില്ലാതെ 50 സെന്റ് സ്ഥലം ഗവർമെന്റിന് നൽകുകയും അതിന്റെ ഫലമായി ഏഴ് ക്ലാസ് മുറികളുള്ള സർക്കാർ കെട്ടിടം എൽ പി സ്കൂളിന് ലഭിക്കുകയുണ്ടായി.

ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടുള്ള ഒരു ശ്രമഫലമായിട്ടാണ് പരേതനായ സീതിഹാജിയുടെ അധ്യക്ഷതയിൽ അന്നത്തെ അഭ്യന്തര - വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബാണ് ഉദ്ഘാടന കർമ്മം നടത്തിയത്.

സ്കൂളിന്റെ അപ്ഗ്രേഡിന് വേണ്ടി വെൽഫെയർ കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമത്തിലൂടെ ഒന്നര ഏക്കർ സ്ഥലം പി കെ മുഹമ്മദ് ഹാജിയിൽ നിന്നു വില കൊടുക്കുകയും സർക്കാർ നിർദ്ദേശം അനുസരിച്ച് കെട്ടിടവും ആവശ്യമായ ഫർണിച്ചർ എന്നിവ നിർമ്മിച്ചു നൽകുകയും ചെയ്തു.

1974 ലാണ് ഈ വിദ്യാലയം യുപി സ്കൂളിലായി ഉയർന്നതോടെ കുട്ടികളുടെ എണ്ണം ഏഴ് ഇരട്ടിയായി വർദ്ധിച്ച് 800ൽ പരമായി ഉയർന്നു .എന്നാൽ ആവശ്യമായി ക്ലാസ് മുറിയിൽ ഇല്ലാത്തതിനാൽ ഏതാനും ക്ലാസുകൾ മദ്രസ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.

1974 ശേഷം ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് പദ്ധതി പ്രകാരം രണ്ട് ക്ലാസ് മുറികൾ സ്കൂളിന് ലഭിച്ചു.ഇതിന്റെ ചിലവിലേക്ക് 25% തുക നാട്ടുകാരിൽ നിന്നും സ്വരൂപിച്ചാണ് കെട്ടിടം പണിപൂർത്തിയാക്കിയത്. തുടർന്ന് ഡി.പി.ഇ.പി മുഖാന്തരം രണ്ടു ക്ലാസ് മുറികൾ കൂടി ലഭിക്കുകയുണ്ടായി.

1996 ഏപ്രിൽ മാസത്തിൽ 21 വർഷത്തെ സേവനത്തിനുശേഷം ശ്രീ കുഞ്ഞാലൻകുട്ടി മാസ്റ്റർ വിരമിച്ചു. തുടർന്ന് ശ്രീരാമകൃഷ്ണൻ ,ശ്രീ പ്രഭാകരൻ , ശ്രീ പ്രഫുല്ല ചന്ദ്രൻ, ശ്രീ ബാലകൃഷ്ണൻ എന്നിവ൪ വിവിധ കാലഘട്ടത്തിൽ ചുമതലയേറ്റു.

തുടർന്ന് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച രണ്ട് ക്ലാസ് മുറികൾ, ചുറ്റുമതിലിൻ്റെ പ്രാരംഭ പ്രവർത്തനം ,സ്കൂൾ വൈദ്യുതീകരണം, ഫോൺ സൗകര്യം എന്നിവ ശ്രീ പ്രഫുല്ല ചന്ദ്രൻ മാസ്റ്ററുടെ കാലഘട്ടത്തിലെ നേട്ടങ്ങളാണ്.

എടവണ്ണ പഞ്ചായത്തിൻ്റെ തനതുഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി 4 ക്ലാസ് മുറികൾ നിർമ്മിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 3.5 ലക്ഷവും 3 ലക്ഷം രൂപയുടെ ഫർണിച്ചർ സൗകര്യമുള്ള വിദ്യാലയത്തിന് ഒരുക്കി. മറിച്ച് ഒരൊറ്റ കമ്പ്യൂട്ടർ പോലുമില്ലാത്ത വിദ്യാലയത്തിൽ മുപ്പതോളം കമ്പ്യൂട്ടറുകൾ, എൽസിഡി പ്രൊജക്ടുകൾ, ലാപ്ടോപ്പുകൾ, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം ,വിപുലമായി ഐ ടി ലാബ് സൗകര്യം ലഭ്യമാണ്.

പ്രദേശത്തുള്ളവർ മുഴുവൻ കാത്തിരുന്ന ഹൈസ്‌കൂൾ എന്ന സ്വപ്നം 2013-14 അധ്യായന വർഷത്തിൽ യാഥാർത്ഥ്യമായി ഏകദേശം പത്ത് ലക്ഷം രൂപ നാട്ടുകാരിൽ നിന്ന് സമാഹരിച്ച് നാലു ക്ലാസ് മുറികൾ നിർമ്മിച്ചു ഈ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിൻ്റെ നേട്ടമായിരുന്നു ഇനിയും മികവിൻ്റെ പൊൻ തൂവലുകൾ ഒന്നായി ചൂടുപിടിച്ചുകൊണ്ട് ചരിത്രത്തിൽ ഈ വിദ്യാലയം ഇനിയും ഉയരട്ടെ.

ഭൂമിശാസ്ത്രം

  • മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ളോക്കിലാണ് 49.13 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് പന്നിപ്പാറ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.

അതിരുകൾ

  • കിഴക്ക് - മമ്പാട്, തിരുവാലി ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കാവനൂർ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ
  • തെക്ക് - തൃക്കലങ്ങോട്, തിരുവാലി ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - ഊർങ്ങാട്ടിരി, മമ്പാട് ഗ്രാമപഞ്ചായത്തുകൾ

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച്ച് എസ് പന്നിപ്പാറ.
  • പോസ്റ്റ് ഓഫീസ് പന്നിപ്പാറ.
  • അക്ഷയ സെൻ്റർ പന്നിപ്പാറ.
  • വില്ലേജ് ഓഫീസ് പെരകമണ്ണ.

ശ്രദ്ധേയരായ വ്യക്തികൾ

  • പി കെ മമ്മദാജി

    പി കെ മമ്മദാജി,സ്കൂൾ നിർമ്മാണത്തിന് ആവിശ്യമായ 50 സെന്റ് സ്ഥലം പ്രതിഫലമില്ലാതെ ഗവെർമെന്റിനു നൽകിയത് ഇദ്ദേഹമാണ്.1932 മെയിൽ പി കെ മമ്മദ്ഹാജി നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു പ്രീ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

  • സയ്യിദ് ജമാലുദ്ദീൻ

    പന്നിപ്പാറ നമ്പില്ലത്തെ ഒരു ഹിന്ദുവായ സഹോദരന് അസുഖം വന്നപ്പോൾ പെരകമണ്ണ പ്രദേശത്തേക്ക് വടകര മേഖലയിൽ നിന്നു വന്ന സയ്യിദ് ജമാലുദ്ദീൻ എന്ന ഇസ്ലാം മതപ്രചാരകനെ സമീപിക്കുകയും  പ്രത്യുപകാരമായി പെരകമണ്ണ മധ്യഭാഗമായ പള്ളിമുക്ക് എന്ന പ്രദേശത്ത് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകുകയുണ്ടായി എന്ന മതമൈത്രിയുടെ ചരിത്രം ഈ പ്രദേശത്തിനുണ്ട് . പൊതുജനങ്ങൾക്ക് മതവിധി പറഞ്ഞു കൊടുക്കാനും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങളെ  സജ്ജരാക്കാൻ ഈ പ്രദേശത്ത് പുരാതന മസ്ജിദ് തന്നെ നിലനിൽക്കുന്നുണ്ട്. ഈ നാടിന്റെ ആദ്യ വിദ്യാലയ കേന്ദ്രമായിരുന്നു ഈ മസ്ജിദ് .

ആരാധനാലയങ്ങൾ

  • സുന്നി ജുമാ മസ്ജിദ് പന്നിപ്പാറ.
  • പൊട്ടി ക്ഷേത്രം.
  • പെരകമണ്ണ ജുമാ മസ്ജിദ് പള്ളിമുക്ക്.
  • വൈദ്യർപടി അയ്യപ്പഭജനമഠം.
  • ബദ്ർ ജുമാ മസ്ജിദ് പന്നിപ്പാറ.
  • സലഫി മസ്ജിദ് പന്നിപ്പാറ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ് പന്നിപ്പാറ.
  • എം.ജെ.​എ.എം.എൽ.പി.എസ്. പള്ളിമുക്ക്.
  • സബീലുൽ ഹിദായ വിമൻസ് കോളേജ്, പന്നിപ്പാറ.

ചിത്രശാല

<Gallery>

 
ചാലിയാർ‍‍‍‍‍‍‍‍‍‍‍‍‍‍‍
 
തൂക്കുപാലം‍‍
 
വി കെ പടി സ്റ്റേഡിയം
 
തൂക്കുപാലം‍‍
 
ചാലിയാർ‍‍‍‍‍‍‍‍‍‍‍‍‍‍‍

</Gallery>

ചാലിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ  ഗ്രാമമാണ് പന്നിപ്പാറ. കുന്നുകളും വയലുകളും തോടുകളും എല്ലാം ചേർന്ന്  പ്രകൃതി രമണീയമാണിവിടം.


അവലംബം