അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/എന്റെ ഗ്രാമം

17:42, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Graphing life (സംവാദം | സംഭാവനകൾ) (/* പുന്നപ്ര-വയലാർ സമരം.)

പുന്നപ്ര

പുന്നപ്ര, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു ഗ്രാമമാണ്‌. പടിഞ്ഞാറ് അറബികടലിനും കിഴക്ക് പൂകൈത പുഴയ്ക്കും  ഇടയിൽ സ്ഥിതി ചെയ്യുന്നു. ഗ്രാമത്തിൽ ജീവിക്കുന്നവരുടെ പ്രധാന തൊഴിൽ മീൻപ്പിടുത്തം, കയർ നിർമാണം , കൃഷി മുതലായവയാണ്.

പുന്നപ്ര ഗ്രാമം തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. പുന്നപ്ര - വയലാർ സമര സ്മാരകം സ്ഥിതി ചെയുന്ന ഗ്രാമം.

പുന്നപ്ര റെയിൽവേ  സ്റ്റേഷന്റെ സ്റ്റേഷൻ കോഡ് 'PUPR'  ആണ്. മുഖ്യമായും പാസഞ്ചർ ട്രൈനുകളാണ് സ്റ്റേഷനിൽ നിർത്തുന്നത്.

പുന്നപ്ര-വയലാർ സമരം.

അമേരിക്കൻ മോഡൽ ഭരണം നടപ്പിലാക്കാൻ ശ്രമിച്ചതിന് സർ സി പി രാമസ്വാമി അയ്യർക്കെതിരെ 1946 ഒക്ടോബറിൽ നടന്ന സമരമാണ് പുന്നപ്ര വയലാർ സമരം.ആലപ്പുഴയിലെ പുന്നപ്രയിൽ തുടങ്ങി വയലാറിൽ അവസാനിച്ചു.

തുലാം പത്ത് എന്നറിയപ്പെടുന്നു. "അമേരിക്കൻ മോഡൽ അറബികടലിൽ" എന്നതായിരുന്നു മുദ്രാവാക്യം.ആയിരത്തിൽ അധികം പേർ ഈ സമരത്തിൽ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു.

അറവുകാട് ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ പുന്നപ്രയിൽ N. H, നു കിഴക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ദാരുകാസുരനെ വധിച്ച ദേവിയെ പ്രതിനിദാനം ചെയ്യുന്നു.ക്ഷേത്രത്തിനു പുറകിലായുള്ള കുളത്തിൽ ദാരുക വധത്തിന് ശേഷം ദേവി വാൾ കഴുകിയതായി പറയപ്പെടുന്നു. ദേവി വിഗ്രഹം കൃഷ്ണ ശിലയിൽ പണി കഴിപ്പിച്ചിട്ടുള്ളതാണ്. അറവുകാട് കണിച്ചുകുളങ്ങര, കൊടുങ്ങല്ലൂർ ദേവിമാരുടെ സഹോദരിയായി പറയപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • CARMEL POLYTECHNIC COLLEGE
  • CARMEL ENGINEERING COLLEGE
  • MAR GREGORIOUS COLLEGE
  • GOVT. J.B.SCHOOL PUNNAPRA
  • GOVT.HSS.PARAVOOR

ചിത്രശാല