ബാര

കാസറഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദുമ പഞ്ചായത്തിലെ ബാര വില്ലേജിലെ ഒരു ഗ്രാമമാണ് ബാര. കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിലെ കളനാട് നിന്നും ഏതാണ്ട് 3 കി.മി ദൂരത്തിലും കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 4 കി.മി ദൂരത്തിലും കിഴക്ക് ഭാഗത്തായാണ് ബാര ഗ്രാമം സ്ഥിതി ചെയ്യുന്നത്.

 
Farming Bare

പഴയ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ ദക്ഷിണ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെട്ട ഗ്രാമങ്ങളിൽ ഒന്നാണ് ബാര. കർഷകരും തൊഴിലാളികളും, നാടൻ പണിക്കാരും, കുടിയാൻമാരും അടങ്ങുന്ന ജനവിഭാഗം വിരലിലെണ്ണാവുന്ന ജൻമിമാരുടെ കീഴിലായിരുന്നു പണിയെടുത്തിരുന്നത്. ഇന്ന്‌ കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ ഉദ്മ ഗ്രാമപഞ്ചായത്തിലെ ഒരു സെൻസസ് പട്ടണമാണ് ബാര. 2011 സെൻസസ് പ്രകാരം , പട്ടണത്തിൽ 12,804 ജനസംഖ്യയുണ്ട്, അതിൽ 5,970 പുരുഷന്മാരും 6,834 സ്ത്രീകളും ഉൾപ്പെടുന്നു.12.31 km (4.75 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ടൗണിൽ 2,744 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ബാരെയുടെ ലിംഗാനുപാതം സംസ്ഥാന ശരാശരിയായ 1084-നേക്കാൾ 1145 കൂടുതലാണ്. 0-6 പ്രായത്തിലുള്ള കുട്ടികളുടെ ജനസംഖ്യ 1,597 (12.5%) ആണ്, അവിടെ 813 പുരുഷന്മാരും 784 സ്ത്രീകളുമാണ്. സംസ്ഥാന ശരാശരിയായ 94 ശതമാനത്തേക്കാൾ 88.4% കുറഞ്ഞ സാക്ഷരത ബാരെയ്ക്കുണ്ടായിരുന്നു. പുരുഷ സാക്ഷരത 92.9% ആണ്, സ്ത്രീ സാക്ഷരത 84.6% ആണ്. }} കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി പച്ചപിടിച്ചു നിൽക്കുന്ന നെൽ വയലുകൾ , തെങ്ങുകൾ കവുങ്ങുകൾ എന്നിവ ബാര ഗ്രാമം കാണുന്നവരുടെ മനസിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്. പൊയിനാച്ചി കുന്നിൽ നിന്നും ആടിയത്ത് കുന്നിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു അരുവികളുടെ കൂടിച്ചേരലുകൾക്ക് ശേഷം പതിയെ വികസിച്ച് ബാരയുടെ പ്രധാന നീരുറവയായി മാറിയ ബാരത്തോടാണ് കാർഷിക സമൃദ്ധിക്ക് വെള്ളം പ്രദാനം ചെയ്യുന്നത്. കേരളത്തിലെ  ഏറ്റവും ചെറിയ   പുഴകളിൽ ഒന്നായ ബേക്കൽ പുഴയാവുന്നത് ഈ ബാരത്തോടാണ്. വടക്കൻ മലബാറിൽ കണ്ടുവരുന്ന ലാട്രേറ്റുകളിൽ ഒന്നായ ചെങ്കല്ലുകൾ ധാരാളമായി ബാരയിൽ കണ്ടുവരുന്നു.

 
Coconut Tree...Bare

സ്ഥലനാമ ചരിത്രം

ബാര എന്ന പേര് വന്നതിന് പിന്നിൽ പല അഭിപ്രായങ്ങൾ പഴമക്കാരുടെ ഇടയിൽ ഉണ്ട്. അതിൽ ഒന്ന്ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് നെൽവയലുകൾ ഒഴികെ ബാക്കി വിശാലമായ സ്ഥലങ്ങൾ ഇന്ന് കാണുന്ന തരത്തിലുള്ള നാണ്യവിളകൾ കൃഷി ചെയ്തിരുന്നില്ല. അങ്ങനെ അതിവിശാലമായി തരിശായി കിടക്കുന്ന ബാരയിലെ സ്ഥലങ്ങളെ  നോക്കി ഇംഗ്ലീഷുകാർ ബാരൻ പ്ലേയിസ് എന്നു പറഞ്ഞു, പിന്നീട് ഇത് ചുരുങ്ങി ബാര എന്നായി മാറി എന്നതാണ്. മറ്റൊരഭിപ്രായത്തിൽ ബെയർ ആണ് പിൽക്കാലത്ത് ബാര എന്നായതെന്നും അതല്ല കൃഷി ചെയ്ത് കിട്ടുന്ന നെല്ല് ബാരമായി (നികുതി ) അളന്ന് നൽകുന്ന ഇടം എന്നത് ലോപിച്ചാണ് പിൽക്കാലത്ത് ബാരയായി മറിയത് എന്നും പറയപ്പെടുന്നു.

ഭൂമിശാസ്ത്രം

ബാര ഗ്രാമത്തിലെ പ്രധാന ജലസ്രോതസ്സായ  ബാര തോട്.

സർക്കാർ സ്ഥാപനങ്ങൾ

ആയുർവേദ ആശുപത്രി

കുടുംബ ക്ഷേമ കേന്ദ്രം

കെ.എസ്.ഇ.ബി സബ് സ്റ്റേഷ

ഗാന്ധി  സ്മാരക വായനശാല &ശ്രീ നാരായണ ഗുരു ലൈബ്രറി   വില്ലേജ് ഓഫീസ് ബാരെ

ജി. എച്ച്. എസ് ബാരെ

ബ്രാഞ്ച് പോസ്റ്റ് ഓഫീസ്

ഉദുമ ഗ്രാമപഞ്ചായത്ത്

പ്രശസ്ത വ്യക്തിത്വങ്ങൾ
  • അംബികാ സുതൻ മാങ്ങാട്
  • ബാലകൃഷ്ണൻ മാങ്ങാട്
  • രത്നാകരൻ മാങ്ങാട്
  • ഭാസ്കരൻ.ബി
  • പ്രകാശ് ബാരെ
  • സുധീഷ് മാങ്ങാട്
ReplyForward