ജി ജി എ‍‍ച്ച് എസ് എസ് പെരുമ്പാവൂർ / എന്റെ ഗ്രാമം

പെരുമ്പാവൂർ

പെരുമ്പാവൂർ കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് .കാര്ഷികപരമായും വ്യവസായികപരമായും പ്രത്യേകിച്ച് ഫർണീച്ചർ വ്യവസായത്തിലും  ഗൃഹോപകരണങ്ങളുടെ നിർമാണത്തിലും ശ്രദ്ധേയമാണ് ഈ നഗരം.  

==== ഭൂമിശാസ്ത്രം ====

 
എന്റെ വിദ്യാലയം

ദക്ഷിണേന്ത്യൻ പർവത നിലകളിലാണ് പെരുമ്പാവൂർ സ്ഥിതി ചെയ്യുന്നത് .ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രം പ്രാദേശിക പർവത നിരകളുടെയും നദീതടങ്ങളുടെയും സ്വഭാവത്തിലൂടെ രൂപപ്പെടുത്തിയതാണ് .

അതിരുകൾ

കിഴക്കു .....കോതമംഗലം

പടിഞ്ഞാറു .....ആലുവ

തെക്കു ......മൂവാറ്റുപുഴ ,കോലഞ്ചേരി

വടക്ക് ..... കാലടി,അങ്കമാലി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ്

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് സ്ഥാപിത മായത് 1910ൽ  എൽ പി സ്കൂൾ ആയിട്ടാണ് . തുടർന്ന് യു പി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർന്ന് സ്‌തുത്യർഹമായ പാഠ്യ പാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യാഭ്യാജില്ലയിലെ ഏക ഗവണ്മെന്റ് ഗേൾസ് സ്കൂൾ ആണ് .

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ,പെരുമ്പാവൂർ

  • 1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്.വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു.മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്.

ശ്രദ്ദേയരായ വ്യക്തികൾ

  • ഡി ബാബു പോൾ,ഐ.എ.സ്
  • ജി രവീന്ദ്രനാഥ് ,ഇന്ത്യൻ സംഗീതജ്ഞൻ
  • ജയറാം, നടൻ
  • ടി എച് മുസ്തഫ, രാഷ്രിയ നേതാവ്
  • ആന്റണി പെരുമ്പാവൂർ, സിനിമ നിർമാതാവ്