ഏച്ചോം

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഏച്ചോം. നഗര ജീവിതത്തിൽ നിന്ന് സമാധാനപരമായ ഒരു പിന്മാറ്റം ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗ്രാമമാണിത്. പ്രകൃതിരമണീയമായ ഒരു സുന്ദരഗ്രാമം. വയലുകളും കുന്നുകളും  നിറഞ്ഞ ഗ്രാമം കബനി പുഴയോരത്ത് സ്ഥിതി ചെയ്യുന്നു.കല്പറ്റയിൽ നിന്ന് കമ്പളക്കാട് വഴി റോഡ് മാർഗം ഇവിടെയെത്താവുന്നതാണ്.


പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ് ഏച്ചോം
  • കോപ്പറേറ്റീവ് ബാങ്ക് ഏച്ചോം
  • സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം

 

ശ്രദ്ധേയരായ  വ്യക്തികൾ

  • ഏച്ചോം ഗോപി
  • രാജൻ വൈദ്യർ