കോവൂർ

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമമാണ് കോവൂർ.

ഭൂമിശാസ്‌ത്രം

പത്തനംതിട്ട-കൊല്ലം പാതയിലാണ് മനോഹരമായ കോവൂർ ഗ്രാമം സ്ഥിതിചെയ്യുന്നത്അഷ്ടമുടിക്കായലിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന തേവലക്കര പഞ്ചായത്തുമായി ഈ ഗ്രാമം അതിർത്തി പങ്കിടുന്നു . തെങ്ങിൻതോപ്പുകളും വയലേലകളും നിറഞ്ഞു പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് തേവലക്കര . കല്ലടയാറിന്റെയും അഷ്ടമുടി കായലിന്റെയും സംഗമം ഇവിടെയാണ്. പടിഞ്ഞാറുഭാഗത്ത് പന്മന, ചവറ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളും അഷ്ടമുടിക്കായലും തെക്കുഭാഗത്ത് പൂർണ്ണമായും അഷ്ടമുടിക്കായലും, കിഴക്കുഭാഗത്ത് പടിഞ്ഞാറേക്കല്ലട, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളും തേവലക്കര പ്രദേശത്തിനെ വ്യത്യസ്തമാക്കുന്നു. മൈനാഗപ്പള്ളി തേവലക്കര പ്രദേശങ്ങളുടെ അതിരായി കോവൂർ ഗ്രാമത്തിനെ പരിഗണിക്കാം.

പ്രധാന വ്യക്തികൾ

  • കോവൂർ കുഞ്ഞുമോൻ
  • ബിച്ചുനാഥ്

കല / സാംസ്കാരികം