വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം

വായന പക്ഷാചരണ ത്തോടനുബന്ധിച്ച്പന്തളം തെക്കേക്കര പഞ്ചായത്ത് ലൈബ്രറി നടത്തിയ വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആർച്ച രാജ്..


 

ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം

 

നമുക്ക് അഭിമാനിക്കാം.വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് ഒന്നാം സമ്മാനം ലഭിച്ചു. പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്റർ ആണ് ഇങ്ങനെ ഒരു ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചത്. വായന വാരാചരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളാണ് സ്കൂൾതലത്തിൽ നടപ്പിലാക്കിയത്. വായന ക്വിസ്, സ്കൂൾ പത്രം ,ബഷീർ ദിനാചരണം ,സെമിനാറുകൾ ,പതിപ്പുകൾ തയ്യാറാക്കൽ, കവിത സല്ലാപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഇത് ഡോക്യുമെന്റ് ചെയ്യുകയും ലൈബ്രറി കൗൺസിൽ അയച്ചുകൊടുക്കുകയും ചെയ്തു. ജില്ലാതലത്തിൽ ഒന്നാം സമ്മാനം ലഭിച്ചു.



കുട്ടി കർഷക

 


ഈ കർഷക ദിനത്തിൽ നമുക്ക് അഭിമാനിക്കാം

നാടിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ കർഷകർക്ക് സമൂഹത്തിൽ സമുചിതമായ അംഗീകാരവും പരിരക്ഷയും നൽകുക എന്ന ഉദ്ദേശത്തോടുകൂടി ഈ വർഷവും ചിങ്ങം ഒന്നിന് കർഷകദിനം ആചരിക്കുന്നു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ,കൃഷിഭവൻ ,കാർഷിക വികസന സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ കർഷക ദിനാചരണം 2024 ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 9 മണിക്ക് പന്തളം പഞ്ചായത്ത് ഹാളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കുട്ടി കർഷക ആയിട്ട് തെരഞ്ഞെടുത്ത ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വൈഷ്ണവി ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ചിറ്റയം ഗോപകുമാർ അവർകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.


ദേശീയ ബഹിരാകാശ ദിനം

ദേശീയ ബഹിരാകാശ ദിനംത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുത്ത്‌ വിജയിച്ചവർ

1 കാർത്തിക കമൽ ,2 ആര്യ സി.

സ്കൂൾതല ഒളിമ്പിക്സ് വിന്നേഴ്സ്

സ്കൂൾ കായികമേള യിൽ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു .

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല വിജയികൾ

വിവിധ ക്ലബ് പ്രവർത്തന വിജയികൾ ട്രോഫി ഏറ്റുവാങ്ങി

സബ്ജില്ലാ പ്രവർത്തി പരിചയ മേള വിജയികൾ

പന്തളം സബ്ജില്ല പ്രവർത്തി പരിചയ മേളയിൽ ജില്ലയിലേക്ക്  സെലക്ഷൻ കിട്ടിയ ഞങ്ങളുടെ അഭിമാന താരങ്ങൾ .


ഇവർ ഞങ്ങളുടെ അഭിമാന താരങ്ങൾ 👏👏👏

പന്തളം സബ്ജില്ലാ ശാസ്ത്രമേളയിൽ വിവിധ മത്സര ഇനങ്ങളിൽ Agrade കരസ്തമാക്കിയ

ഞങ്ങളുടെ കുട്ടികൾ.


പന്തളം സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ working model വിഭാഗത്തിൽ 2nd Agrade കരസ്തമാക്കി ജില്ലയിലേക്ക് സെലെക്ഷൻ കിട്ടിയ

Anandhu krishnan, Vijo wilso

സംസ്‌കൃത ദിനാചരണം

കേരളപ്പിറവി ദിനാഘോഷം