പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം എസ് ‍ഡി പി വൈ സ്‍കൂളുകളുടെ സംയുക്താഭിമുഖ്യത്തിൽ ജൂൺ മൂന്നിന് രാവിലെ പത്തര മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുകയുണ്ടായി.എസ്‍ഡിപിവൈ ഗേൾസ് സ്കൂളിന്റെ പിറ്റിഎ പ്രസിഡന്റ് പി ബി സുജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എസ് ഡി പി വൈ യോഗം പ്രസിഡന്റ് കെ വി സരസൻ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.കൊച്ചിൻ കോർപ്പറേഷൻ ശിശു വികസന ഓഫീസറായ ഇന്ദു വി എസ് ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി..ബിആർസി പ്രതിനിധി എസ് സിന്ധു,ദേവസ്വം മാനേജർ കെ ആർ മോഹനൻ,എസ്ഡിപിവൈ സ്കൂളുകളിലെ പ്രധാന അധ്യാപകർ എന്നിവർ ആശംസകളർപ്പിച്ചു.പഠനവിജയത്തോടൊപ്പം കുട്ടികൾ ജീവിതവിജയം കൂടി കൈവരിക്കണം എന്ന് ശ്രീമതി ഇന്ദു സദസ്സിനെ ധരിപ്പിച്ചു .സ്കോളർഷിപ് നേടിയ കുട്ടികളെ ഉപഹാരങ്ങൾനൽകി അഭിനന്ദിച്ചു .എസ്‍ ഡി പി വൈ ബി എച്ച് എസ് ലെ ശാരി ടീച്ചർ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു .

 എസ് ഡി പി വൈ എൽപി സ്കൂൾ പ്രധാന അധ്യാപിക ബിന്ദു രാഘവൻ ചടങ്ങിൽ കൃതജ്ഞത അർപ്പിച്ചു.

  ഉച്ച ഭക്ഷണ പരിപാടി ഉദ്‌ഘാടനം

  ഉച്ച ഭക്ഷണ പരിപാടി യുടെ ഉദ്‌ഘാടനം ജൂൺ 3നു നടന്നു .കൗൺസിലർ ശ്രീ സുധീർ ,പി ടി എ പ്രസിഡണ്ട് ,ഹെഡ് മിസ്ട്രസ്  ഉച്ച ഭക്ഷണ ചാർജ് ഉള്ള ശ്രീമതി വിജി ടീച്ചർ തുടങ്ങിയവർ കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊണ്ടു ഈ വർഷത്തെ ഉച്ച ഭക്ഷണ പരിപാടി ആരംഭിച്ചു .

വായനാദിനം

വായനാദിന പ്രത്യേക അസംബ്ലി ചേർന്ന്. ദിനത്തിന്റെ പ്രാധാന്യം ,10Aയിലെ ഇഷാന  സന്തോഷ് സംസാരിച്ചു .തുടർന്ന് പുസ്തകാസ്വാദനം,കവിതാലാപനം ഇവ നടന്നു.പള്ളുരുത്തി സന്മാർഗോദായം ഗ്രന്ഥശാലയുടെ അഭിമിഖ്യത്തിൽ പുസ്തകപ്രദര്ശനം നടത്തി .ശ്രീ.ജോൺ ഫെർണാണ്ടസ് അവർകൾ പരിപാടി ഉദ്‌ഘാടനം ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ നടത്തി .

യോഗ ദിനം

ജൂൺ 21ന് യോഗാദിനത്തിന്റെ പ്രസക്തിയെ ക്കുറിച്ചു വിനീത ടീച്ചർ അസ്സെംബ്ലയിൽ സംസാരിച്ചു.തുടർന്ന് സ്കൂൾ ഹാളിൽ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 45ഓളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് യോഗപരിശീലനം നടത്തി.പള്ളുരുത്തി സി .എസ് .സി യിലെ ശ്രീമതി ലനീഷയും പരിപാടിയിൽ പങ്കെടുത്തു.

സംഗീതദിനം

അസ്സെംബ്ലിയിൽ എസ് .എച്ച് ,യു. പി വിഭാഗങ്ങളിലെ  കുട്ടികൾ സംഗീതാലാപനം നടത്തി .

ലഹരിവിരുദ്ധ ദിനം