(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വുഹാനിലെ ഭൂതം
അച്ഛൻ വന്നൊരു നാളിൽ
കാത്തു കാത്തു കാത്തൊരു നാളിൽ
ഒരു നോക്ക് കാണാൻ കഴിയാതെ
ദുഃഖിതനായി ഞാൻ നിന്നു
അടച്ചിട്ട മുറിയിൽ ഏകനായി
അച്ഛനിരിക്കും നേരം
ഓടിച്ചെന്നാകൈകൾ പിടിക്കാൻ
തിടുക്കം കൂട്ടി ഞാൻ
പതിനാലു ദിനം കഴിയും വരെ
ദൂരെ നിന്ന് കണ്ടു
വുഹാനിലെ ഭൂതം
അച്ഛനെ തൊട്ടില്ലെന്നറിഞ്ഞ നേരം
ആഹ്ലാദിച്ചു ഏറെ
നാടിനേറ്റ വിപത്തിനെ
അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി
ലോക നന്മയ്ക്കായി ഞാൻ
പ്രാർത്ഥിച്ചീടുന്നു എന്നും