സെന്റ്‌ ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/സയൻസ് ക്ലബ്ബ്

10:25, 14 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23048 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്

മാസത്തിലെ എല്ലാ അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ് അംഗങ്ങൾ കോഡിനേറ്റർ ആയ സിസ്റ്റർ അൻസ് ടോമിന്റെയും സിസ്റ്റർ ഉഷസ്സിന്റെയും നേതൃത്വത്തിൽ  ഒട്ടുകൂടുന്നു.  ഈ കൊല്ലത്തെ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ ആയി തിരഞ്ഞെടുത്തിരിക്കുന്നത്: ഫണ്ട് ശേഖരണാർത്ഥം ഒരു ഫുഡ് ഫെസ്റ്റ് നടത്താമെന്നും, അംഗങ്ങൾ ഒന്നിച്ച് ചാലക്കുടിക്ക് അടുത്തുള്ള പനമ്പിള്ളി സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഫീൽഡ് ട്രിപ്പ് പോകുവാനും തീരുമാനിച്ചു. ജൂൺ മാസത്തിലെ പരിസ്ഥിതി ദിന പരിപാടികൾ സയൻസ് ക്ലബ്ബിന്റെ പങ്കാളിത്തത്തോടെ കൂടുതൽ മനോഹരമാക്കി. ജൂലൈ മാസത്തിൽ ഡോക്ടർസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സിസ്റ്റർ സെൽമ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ചാന്ദ്രദിനത്തിനോടനുബന്ധിച്ച് പോസ്റ്റർ, ക്വിസ്, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ നടത്തുകയും ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തുകയും ചെയ്തു. ഇന്ത്യൻ മിസൈൽമാൻ എന്നറിയപ്പെടുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ഓർമ്മ ദിനത്തിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.