വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25
- പ്രവേശനോത്സവം
2024-25 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. അക്ഷര മുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു.
- പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥി ദിനേത്തോടനുബന്ധിച്ച് വിവിധതരം മാലിന്യങ്ങൾക്ക് പ്രേതേക ബിന്നുകൾ സ്ഥാഥാപിച്ചു. പോസ്റ്റർ രചന, ഉപന്യാസരചന എന്നീ മത്സരങ്ങൾ നടത്തുകയും. പരിസ്ഥിതി പ്രതിജ്ഞ, പരിസ്ഥിതി ഗാനം ,വൃക്ഷതൈ നടൽ , എന്നിവ അവതരിപ്പപിക്കുുയും ചെയ്തു. പരിസ്ഥിതി ദിനാഘോഷതിൻ്റ ചുമതല എക്കൊ ക്ലബിന് നൽകി
- പെൺപള്ളിക്കൂടത്തിൻ്റെ വിജയത്തിൽ
- കഴിഞ്ഞ എസ് എസ് എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥിനികളെയും എൻ എം എം എസ് , യു എസ് എസ്സ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികളെയും അനുമോദിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .എസ് കെ ശ്രീജ ഉദ്ഘാടനം നിർവഹിച്ച വേദിയിൽ വാർഡ് മെമ്പർ ഇ.വി വിനോദ് , സ്കൂൾ പ്രിൻസിപ്പൽ ആശ എസ് നായർ, പി റ്റി എ പ്രസിഡൻ്റ് പ്രേംകുമാർ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.
- ജൂൺ 19 വായനാദിനം
- സ്കൂൾ അസംബ്ലിയിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ .രമേശ് വായനാദിനം ഉദ്ഘാടനം ചെയ്തു. എന്ത് വായിക്കണം? എത്ര വായിക്കണം? വായനാശീലം വളർത്തിയെടുക്കുന്നതെങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം? എന്നീ വിഷയങ്ങളിൽ അതിഥികൾ സംസാരിച്ചു. ' അക്ഷയ ആർ എസ് (9 F) വായനാനുഭവം പങ്കു വെച്ചു. ധ്രുവ (10 D ), സർഗ്ഗ (8 B) എന്ന കുട്ടികൾ മനോഹരമായി കവിതകൾ ചൊല്ലി "വായിക്കാം വളരാം " , "ബിഗ് ലീപ് " എന്നീ കൃതികൾ ക്ലാസ് ലൈബ്രറിയിലേക്ക് ദേശാഭിമാനി പ്രവർത്തകൻ വിതരണം ചെയ്തു.
- ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.
- ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്.
- ആഗസ്ത് 6 ഹിരോഷിമ ദിനം,ആഗസ്ത് 9 നാഗസാക്കി ദിനം ഹിരോഷിമ, നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, പോസ്റ്റർ നിർമ്മാണം പ്ലക്കാർഡ് നിർമ്മാണം സഡാക്കോ കൊക്ക് നിർമ്മാണം യുദ്ധവിരുദ്ധ ഗാനം തയ്യാറാക്കൽ എന്നിവ നടത്തുകയും ചെയ്തു.