എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

        പരക്കെപ്പറക്കുന്ന വൈറസു ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശൂദ്ധമാക്കാം ശുചിത്വം വരിക്കാ-
മിരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ
പുറത്തേയ്ക്കു പോകേണ്ട ലാപ് ടോപ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കീടുവാനും
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരം തൻ
തൊടേണ്ടാ മുഖം മൂക്കുംകണ്ണുുരണ്ടും
മടിക്കാതെയിമ്മട്ടു സൂക്ഷിക്കണം തെ-
ല്ലിടയ്ക്കാകിലും നീ പുറത്തേയ്ക്കു പോയാൽ

പോൾ ആന്റണി
9 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത