എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/നേരമായിന്നു കൂട്ടരെ

16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/നേരമായിന്നു കൂട്ടരെ എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/നേരമായിന്നു കൂട്ടരെ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരമായിന്നു കൂട്ടരെ

പോരാടുവാൻ നേരമായിന്നു കൂട്ടരെ പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നും
മുക്തി നേടാം ഒഴിവാക്കീടാം സ്നേഹസന്ദർശനം
അല്പാകലം നാം അകന്നിരിന്നാലും പരിഭവിക്കേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സഹോദരരേ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലോ...
ആരോഗ്യരക്ഷയ്ക്കുനൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കാൻ ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറീടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി

ഗൗതം ആർ.
8 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - കവിത