എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധനിയന്ത്രണം

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ പ്രതിരോധനിയന്ത്രണം

കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് കോവിഡ് 19 ഇതിന്റെ പൂർണ രൂപമാണ് കൊറോണ വൈറസ് ഡിസീസ് 2019 . ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. മനുഷ്യശരീരത്തിലെ മുഖ്യഅവയവമായ ശ്വാസകോശത്തിനെയാണ് ഇത് ബാധിക്കുന്നത്. രോഗനിർണയത്തിനായി PCR ( Polymerase Chain Reaction) NAAT (Nucleu Acid Amplification Test) എന്നീ ടെസ്റ്റുകൾ നടത്തി പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് തിരിച്ചറിയാം. ആഗോളതലത്തിൽ വ്യാപിച്ച ഈ രോഗത്തെ ലോകാരോഗ്യ സംഘടന 2020 ജനുവരി 30 ന് ആഗോള ആരോഗ്യ അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ഭാരതത്തിൽ കോവി‍ഡ് വ്യാപനം തടയുന്നതിന് ആദ്യമായി മാർച്ച് 20 ഞായറാഴ്ച്ച ജനതാ കർഫ്യൂ പ്രധാന മന്ത്രി ആഹ്വാനം ചെയ്തു. അതോടൊപ്പം തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയം വിവിധ ചികിത്സാ രീതികളും അവലംബിച്ചു. വൈറസ് വ്യാപനം ഭാരതത്തിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും പടർന്നു. ചില സംസ്ഥാനങ്ങളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുയോഗങ്ങൾ ദീർഘദൂര സർവീസ് നടത്തുന്ന ബസ്സുകൾ റദ്ദാക്കി. ഇതിന്റെ വ്യാപനം തടയുവാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിവിധ സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവരുമായി ചർച്ചകൾ നടത്തി മാർച്ച് 24 അർദ്ധരാത്രിമുതൽ 21 ദിവസത്തേക്ക് ഭാരതം മുഴുവൻ പൂർണ ലോക്ക്ഡൗൺ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയുള്ളവരുടെ വാർഷിക പരീക്ഷകൾ ഈ വർഷം വേണ്ടെന്ന് വയ്ക്കുകയും ഈ വിഭാഗത്തിൽപെട്ട കുട്ടികൾക്ക് all promotion നൽകുവാനും സർക്കാർ തീരുമാനിച്ചു. 10,+1, +2 തലത്തിലുള്ള പരീക്ഷകൾ ലോക്ക്ഡൗൺ സമയം കഴിഞ്ഞ് ആലോചിക്കാമെന്നും അറിയിച്ചു. ലോക്ക് ഡൗൺ സമയങ്ങളിൽ അത്യാവശ്യ വിഭാഗത്തിൽപെടുന്ന പത്രം, പാൽ, ഗ്യാസ്, പെട്രോൾ, ഡീസൽ എന്നീ വാഹനങ്ങൾക്ക് നിയന്ത്രണം ഇല്ലാതാക്കി. അന്തർ സംസ്ഥാനങ്ങളിൽ നിന്നും നിത്യോപയോഗമായ പഴം, പച്ചക്കറി, വാഹനങ്ങൾക്ക് പ്രത്യേക അനുമതിയോടെ യാത്ര ചെയ്യുവാൻ അനുവദിച്ചു. വിവിധ സംസ്ഥാനങ്ങളിലെ രോഗ വ്യാപനത്തെകുറിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരുമായി സംസാരിച്ച് രോഗം ബാധിച്ചവർ ഐസൊലേഷനിലുള്ളവർ മെഡിക്കൽ കോളേജിൽ കിടക്കുന്നവർ രോഗം മൂലം മരിച്ചവർ, രോഗവിമുക്തി നേടിയവർ ഇവയുടെ കണക്കുകൾ പത്രദൃശ്യമാധ്യമങ്ങളിലൂടെയും മുഖ്യമന്ത്രിമാരുടെ അഭിസംബോധനയിലൂടെയും ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു. രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവത്കരണം നടത്തി. ലോക്ക് ഡൗൺ ദിവസങ്ങളിൽ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് നിർബന്ധിക്കുകയും അത്യാവശ്യം പുറത്തേക്ക് പോകേണ്ട സാഹചര്യം വരുമ്പോൾ സർക്കാർ നിർദേശിച്ച സത്യവാങ്മൂലം കൈവശം കരുതുവാനും പറഞ്ഞു. ഇതോടൊപ്പം തന്നെ ഷോപ്പിംഗമാളുകൾ, സൂപ്പർ മാർക്കറ്റുകൾ , ഡോർ ഡെലിവറി സംവിധാനം തുടങ്ങി ആവശ്യകാർക്ക് കടകളിൽ പോവാതെ തന്നെ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്ന പദ്ധതിയാണിത്. കോവിഡ് ഭീഷണി ടൂറിസം, ബിസിനസ്സ്, തുടങ്ങിയ ഒട്ടനവധി മേഖലയെ ബാധിച്ചു. ഓഹരി വിപണി വളരെ മോശമായ അവസ്ഥയിലാണ്. ദിവസവേതന വ്യവസ്ഥയിൽ ജോലിചെയ്തിരിക്കുന്ന അസംഘടിത മേഖലയിലെ ആയിരക്കണക്കിനു പേർക്ക് ജോലിയില്ലാതാവുകയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വന്നു ജോലിചെയ്യുന്നവരെ അഗതി മന്ദിരങ്ങളിൽ താമസിപ്പിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികൾ കൊടുക്കുവാനും സർക്കാർ തീരുമാനിച്ചു. കൂടാതെ ജില്ലാതലത്തിൽ കമ്മ്യൂണിറ്റി കിച്ചൺ എന്ന താത്കാലിക വിതരണ കേന്ദ്രവും ആരംഭിച്ചു. ഊണിന് 20 മുതൽ 25 രൂപവരെയാണ് ഈടാക്കുന്നത്. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് റിസർവ് ബാങ്ക് മാർച്ച് മുതൽ മെയ് വരെ മൂന്ന് മാസത്തെ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചു. വിവിധ ഇനത്തിൽ വായ്പ എടുത്ത കോടിക്കണക്കിന് ഇടപാടുകാർക്ക് ഇത് ഒരു ആശ്വാസമായിട്ടാണ് കരുതേണ്ടത്. കേരള സർക്കാർ റേഷൻകാർഡ് ഉള്ളവർക്ക് സൗജന്യമായി അരിവിതരണവും, കിറ്റ് (ഭക്ഷ്യപദാർത്ഥങ്ങൾ അടങ്ങിയത്) നൽകുവാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കുന്ന നഴ്സമാരെ എത്രഏറെ അഭിനന്ദനം പറഞ്ഞാലും മതിവരില്ല. കോവിഡ് ഐസൊലേഷൻ വാർഡിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സേവനം ചെയ്യുന്ന മാലാഖമാരാണിവർ. ഇപ്പോൾ നിലവിലുള്ള ലോക്ക്ഡൗൺ ചില നിയന്ത്രണങ്ങളോടെ മൂന്നാം ഘട്ടമായി പിൻവലിക്കാമെന്ന് വിദഗ്ധ കർമ്മ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. നല്ലൊരു നാളേക്കായി നമുക്കെല്ലാവർക്കും കേരള ആരോഗ്യവകുപ്പിന്റെ ക്യാംപെയൻ ആ. BREAK THE CHAIN ഇതിൽ നമുക്ക പങ്കു ചേരാം.

റ്റി.എ. ആദർശ് കൃഷ്ണ
7 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം